Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിപ്പംകൂട്ടിയ മാറിടം കുട്ടികള്‍ക്ക് തുറന്ന് കാട്ടി, സെക്‌സ് ചെയ്തു... പക്ഷേ അധ്യാപിക കുറ്റവിമുക്ത

അരിസോണ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക താത്പര്യത്തോടെ സമീപിച്ച കേസില്‍ യോഗ അധ്യാപികയ്ക്ക് ഒടുവില്‍ രക്ഷയായി. തെളിവില്ലെന്ന് പറഞ്ഞ് അധ്യാപികയെ കോടതി വെറുതേ വിട്ടു.

അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ശസ്ത്രക്രിയയിലൂടെ വലിപ്പം കൂട്ടിയ മാറിടങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചെന്നും കുട്ടികളെക്കൊണ്ട് മാറിടത്തില്‍ സ്പര്‍ശിപ്പിച്ചു എന്നും ആയിരുന്നു കേസ്. ഇതിന് ശേഷം മറ്റൊരു കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പരാതിയുണ്ടായിരുന്നു.

2015 മാര്‍ച്ച് 22 നായിരുന്നു സംഭവം നടന്നത്. എന്നാല്‍ യോഗ അധ്യാപികയായ ലിന്‍ഡ്‌ലേ ആന്‍ റഡോംസ്‌കി പറയുന്നത് മറ്റൊരു കഥയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടികള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ലിന്‍ഡ്‌സേ പറഞ്ഞത്.

യോഗ അധ്യാപിക

യോഗ അധ്യാപിക

യോഗ അധ്യാപികയായ ലിന്‍ഡ്‌ലേ ആന്‍ റഡോംസ്‌കിയാണ് കുട്ടികളോട് ലൈംഗികതാത്പര്യത്തോടെ ഇടപെട്ടു എന്ന കേസില്‍ കുടുങ്ങിയത്. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം അവരെ കുറ്റവിമുക്തയാക്കി.

മാറിടം

മാറിടം

ശസ്ത്രക്രിയയിലൂടെ ലിന്‍ഡ്‌സേ തന്റെ മാറിടങ്ങളുടെ വലിപ്പം കൂട്ടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ഇത് തുറന്ന് കാണിക്കുകയും മാറിടത്തില്‍ സ്പര്‍ശിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

ബാര്‍ മിറ്റ്‌സ് വാ

ബാര്‍ മിറ്റ്‌സ് വാ

ജൂതരുടെ ഒരു ചടങ്ങാണ് ബാര്‍ മിറ്റ്‌സ് വാ. ആണ്‍കുട്ടികള്‍ക്ക് 13 വയസ്സ് പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെടാണ് ഈ ചടങ്ങ് നടത്താറുള്ളത്. അത്തരം ഒരു ചടങ്ങില്‍ വച്ചായിരുന്നു അധ്യാപികയുടെ പ്രകടനം.

അതുക്കും മേലെ

അതുക്കും മേലെ

മാറിട പ്രദര്‍ശനം മാത്രമല്ല അന്ന് നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ബാര്‍ മിറ്റ്‌സ് വാ പാര്‍ട്ടികഴിഞ്ഞ് മിക്കവരും പുറത്ത് പോയ സമയത്തായിരുന്നു ഇതെല്ലാം നടന്നത്. മറ്റ് കുട്ടികളും കൂടി പോയതിന് ശേഷം 15 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പരാതിയുണ്ടായിരുന്നു.

ഓര്‍മയില്ല

ഓര്‍മയില്ല

അന്ന് താന്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചത് എന്ന് ഒരു ഓര്‍മയും ഇല്ലെന്നായിരുന്നു ലിന്‍ഡ്‌സേ പറഞ്ഞത്. എന്നാല്‍ ലിന്‍ഡ്‌സേയുടെ അഭിഭാഷകന്‍ പറഞ്ഞത് വളരെ ഗൗരവമുള്ള മറ്റൊരു കാര്യമാണ്.

ബലാത്സംഗം ചെയ്തു

ബലാത്സംഗം ചെയ്തു

18 കാരനായ ഒരു വിദ്യാര്‍ത്ഥി ലിന്‍ഡ്‌സേയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നത്രെ. അതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് ലിന്‍ഡ്‌സേയെ ബലാത്സംഗം ചെയ്തുവെന്നും അഭിഭാഷകന്‍ വാദിച്ചു.

കഥമാറുന്നോ?

കഥമാറുന്നോ?

ലിന്‍ഡ്‌സേ കഥകള്‍ മാറ്റിമാറ്റി പറയുകയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മാറിടം പ്രദര്‍ശിപ്പിച്ച കാര്യം ആദ്യം ലിന്‍ഡ്‌സേ തുറന്ന് പറഞ്ഞതായിരുന്നു. പക്ഷേ കുടുങ്ങും എന്ന് ഉറപ്പായപ്പോള്‍ കഥ മാറ്റിപ്പറയുകയാണെന്നായിരുന്നു വാദം.

തെളിവില്ല

തെളിവില്ല

ലിന്‍ഡ്‌സേ അങ്ങനെയൊക്കെ ചെയ്തു എന്ന് കുട്ടികള്‍ മൊഴി നല്‍കിയെങ്കിലും കൃത്യമായ തെളിവുകളൊന്നും കോടതിയ്ക്ക് മുന്നില്‍ എത്തിയില്ല. അതുകൊണ്ട് തന്നെ അവരെ കോടതി കുറ്റ വിമുക്തയാക്കി.

ആ സ്ത്രീ പറഞ്ഞത്

ആ സ്ത്രീ പറഞ്ഞത്

ലിന്‍ഡ്‌സേ തന്റെ അടുത്ത സുഹൃത്താണെന്നാണ് ബാര്‍ മിറ്റ്‌സ് വാ ചടങ്ങ് നടത്തിയ സ്ത്രീ പറഞ്ഞത്. ഇവരുടെ കുട്ടിയ്ക്ക് 13 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി. പാര്‍ട്ടിയ്ക്ക് ശേഷം നടന്ന കാര്യങ്ങള്‍ കേട്ട് താന്‍ തകര്‍ന്നുപോയി എന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions