സ്ത്രീകള്‍ 'അത്' ഉപയോഗിയ്ക്കാറില്ല!!!
വാഷിങ്ടണ്‍: ഡേറ്റിംഗ് സൈറ്റ് ആയ ആഷ്ലി മാഡിസണിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഒട്ടേറെ കുടുംബ ബന്ധങ്ങളാണ് ഇതിന്റെ പേരില്‍ തകര്‍ന്നത്. ചിലര്‍ ആത്മഹത്യ ചെയ്യുക വരെ ചെയ്തു.
എന്നാല്‍ ആഷ്ലി മാഡിസണിലെ അംഗങ്ങളെ സംബന്ധിച്ച് ജിസ്മോഡോ എന്ന വെബ്സൈറ്റ് പുറത്ത് വിടുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നതാണ്. എന്തെന്നാല്‍ ഡേറ്റിംഗ് സൈറ്റിലെ വനിത അംഗങ്ങളെ കുറിച്ചാണ് ഈ വിവരങ്ങള്‍ എന്നത് തന്നെ!!!

ആഷ്ലി മാഡിസണ്‍ എന്തിന്
വിവാഹിതരെ അവിഹിത ബന്ധങ്ങള്‍ക്ക് പ്രലോഭിപ്പിയ്ക്കുന്ന ഡേറ്റിംഗ് വെബ്സൈറ്റ് ആണ് ആഷ്ലി മാഡിസണ്‍. അതില്‍ പുരുഷന്മാര് മാത്രമല്ല, സ്ത്രീകളും ഉണ്ടാകണമല്ലോ...

എത്ര സ്ത്രീകള്‍
ഹാക്കര്‍മാര്‍ പുറത്ത് വിട്ട വിവരം അനുസരിച്ച് 55 ലക്ഷം സ്ത്രീകളാണ് ആഷ്ലി മാഡിസണില്‍ അംഗങ്ങളായിട്ടുള്ളത്.

പുരുഷന്മാര്?
വെറും 55 ലക്ഷം സ്ത്രീ അംഗങ്ങളുള്ളപ്പോള്‍ മൂന്ന് കോടിയിലധികം പുരുഷന്മാരാണ് ഡേറ്റിംഗ് സൈറ്റില്‍ അംഗത്വമെടുത്തിട്ടുള്ളത്. അപ്പോള്‍ കാര്യങ്ങളുടെ ഒരു അനുപാതം ശരിയാകുന്നില്ലല്ലോ എന്ന സംശയം ആര്‍ക്കും തോന്നാം!!!

വ്യാജകളത്രെ... വ്യാജകള്‍!
55 ലക്ഷം സ്ത്രീകളുടെ വിവരങ്ങളാണല്ലോ ഹാക്കര്‍മാര്‍ പുറത്ത് വിട്ടത്. ഇതില്‍ ബഹുഭൂരിപക്ഷവും വ്യാജ പ്രൊഫൈലുകളാണത്രെ. അതും കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുത്തത്.

യഥാര്‍ത്ഥത്തില്‍
ശരിയ്ക്കും രജിസ്റ്റര്‍ ചെയ്ത് സ്ത്രീകളും ഉണ്ട് ഈ സൈറ്റില്‍. പക്ഷേ അവരില്‍ ഭൂരിപക്ഷവും രജിസ്റ്റര്‍ ചെയ്തതിന് ശേഷം അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ട് പോലും ഇല്ലത്രെ.

സന്ദേശം നോക്കിയവര്‍
ആഷ്ലി മാഡിസണില്‍ നിന്നുള്ള സന്ദേശങ്ങള്‍ നോക്കിയ സ്ത്രീകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും.... വെറും 1,492 പേര് മാത്രം. എന്നാല്‍ രണ്ട് കോടിയോളം പുരുഷന്മാര് ഈ സന്ദേശങ്ങള്‍ സ്ഥിരമായി നോക്കാറുണ്ട്.

ചാറ്റ് ചെയ്തവര്‍ എത്ര
ഒരു കോടിയിലധികം പുരുഷന്മാരാണ് ആഷ്ലി മാഡിസണില്‍ രഹസ്യ പങ്കാളിയെ തേടി ചാറ്റിംഗിന് ലോഗ് ഇന്‍ ചെയ്തത്. എന്നാല്‍ ഇത്തരത്തില്‍ ലോഗ് ഇന്‍ ചെയ്തത് വെറും 2,409 സ്ത്രീകള്‍ മാത്രം.

മാഡിസണിലെ പെണ്ണുങ്ങള്
സൈറ്റിലെ വനിത അംഗങ്ങള്‍ മിക്കതും വ്യാജമാണെന്ന് നേരത്തേ പറഞ്ഞില്ലേ... ആഷ്ലി മാഡിസണില്‍ ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരിയുടെ പേര് പോലും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടത്രെ.

അപ്പോള്‍ പറ്റിപ്പാണല്ലേ
ലോകത്തെ ഏറ്റവും വലിയ ഡേറ്റിംഗ് സൈറ്റ് എന്ന അവകാശവാദമായിരുന്നു ആഷ്ലി മാഡിസണ്‍ ഉയര്‍ത്തിയിരുന്നത്. ജിസ്മോഡോ റിപ്പോര്‍ട്ട് ശരിയെങ്കില്‍ മാഡിസന്റെ പൊള്ളത്തരങ്ങളാണ് ഇപ്പോള്‍ പൊളിഞ്ഞിരിയ്ക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications