വീണ്ടും സ്‌കൂള്‍ പീഡനം, 6 വയസ്സുകാരിയെ പീഡിപ്പിച്ചത് അധ്യാപിക!
ബെംഗളൂരു: കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തുടരുന്ന ബെംഗളൂരുവില്‍ അധ്യാപികമാരില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല. വടക്കന്‍ ബെംഗളൂരുവിലെ ആര്‍ ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലാണ് ആറ് വയസ്സുകാരിയെ സ്വന്തം അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ശേഷമാണ് സംഭവം.
ആരാണ് അധ്യാപികയെന്ന് കുട്ടി വ്യക്തമാക്കിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി നിംഹാസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമത്തിന് പോസ്‌കോ പ്രകാരം പോലീസ് കേസെടുത്തു. നവംബര്‍ 21 വെള്ളിയാഴ്ച രാവിലെ 10 . 30 നും 2. 30 നും ഇടയിലാണ് സംഭവം നടന്നത്.

സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നു എന്ന് പെണ്‍കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതിയെത്തുടര്‍ന്ന് സ്‌കൂളിലെ അധ്യാപികമാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് കമ്മീഷണര്‍ എം എന്‍ റെഡ്ഡി പറഞ്ഞു. കുറ്റക്കാരിയായ അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ശനിയാഴ്ച സ്‌കൂളിന് അവധിയായിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ അഞ്ച് മാസത്തോളമായി പല സ്‌കൂളുകളിലായി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications