Home / Photos
'ഭാര്യ ഏറ്റവും നല്ല സുഹൃത്ത്, നമ്മള് എന്ത് പറഞ്ഞാലും അവള്‍ക്ക് ഓക്കെയാണ്...' ഭാര്യ അര്‍പ്പിതയെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
By NEETHU BABY
മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. അഭിനയിക്കുന്ന സിനിമകളേക്കാള്‍ കൂടുതല്‍ താരത്തിന്റെ ഇന്റര്‍വ്യൂകളാണ് കൂടുതല്‍ ശ്രദ്ധനേടാറുള്ളത് എന്ന് താരം തന്നെ പറഞ്ഞിട്ടുള്ളതാണ്. അച്ഛന് ശ്രീനിവാസന്റെ പാത പിന്തുടര്ന്ന് സിനിമയിലേക്കെത്തി സ്വന്തമായൊരിടം മലയാള സിനിമയില്‍ ധ്യാനും ചേട്ടന് വിനീതും മലയാളസിനിമയില്‍ ഉണ്ടാക്കിയെടുത്തു.
ധ്യാന്‍ ശ്രീനിവാസന് അഭിമുഖങ്ങളിലെല്ലം കുടുംബത്തിലേ എല്ലാവരുടേയും വിശേഷങ്ങളും പങ്കുവക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാനായി ആരാധകര്‍ക്കും വലിയ ആകാംക്ഷയാണ്. ഇപ്പോള്‍ ഭാര്യ അര്പ്പിതയേക്കുറിച്ച് താരം പങ്കുവച്ച കാര്യങ്ങളാണ് വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Dhyan Sreenivasan Instagram
Share
'അവളാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്, ഞാന്‍ എന്തുപറഞ്ഞാലും അവള്‍ക്ക് ഓക്കെയാണ്..' ഭാര്യയുടെ വിശേഷങ്ങള്‍ പങ്കുവച്ചെത്തി ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റെ വേശേഷങ്ങള് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു..
2/8
Photo Credit: Dhyan Sreenivasan Instagram
Share
സിനിമകളില്‍ അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ അഭിമുഖങ്ങളില്ക്കൂടി ശ്രദ്ധനേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്. വളരെ നര്‍മ്മബോധത്തോടെയും വളരെലാഘവത്തോടെയുമാണ് ധ്യാന്‍ അഭിമുഖങ്ങളില്‍ സംസാരിക്കാറുള്ളത്. ഈ കാരണം കൊണ്ടുതന്നെയാണ് താരം പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകാര്യനായി മാറിയത്.
3/8
Photo Credit: Dhyan Sreenivasan Instagram
Share
ശ്രീനിവാസന്റെ വീട്ടിലേ വിശേഷങ്ങളെല്ലാം ധ്യാനില്ക്കൂടിയാണ് പ്രേക്ഷകരറിയാറുള്ളത്. ഇപ്പോഴിതാ ഭാര്യ അര്പ്പിതയേക്കുറിച്ച് താരം പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.
4/8
Photo Credit: Dhyan Sreenivasan Instagram
Share
ഭാര്യ ഒരു ക്രിസ്ത്യാനിക്കുട്ടിയാണന്നും വീട്ടില്‍ വിവാഹത്തിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും ധ്യാന്‍ മുന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ഏറ്റവും വലിയ കൂട്ടുകാരി അര്പ്പിതയാണെന്നും ധ്യാന്‍ പറയുന്നു. നമ്മള് എന്തുപറഞ്ഞാലും അവര്‍ക്ക് ഓക്കെയാണ്.
5/8
Photo Credit: Dhyan Sreenivasan Instagram
Share
എല്ലാ അലമ്പിനും തന്നോടൊപ്പം ഭാര്യയുമുണ്ടാകുമെന്നും ധ്യാന്‍ പറുയുന്നു. തന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ള ആളാണ് അര്‍പ്പിത, അവളുള്ളതുകൊണ്ടാണ് ജീവിതത്തില്‍ ഒരു ബാലന്‍സൊക്കെ ഉണ്ടായത്.
6/8
Photo Credit: Dhyan Sreenivasan Instagram
Share
അത്യാവശ്യം മദ്യപിക്കുന്ന ആളാണ് തന്റെ ഭാര്യയെന്നും ധ്യാന്‍ പറയുന്നു. പണ്ടൊക്കെ വെള്ളമടിച്ചുകഴിഞ്ഞാല്‍ തന്നെ പൊക്കിയെടുക്കേണ്ട അവത്ഥയായിരുന്നു. ഇപ്പോള്‍ ഭാര്യയെയാണ് ഞാന്‍ പൊക്കിയെടുക്കുന്നതെന്ന് തമാശരൂപേണ ധ്യാന്‍ പറയുന്നു.
7/8
Photo Credit: Dhyan Sreenivasan Instagram
Share
മതി ഇതില്‍ക്കൂടുതല്‍ അടിക്കരുതെന്നും അവളെ ഉപദേശിക്കേണ്ട അവസ്ഥയാണ് എനിക്കിപ്പോള്‍. ഒരു ബൂമറാങ്ങ് പോലെ, എല്ലാം ഇപ്പോള്‍ ഞാന്‍ പറയോണ്ട അവസ്ഥയാണെന്നും ധ്യാന്‍ തമാശ കലര്‍ത്തി ധ്യാന്‍ പറയുന്നു.
8/8
Photo Credit: Dhyan Sreenivasan Instagram
Share
ഇരുവര്‍ക്കും ഒരു മകളാണ് ഉള്ളത്. ചേട്ടന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും ധ്യാനും പ്രധാന വേഷത്തിലെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം റിലീസിനെത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications