കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടം കാണിക്കാന്‍ യുവതികളുടെ സമരം... ഞെട്ടിത്തരിച്ച് യുവാക്കളും വിദേശികളും!

ഓക്ക്‌ലന്‍ഡിലെ മിഷന്‍ ബേ ബീച്ചിലായിലായിരുന്നു സംഭവം. ഫ്രീ നിപ്പിള്‍ മൂവ്‌മെന്റ് അനുഭാവികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

  • By Akshay
Google Oneindia Malayalam News

വെല്ലിങ്ടണ്‍: മാറ് മറക്കാന്‍ സമരം നടത്തിയവരാണ് കേരളീയര്‍. അതിന് വേണ്ടി പല പ്രക്ഷേഭങ്ങളും നടന്നിട്ടുണ്ട്. മുലക്കരം പിരിക്കുന്നതിനെതിരെ സ്വന്തം മുല അരിഞ്ഞ്‌
കൊടുത്ത നങ്ങേലിയുടെ നാടാണ് നമ്മുടേത്. എന്നാല്‍ മാറിടം പ്രദര്‍ശിപ്പിക്കാന്‍ സമരം നടത്തിയാലോ.

ഇക്കഴിഞ്ഞ ദിവസം ന്യൂസിലന്റില്‍ അത്തരത്തിലൊരു പ്രതിഷേധം നടന്നു. ഓക്ക്‌ലന്‍ഡിലെ മിഷന്‍ ബേ ബീച്ചിലായിലായിരുന്നു സംഭവം. ഫ്രീ നിപ്പിള്‍ മൂവ്‌മെന്റ് അനുഭാവികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

 പുരുഷന്മാരെ പോലെ

പുരുഷന്മാരെ പോലെ

പുരുഷന്മാരുടെതിനു സമാനമായി, സ്ത്രീകള്‍ക്കും മാറിടം പ്രദര്‍ശിപ്പിക്കാനുള്ള അവകാശമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

 സ്ത്രീകളും പുരുഷന്മാരും

സ്ത്രീകളും പുരുഷന്മാരും

അര്‍ധനഗ്‌നരായാണ് സ്ത്രീകളും പുരുഷന്മാരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ എഴുപത് ശതമാനവും സ്ത്രീകളായിരുന്നു.

 സംഘാടക

സംഘാടക

ഗ്രേസ് ബ്ലണ്ടല്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് പ്രതിഷേധത്തിന്റെ സംഘാടക.

 മാസി സര്‍വ്വകലാശാല

മാസി സര്‍വ്വകലാശാല

മാസി സര്‍വകലാശാലയിലെ സൈക്കോളജി ആന്‍ഡ് സോഷ്യോളജി വിദ്യാര്‍ഥിനിയാണ് ഗ്രേസ്.

 വസ്ത്രം

വസ്ത്രം

ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കുമുണഅടെന്ന് ഗ്രേസ് ബ്ലണ്ടല്‍ പറയുന്നു.

 മാറിടം

മാറിടം

സ്ത്രീകളുടെ മാറിടത്തെ ലൈംഗികതാല്‍പര്യത്തോടെ കാണുന്ന രീതിക്ക് മാറ്റം വരുത്തുക എന്നതാണ് പ്രതിഷേധം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകരില്‍ ഒരാളായ ആന്‍ഡ്രൂ റോസ് പറഞ്ഞു.

 ഗായികയും നടിയും

ഗായികയും നടിയും

പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്കന്‍ ഗായികയായ മിലി സൈറസും ആസ്‌ട്രേലിയന്‍ നടി റൂബി റോസും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദേശികള്‍

വിദേശികള്‍

വിദേശികളും സ്വദേശികളും ധാരാളമായി സന്ദര്‍ശിക്കുന്ന സ്ഥലമാണ് മിഷന്‍ ബേ ബീച്ച്. പ്രതിഷേധിക്കാനെത്തിയവരുടെ ചിത്രങ്ങളെടുക്കുന്ന തിരക്കിലായിരുന്നു സന്ദര്‍ശകരില്‍ പലരും.

English summary
A group of protesters stripped off at an Auckland beach on Saturday to fight for the Free the Nipple movement, but not all went to plan when they attracted the attention of curious, snap-happy tourists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X