ഐസിസുകാര്‍ യസീദി സ്ത്രീകളെ പരസ്യമായി കൂട്ടബലാത്സംഗം ചെയ്തിരുന്നു
ബാഗ്ദാദ്: ഇറാഖിലെ സിന്‍ജാറില്‍ നിന്ന് ഐസിസുകാര്‍ കൂട്ടത്തോടെ തട്ടിക്കൊണ്ട് പോലുകയും പിന്നീട് സൈന്യം മോചിപ്പിയ്ക്കുകയും ചെയ്ത യസീദി സ്ത്രീകള്‍ പരസ്യമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി യസ്ദ സംഘടന വെളിപ്പെടുത്തുന്നു. ലൈംഗിക അടിമകളാക്കപ്പെട്ട സ്ത്രീകളെ പരസ്യമായി കൂട്ടബലാത്സഗംഗം ചെയ്തിരുന്നതായി മോചിപ്പിയ്ക്കപ്പെട്ട സ്ത്രീകള്‍ പറയുന്നു.
ബലാത്സംഗം, മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള പീഡനങ്ങള്‍, അടിമപ്പണി എന്നിങ്ങനെ കൊടിയ പീഡനങ്ങളാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 200ല്‍ അധികം പേരെയാണ് ഐസിസില്‍ നിന്നും മോചിപ്പിച്ചത്. ഇവരുനുഭവിച്ച പീഡനങ്ങളെപ്പറ്റി യസ്ദ സംഘടന യിലെ സിയാദ് ഷാമ്മോ ഖലാഫ് പറയുന്നു. അമ്മമാരായ സ്ത്രീകളില്‍ നിന്നും കുട്ടികളെ അകറ്റി് വിറ്റിരുന്നതായും ഷാമ്മോ പറയുന്നു.

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പടെയുള്ള സംഘടനകളോട് തങ്ങള്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി സ്ത്രീകള്‍ വിവരിച്ചു. പൊതുജനമധ്യത്തില്‍ മൂന്നോളം പേര്‍ ചേര്‍ന്നാണ് അടിമയാക്കാപ്പെടുന്ന യസീദി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്നത്. ലൈംഗിക അടിമകളായും മറ്റ് ഭീകരര്‍ക്ക് സമ്മാനമായും സ്ത്രീകളെ നല്‍കിയിരുന്നു. കുട്ടികളേയും സമ്മാനങ്ങളായി ഭീകരര്‍ക്ക് കാഴ്ചവച്ചിരുന്നു. യസീദി സ്ത്രീകളുടെ പീഡാനുഭവങ്ങളെപ്പറ്റി 87പേജുള്ള റിപ്പോര്‍ട്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ടിരുന്നു.












Click it and Unblock the Notifications