Home / Photos
കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!
By Vaisakhan MK
യാത്രയെന്നാല്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കെയര്‍ഫ്രീയായി നമുക്ക് എവിടെയും പോകാം. എന്നാല്‍ ഇതിനൊക്കെ ബജറ്റ് പ്രശ്നമാണ്. നമുക്ക് എവിടെ പോകാനും പണം വേണം. പോക്കറ്റ് കാലിയാവുകയും ചെയ്യരുത്. അങ്ങനെയുള്ള സ്ഥലങ്ങളുണ്ടോ. സത്യമായിട്ടും നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia pics
Share
യാത്ര പക്ഷേ ചുമ്മാ പോയാല്‍ പോര. താമസം മികച്ചതായിരിക്കണം. അത് ചെലവേറിയതായിരിക്കരുത്. അതുപോലെ നല്ല ഭക്ഷണം കുറഞ്ഞ ചെലവില്‍ കിട്ടണം. എല്ലാം നമ്മുടെ ബജറ്റില്‍ ഒതുങ്ങുന്നതായിരിക്കും. അത്തരം സ്ഥലങ്ങളാണ് ഈ ലിസ്റ്റിലുള്ള അഞ്ച് സ്ഥലങ്ങള്‍
2/6
Photo Credit: oneindia pics
Share
ദക്ഷിണ കര്‍ണാടകത്തിലെ ഹംപിയെ കുറിച്ച് കേട്ടിട്ടില്ലേ. സഞ്ചാരികളുടെ സ്വര്‍ഗമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനനമായിരുന്നു ഹംപി. ചരിത്രമുറങ്ങുന്ന സ്ഥലമാണിത്. ക്ഷേത്രങ്ങളും സ്മാരങ്ങളും ഇവിടെയുണ്ട്. ട്രക്കിംഗിന് പോയാല്‍ ഒരുപാട് സ്ഥലങ്ങള്‍ വേറെയും കാണാം. കോഴിക്കോട് നിന്നാണെങ്കില്‍ 11 മണിക്കൂറില്‍ അധികം യാത്രയുണ്ടാവും. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവ് ഇവിടെ ബെസ്റ്റാണ്
3/6
Photo Credit: oneindia pics
Share
ഗോവ കണ്ടാല്‍ റിച്ച് ലുക്കുള്ള സ്ഥലമാണ്. എന്നാല്‍ വളരെ ചീപ്പാണ് ഇവിടേക്ക് പോകാന്‍. ഒരു വിദേശ ലുക്കും കിട്ടും ഇവിടെ പോയാല്‍. ബീച്ചുകള്‍ തന്നെ ഇവിടെ പ്രധാന ആകര്‍ഷണം. ഉത്തര ഗോവയിലെ ബീച്ചുകളാണ് ഏറ്റവും മികച്ചത്. ഇവിടങ്ങളില്‍ ബജറ്റ് ഫ്രണ്ട്ലിയായി ഫുഡും കിട്ടും. ഷോപ്പിംഗാണെങ്കില് ചെലവ് കുറഞ്ഞതും. മഡ്ഗാവ് സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം, ബാക്കി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്.
4/6
Photo Credit: oneindia pics
Share
കസോള്‍ ഹിമാചല്‍ പ്രദേശിന്റെ സൗന്ദര്യ ഭൂമികളാണ്. പ്രകൃതി ഭംഗിയാല്‍ ചുറ്റപ്പെട്ട് നില്ക്കുന്ന സ്ഥലമാണ് കസോള്‍. ട്രക്കര്‍മാരുടെ സ്വര്‍ഗമായിട്ടാണ് കസോള്‍ അറിയപ്പെടുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ മാസങ്ങളിലാണ് കസോളിലേക്കുള്ള യാത്രയ്ക്ക് ബെസ്റ്റ്. ഇതും ബജറ്റ് ഫ്രണ്ട്ലിയില്‍ വരും.
5/6
Photo Credit: oneindia pics
Share
പോണ്ടിച്ചേരി പിന്നെ തനി ഫ്രഞ്ച് നഗരം പോലെ തന്നെയാണ്. പല സ്ഥലങ്ങളും ഫ്രാന്‍സുമായി സാമ്യം ഉള്ളതാണ്. 1954 വരെ പോണ്ടിച്ചേരി ഭരിച്ചിരുന്നതും ഫ്രഞ്ചുകാരാണ്. വളരെ ചെലവ് കുറവാണ് പോണ്ടിയിലേക്കുള്ള യാത്ര. സോളോ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ചത് പോണ്ടിച്ചേരിയാണ്.
6/6
Photo Credit: oneindia pics
Share
തീര്‍ത്ഥാടന നഗരമായ റിഷികേഷ് നല്ലൊരു ബജറ്റ് ഫ്രണ്ട്ലി സ്ഥലമാണ്. ഇന്ത്യയുടെ യോഗ തലസ്ഥാനമായും ഇപ്പോള്‍ റിഷികേഷ് അറിയപ്പെടുന്നുണ്ട്. അഡ്വഞ്ചര്‍ സ്പോര്‍ട്സിന് പറ്റിയ ഇടങ്ങള്‍ ഇവിടുണ്ട്. യുവാക്കളാണ് ധാരാളം ഇങ്ങോട്ട് പോകുന്നത്. ചെലവ് കുറഞ്ഞ താമസവും ഭക്ഷണവും മറ്റൊരു ആകര്‍ഷണമാണ്. ദില്ലിയിലേക്ക് ട്രെയിനില്‍ എത്തുകയും, അവിടെ നിന്ന് റോഡ് മാര്‍ഗം പോകുന്നതാണ് റിഷികേശിലേക്കുള്ള ഏറ്റവും നല്ല യാത്രാ മാര്‍ഗം. സെപ്റ്റംബര്‍ മാര്‍ച്ച് മാസ കാലം യാത്രയ്ക്ക് പരിഗണിക്കാം.


Click it and Unblock the Notifications