'കുതിര പ്രേമത്തില്‍' അടുത്തു, നായയുടെപേരില് തെറ്റി... യുവതിയെ വേശ്യയാക്കി,നഗ്നയാക്കി കുതിരപ്പുറത്ത്
പല തരത്തിലുള്ള പ്രതികാരങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികാരങ്ങള്‍ അപൂര്‍വ്വമാകും
വെയില്‍സ്: ഒരേ അഭിരുചിയുള്ളവര്‍ പെട്ടെന്ന് സൗഹൃദത്തിലാകും എന്നാണ് പൊതുവേ പറയാറുള്ളത്. അങ്ങനെയുള്ളവര്‍ പിണങ്ങിയാലും ചിലപ്പോള്‍ വലിയ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
കുതിരകളോടുള്ള ഇഷ്ടത്തിന്റെ പേരില്‍ അടുപ്പത്തിലായ രണ്ട് സ്ത്രീകളെ കുറിച്ചാണ് വാര്‍ത്ത. കുതിരയുടെ പേരില്‍ ഇഷ്ടത്തിലായവര് പിരിഞ്ഞത് ഒരു നായയുടെ പേരിലായിരുന്നു.
അതിലൊന്നും അവസാനിക്കുന്നില്ല കാര്യങ്ങള്‍. യുവതിയെ വേശ്യയായി ചിത്രീകരിച്ചായിരുന്നു കൂട്ടുകാരിയുടെ പ്രതികാരം. ഒടുവില്‍ സംഗതി കോടതിയിലും എത്തി.

അലിസണ് റാംസെഡനും എറിക്ക ബെനഡിക്ടചയ്ക്കും കുതിരകളോട് വല്ലാത്ത ഇഷ്ടമാണ്. രണ്ട് പേരും അടുത്ത സൗഹൃദത്തിലാകാനുള്ള കാരണവും ഇത് തന്നെ ആയിരുന്നു. അലിസണ് ആണെങ്കില്‍ കുതിരകളെ പരിശീലിപ്പിക്കുന്ന ആളും. അയല്‍വാസികളും ആയിരുന്നു ഇവര്‍.

എന്നാല്‍ ഈ സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ല. അലിസണോട് പിണങ്ങിയ എറിക്ക ചെയ്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

അലിസണ് റാംസെഡന് ഒരു അഭിസാരികയാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു എറിക്ക ചെയ്തത്. വാക്കാല്‍ പ്രചരിപ്പിക്കുക മാത്രമല്ല, പോസ്റ്റര്‍ അടിച്ച് പ്രചരിപ്പിച്ചു.

അലിസണ് റാംസെഡ് പൂര്‍ണനഗ്നയായി കുതിരയെ ഓടിക്കുന്ന ഒരു ചിത്രമാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇത് കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു.

അലിസണ് നഗ്നയായി കുതിരയെ ഓടിക്കുന്ന ചിത്രം ഇവര്‍ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ ഒട്ടിച്ചു. ഫേസ്ബുക്കില്‍ അലിസണ്റെ പേരില്‍ പോസ്റ്റ് ആയും ഇത് പ്രചരിപ്പിച്ചു.

ആര്‍ക്ക് വേണ്ടിയും അവരുടെ സ്ഥലത്ത് ചെന്ന് നഗ്നയായി കുതിരയെ ഓടിച്ച് തരാം എന്നായിരുന്നു പോസ്റ്ററിലെ വാഗ്ദാനം. കുതിരയെപ്പോലുള്ള വിചിത്രമായ ആഗ്രഹങ്ങള്‍ താന്‍ നിറവേറ്റും എന്നും എഴുതി വച്ചിരുന്നു.

പേരും ഫോട്ടോയും വച്ച് ഒരു പോസ്റ്റര്‍ മാത്രം ആയിരുന്നില്ല പോസ്റ്റര്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ആര്‍ക്കും തന്നെ വിളിക്കാം എന്ന് പറഞ്ഞ് അലിസണിന്റെ ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

മൂന്ന് ആഴ്ചക്കാലം ഈ വകുപ്രചാരണം തുടര്‍ന്നു. ഒടുവില്‍ നാണക്കേട് സഹിക്കവയ്യാതെ യുവതി നാട് വിടുകയായിരുന്നു. അതിന് മുമ്പ് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ജര്‍മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന ഒരു പട്ടിക്കുഞ്ഞിനെ അലിസണില്‍ നിന്ന് ബെനഡിക്ട വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് പണം നല്കാന് അവര്‍ തയ്യാറായില്ലത്രെ. ഇതിന്റെ പേരിലാണ് തങ്ങള്‍ പിണങ്ങിയത് എന്നാണ് അലിസണ്റെ വാദം.

പട്ടിയുടെ പൈസ കൊടുക്കാത്തത് മാത്രമല്ല, തനിക്ക് പുതിയതായി കിട്ടിയ കാമുകനെ ചൊല്ലിയും ബെനഡിക്ടയ്ക്ക് അസൂയയുണ്ടായിരുന്നു എന്നാണ് ആരോപണം. എന്തായാലും ബെനഡിക്ടയ്ക്ക് കോടതി 370 പൗണ്ട് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications