4വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു
ബാംഗ്ലൂര്‍: നാലര വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചായളെ കുട്ടിയുടെ അച്ഛനും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഡിഫന്‍സ് കോളനിയിലെ മാരിയപ്പനപാല്യയിലാണ് സംഭവം നടക്കുന്നത്. അയല്‍വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പീഡനം കുട്ടിയുടെ അച്ഛന്‍ കണ്ടതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു.
കടയില്‍ സാധനം വാങ്ങാന്‍ പോയ അച്ഛനെ കാത്ത് വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്നു നാലര വയസുകാിയും അനിയനായ മൂന്ന് വയസുകാരനും. ഇതിനിടയില്‍ അയല്‍ക്കാരനായ എടുകൊണ്‍ഡലവാദു (38) കുട്ടികള്‍ക്ക് സമീപമെത്തി. ആണ്‍കുട്ടിയോട് വീട്ടിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയേയുമെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് പോയി.

കടയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മകള്‍ എവിടെ എന്ന് മകനോട് അന്വേഷിച്ചു. അയല്‍ക്കാരന്‍ കുട്ടിയെ എടുത്തുകൊണ്ടുപോയ കാര്യം ആണ്‍കുട്ടി അച്ഛനോട് പറഞ്ഞു. അപകടം മണത്ത യുവാവ് അയല്‍ക്കാരന്റെ വീട്ടിലേയ്ക്ക് എത്തി. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നു. ജനാലയിലൂടെ നോക്കുമ്പോള്‍ കുഞ്ഞിനെ പീഡിപ്പിയ്ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് യുാവവ് ബഹളം വച്ചു. പുറത്തേയ്ക്കിറങ്ങി വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബഹളം കേട്ട് അയല്‍ക്കാരും സ്ഥലത്തെത്തി. ഇതോടെ രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലായി അയല്‍ക്കാരന്‍.
വളരെ പെട്ടന്ന് വസ്ത്രം മാറി ഇയാള്‍ വാതില്‍ തുറന്ന് പുറത്തേയ്‌ക്കോടാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയുടെ അച്ഛനും അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി. പൊതിരെ തല്ലുകയും ചെയ്തു. പിന്നീട് പൊലീസെ വിവരംമറിയക്കുകയും പ്രതിയെ കൈമാറുകയും ചെയ്തു. ആന്ധ്ര സ്വദേശിയാണ് പ്രതി. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതി പീഡനത്തിന് ശ്രമിച്ചത്. അമൃതഹള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications