• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ... നിങ്ങൾ ജീവിതവിജയത്തിലെത്തുന്ന വയസ്സും അതിനുള്ള എളുപ്പവഴികളും!!

  • By desk

ത്രേതായുഗത്തിൽ മഹാ ഋഷി ഭൃഗു എന്നൊരു ജ്ഞാനിയുണ്ടായിരുന്നു. വിശ്വത്തിന്റെ സമ്മർദ്ദത്തിനെ കൈകാര്യം ചെയ്യുന്നതിനും ആത്മീയപ്രകൃതിയോടടുക്കുവാനും മനുഷ്യരാശിയെ സഹായിക്കുന്നതിനായി അവരുടെ നക്ഷത്രങ്ങളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിനെ ഭൃഗു സംഹിത എന്നാണറിയപ്പെടുന്നത്. അഞ്ച് ലക്ഷത്തിലധികം ജനങ്ങളുടെ ജീവിത വിവരങ്ങളും സംഭവങ്ങളും അവരുടെ ജനനസമയത്ത് തന്നെ ജാതകമായി അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സഹായികളാലും ശിഷ്യഗണങ്ങളാലും കൂടുതൽ ഗവേഷണത്തിനും പഠനത്തിനും വേണ്ടി ഉപയോഗിക്കാനുള്ളത്ര വിവരങ്ങളുടെ വൻ ശേഖരത്തിന്റെ രൂപീകരണത്തിനു തന്നെ കാരണമായി.

സൂര്യൻ. ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ജാതകങ്ങളാണിവ. ഏതാനും കാലങ്ങൾ മഹാ ഋഷി ഭൃഗുവിന്റെ ശിഷ്യനായിരുന്ന ഗണേശഭഗവാനും ജാതകപട്ടികയ്ക്ക് വേണ്ട നിർണ്ണായകമായ ഗണന സംഖ്യാപരിവർത്തനത്തിൽ സഹായിച്ചിട്ടുണ്ടത്രേ. ഹിന്ദുമതത്തിൽ ജാതകം എന്നത് ഒരു ജ്യോതിശാസ്ത്രപട്ടികയാണ്‌. അത് തയ്യാറാക്കുന്നത് ജനിച്ച തിയതി, സമയം, സ്ഥലം എന്നിവയെ ആധാരമാക്കിയാണ്‌. ഭൃഗുസംഹിതയിൽ പ്രതിപാദിച്ചിരിക്കുന്ന വേദകാലജ്യോതിശാസ്ത്രവ്യവസ്ഥ ഉപയോഗിച്ചാണ്‌ ഒരു വ്യക്തിയുടെ ജാതകം തയ്യാറാക്കുന്നത്.

വിജയത്തിലേയ്ക്കുള്ള പാത

വിജയത്തിലേയ്ക്കുള്ള പാത

എല്ലാ ജാതകങ്ങളും 12 സൂര്യരാശികൾ സൂചിപ്പിക്കുന്നു. അവ മേടം (ഏരീസ്), ഇടവം (ടോറസ്), മിഥുനം (ജമിനി), കർക്കിടകം (കർക്കിടകം, ചിങ്ങം (ലിയോ), കന്നി (വിർഗോ), തുലാം (ലിബ്ര), വൃശ്ചികം(സ്കോർപ്പിയോ), ധനു(സാഗിറ്റോറിയസ്), മകരം (കാപ്രിക്കോൺ), കുംഭം (അക്വാറിയസ്), മീനം (പിസസ്) എന്നിവയാണ്‌. നിങ്ങളുടെ ജന്മനക്ഷത്ര പട്ടികയുടെ പ്രഥമരാശിയാണ്‌ ഏറ്റവും പ്രധാനമായത്. എന്തുകൊണ്ടെന്നാൽ, അതിൽ അധിവസിയ്ക്കുന്ന സൂര്യനാണ്‌ നിങ്ങളുടെ ഭാവി പ്രവചനങ്ങളെ നിശ്ചയിക്കുന്നത്

നിങ്ങളുടെ ജന്മനക്ഷത്ര പട്ടികയിലെ ആദ്യ ഇടം ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ഉയർച്ചയുടെ ഉന്നതിയിലെത്തുന്ന പ്രായമേതാണെന്ന് നിശ്ചയിക്കുവാൻ സഹായിക്കും. അതോടൊപ്പം, നിങ്ങൾ അളവറ്റ ധനം നേടുവാൻ അതിയായി ആഗ്രഹിക്കുകയും എന്നാൽ അതിനു വേണ്ട തികച്ചും യുക്തമായ മാർഗ്ഗം കണ്ടെത്തുവാൻ കഷ്ടപ്പെടുകയും ചെയ്യുകയാണെങ്കിൽ ഓരോ രാശി ചിഹ്നങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ലഘുമാർഗ്ഗങ്ങളും ലഭ്യമാണ്‌. സ്വന്തം ജീവിതവിജയമാർഗപരീക്ഷണങ്ങളുടെ കൂടെ ഇവയും പ്രാവർത്തികമാക്കി നോക്കൂ

മേടം, ഇടവം

മേടം, ഇടവം

ഈ സൂര്യരാശിയിലാണ്‌ നിങ്ങൾ ജനിച്ചതെങ്കിൽ, നിങ്ങളുടെ വിജയം തീർച്ചയായും 16, 22, 28, 32, 36 വയസുകളിലായിരിക്കും. നിങ്ങളുടെ തൊഴിൽ പ്രദേശത്ത് അല്ലെങ്കിൽ ഓഫീസ് സ്ഥലത്ത് ആഴ്ചയിലെ എല്ലാ ദിവസവും ധൂപമോ ചന്ദനത്തിരിയോ കത്തിച്ചുവെയ്ക്കുക. ഇത് നിങ്ങളുടെ ധനത്തെ പാപദൃഷ്ടികളിൽ നിന്നും സംരക്ഷിക്കും

ഈ രാശിയിൽ ജനിച്ച വ്യക്തിയുടെ വിജയം കാത്തിരിക്കുന്നത് 25, 28, 36, 42 വയസ്സുകളിലാണ്‌. ഈ രാശിയിലുള്ളവർ ഏതെങ്കിലും ലക്ഷ്മി ക്ഷേത്രത്തിൽ നെയ്യോ വെണ്ണയോ ദാനം ചെയ്യുക. വിജയം ഉറപ്പാണ്‌.

മിഥുനം, കർക്കിടകം

മിഥുനം, കർക്കിടകം

ഈ രാശിയിലുള്ളവരുടെ വിജയം 22, 32, 35, 36, 42 വയസ്സുകളിലാണ്‌. പച്ചപ്പയർ, പച്ച വസ്ത്രങ്ങൾ, മരതകം, കുങ്കുമം, കർപ്പൂരം, നെയ്യ് എന്നിവ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഈ രാശിയിലുള്ളവരുടെ ഭാഗ്യനിറം പച്ചയായതിനാൽ വളരെ നല്ലതാണ്‌. ഭിന്നലിംഗക്കാർക്ക് പച്ച വസ്ത്രങ്ങൾ ദാനം ചെയ്യുന്നതും നല്ലതാണ്‌.

16, 22, 24, 25, 28, 32 എന്നീ വയസ്സുകളാണ്‌ ഈ രാശിക്കാർക്ക് നിർണ്ണായകമായത്. പത്ത് വയസ്സിന്‌ താഴെയുള്ള പെൺകുട്ടികളെ ഊട്ടുകയും അവർക്ക് സമ്മാനം നല്കുകയും ചെയ്യുന്നത് ഇവർക്ക് അതിപ്രധാനമാണ്‌.

ചിങ്ങം, കന്നി

ചിങ്ങം, കന്നി

ഈ രാശിയിൽ ജനിച്ചവർക്ക് വിജയാഗമനം ഉണ്ടാകുന്നത് 16, 22, 24, 26, 28, 32 എന്നീ വയസ്സുകളിലാണ്‌. ദിവസവും രാവിലെ ചെമ്പ് പാത്രത്തിൽ സൂര്യന്‌ ജലം നിവേദിയ്ക്കുക എന്നതാണ്‌ ഇവർക്ക് നന്മ എത്തിപ്പിടിക്കുവാനുള്ള വഴി. ഇത് അഭിവൃദ്ധിയെ കൊണ്ടുവരും എന്ന് വിശ്വസിക്കുന്നു.

കന്നിരാശിയിൽ ജനിയ്ക്കുന്നവർ വിജയക്കൊടി പാറിക്കുന്നത് 16, 22, 25, 32, 35, 36 വയസ്സുകളിലാണ്‌. ഇവർ പച്ച ചെറുപയർ കുതിർത്ത് പശുവിനെ ഊട്ടണം. അത് കുടുംബത്തിൽ സമാധാനവും ജീവിതത്തിൽ വിജയവും നല്കും.

തുലാം, വൃശ്ചികം

തുലാം, വൃശ്ചികം

തുലാരാശിക്കാരുടെ ഭാഗ്യവയസ്സുകൾ 24, 25, 32, 33, 35, 36 എന്നിവയാണ്‌. ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കുന്നതിനായി ഈ രാശിയിലുള്ളവർ നവദമ്പതികളെ അതിഥിയായി ആദരിച്ച് ഭക്ഷണം ഊട്ടണം.

ഇവരുടെ പാതകളിൽ വിജയം വരുന്നത് 22, 24, 28, 32 വയസ്സുകളിലാണ്‌. ഒരു ചെമ്പ് പാത്രം നിറയെ വെള്ളം നിറച്ച് കിടക്കുന്നതിനു സമീപം എന്നും രാത്രി മുഴുവൻ വെയ്ക്കണം. ശേഷം രാവിലെ ആ വെള്ളം ഉപയോഗിച്ച് മുള്ളുള്ള ചെടിയ്ക്ക് നനയ്ക്കണം. ഇത് ധനം കൊണ്ടുവരും എന്നാണ്‌ വിശ്വാസം.

ധനു, മകരം

ധനു, മകരം

ഇത് ജന്മരാശിയായവർ തങ്ങളുടെ 16, 22, 32 വയസ്സുകളിൽ സ്വന്തം അഭിവൃദ്ധിയും വിജയവും തങ്ങളുടെ കാല്ക്കീഴിൽ വന്ന് ചേരുന്നത് അനുഭവിച്ചറിയും. ഇവർ ധനാഗമനത്തിനും അഭിവൃദ്ധിയ്ക്കുമായി, മങ്ങിയ നിറത്തിലുള്ള പശുവിന്‌ വെള്ളവും കുതിർത്ത പയറും കുഴച്ച മാവും നല്കി ഊട്ടണം. കൂടാതെ വ്യാഴാഴ്ചകളിൽ ബ്രാഹ്മണനെ ഊട്ടുന്നതും മികച്ച ഫലം നല്കും.

25, 33, 35, 36 എന്നിവയാണ്‌ മകരരാശിക്കാരുടെ ഭാഗ്യവയസ്സുകൾ. അഗതികളും ആവശ്യക്കാരുമായവർക്ക് കുറച്ച് പണത്തോടൊപ്പം കറുത്ത കമ്പിളി നല്കുന്നത് ഈ രാശിയിൽ ജനിച്ചവരുടെ അഭിവൃദ്ധി ലഭ്യമാക്കുന്നതിനായി സഹായിക്കും.

കുംഭം, മീനം

കുംഭം, മീനം

കുംഭരാശി നക്ഷത്രരാശിയിൽ ആദ്യം വരുന്നവരുടെ വിജയപാത തുറക്കുന്നതും ഔന്നത്യത്തിൽ എത്തുന്നതും അവരുടെ 25, 28, 36, 42 വയസ്സുകളിലാണ്‌. നല്ല ഭാഗ്യത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടി ഈ രാശിയിലുള്ളവർ എന്നും പഞ്ചസാരയും ധാന്യമാവും ഉറുമ്പുകൾക്ക് നല്കുന്നതാണ്‌ അഭികാമ്യം.

16, 22, 28, 33, 34 എന്നിവയാണ്‌ ഈ രാശിക്കാരുടെ വിജയത്തിലെത്തിച്ചേരുന്ന വയസ്സുകൾ. സ്ഥിരമായി മത്സ്യങ്ങളെ ഊട്ടുന്നതിനു പുറമേ ധാന്യമാവ് കുഴച്ച് ഉരുളകളാക്കി മത്സ്യങ്ങൾക്ക് നല്കുന്നത് നല്ല ഭാഗ്യവും ധനവും കൊണ്ടുവരുവാൻ ഈ രാശിക്കാരെ സഹായിക്കും.

വിജയിക്കുന്ന വയസ്സും അതിനുള്ള എളുപ്പവഴികളും അറിഞ്ഞല്ലോ. ഇനി ഇതൊക്കെ കൃത്യമായി പരീക്ഷിച്ചു നോക്കു. വിജയം നിങ്ങളെ തേടിയെത്തും.

അലങ്കാരങ്ങൾ വേണ്ട, ആണി തറക്കരുത്... ഗർഭിണികൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ? ഫെങ്ങ്ഷൂയി പറയുന്നത് നോക്കൂ!!

അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം

English summary
People who became successful after a certain age, but how?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more