പ്രണയം;അധ്യാപികയെ പരസ്യമായി നഗ്നയാക്കിമര്‍ദ്ദിച്ചു
റായ്പ്പൂര്‍: സഹോദരപുത്രന്റെ കാമുകിയെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചതിന് ആദിവാസി അധ്യാപികയെ ഗ്രാമസഭ പരസ്യമായി നഗ്നയാക്കി മര്‍ദ്ദിച്ചു. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ പതല്‍ഗാവിലാണ് സംഭവം. 35കാരിയായ അധ്യാപികയെയാണ് നാട്ടുകൂട്ടം അതിക്രൂരമായി ശിക്ഷിച്ചത്. ഗ്രാമത്തില്‍ തുടരണമെങ്കില്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് നാട്ടുകൂട്ടും പറയുന്നത്.ഏപ്രില്‍ 19നാണ് സംഭവം നടന്നത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെ അധ്യപിക വനിത കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.
സ്വന്തം ഗ്രാമത്തിലുള്ളതും ഓരേ ജാതിയില്‍പ്പെട്ടതുമായ പെണ്‍കുട്ടിയെയാണ് അധ്യാപികയുടെ മരുമകന്‍ സ്‌നേഹിച്ചിരുന്നത്. ഇരുവരുടേയും വിവാഹം നടത്താനും ഇവര്‍ തീരുമാനിച്ചിരുന്നു. വിവാഹത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പെണ്‍കുട്ടി അധ്യാപികയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

ഈ കാലയളവില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും ഗോത്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് അധ്യാപിക പ്രവര്‍ത്തിച്ചതെന്നും ആരോപിച്ചായിരുന്നു ഇവരെ ശിക്ഷിച്ചത്. സ്ത്രീകളുള്‍പ്പടെയുള്ളവരാണ് അധ്യാപികയെ നഗ്നയാക്കി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഗ്രാമത്തില്‍ തുടരണമെങ്കില്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണമെന്നും നാട്ടുകൂട്ടും വിധിച്ചു.മര്‍ദ്ദനത്തിനിനിടയില്‍ ഇവരുടെ ആഭരണങ്ങള്‍ ഉള്‍പ്പടെ മോഷണം പോയതായും പരാതിയില്‍ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications