സ്‌നാക്‌സ് കൊടുത്ത് മയക്കി, കുക്ക് 13കാരിയെ പീഡിപ്പിച്ചു
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഗവിപുരം ഗുട്ടനഹള്ളിയിലെ അക്ക മഹാദേവി റോഡിലെ താമസക്കാരനായ അരുണ്‍ എന്ന ചെറുപ്പക്കാരനാണ് പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ 13 കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു അരുണ്‍.
കുക്ക് ആയി ജോലി ചെയ്യുന്ന അരുണ്‍ പണവും കഴിക്കാന്‍ സ്‌നാക്‌സും നല്‍കിയാണ് പെണ്‍കുട്ടിയെ വശീകരിച്ചത് എന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കുട്ടി കുറെ ദിവസങ്ങളായി ബേക്കറി പലഹാരങ്ങള്‍ തിന്നുന്നത് കണ്ട വീട്ടുകാര്‍ സംശയം തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. അച്ഛനും അമ്മയും കുട്ടിക്ക് പോക്കറ്റ് മണിയും കൊടുക്കാറുണ്ടായിരുന്നില്ലത്രെ.

'അങ്കിള്‍' തന്ന 50 രൂപ കൊണ്ടാണ് പലഹാരങ്ങള്‍ വാങ്ങിയതെന്നാണ് പെണ്‍കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞത്. ആരാണ് അങ്കിള്‍ എന്ന് ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി അരുണിന്റെ കാര്യം പറഞ്ഞത്. സ്‌കൂളില്‍ നിന്നും വരുന്ന വഴി പെണ്‍കുട്ടി പതിവായി അരുണിന്റെ അടുത്ത് പോകാറുണ്ട് പോലും. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു ഇയാള്‍.
പകരമായി കുട്ടിക്ക് ബേക്കറി പലഹാരങ്ങളും പണവും കൊടുക്കും. അമ്പത് രൂപ, ഇരുപത് രൂപ, മുപ്പത് രൂപ എന്നിങ്ങനെയാണ് ഇയാള്‍ കുട്ടിക്ക് കൊടുത്തിരുന്നത്. വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ രക്ഷിതാക്കള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഹനുമന്ത് നഗര്‍ പോലീസാണ് അരുണിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.












Click it and Unblock the Notifications