Home / Photos
പൃഥ്വി അതിവേഗത്തിൽ 100 കോടി തൊട്ടപ്പോൾ സുപ്രിയയും സ്വന്തമാക്കി വൺ മില്യൺ നേട്ടം..
By Alaka KV
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരൻ. ആടുജീവിതം എന്ന സിനിമയിലൂടെ പൃഥ്വി തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് ആടുജീവിതം റിലീസിനെത്തിയത്. നജീബ് എന്ന കഥാപാത്രമായി പൃഥ്വി ജീവിക്കുകയായിരുന്നു. യഥാർത്ഥ നജീബ് തന്നെ അത് പറഞ്ഞതാണ്. പൃഥ്വിരാജിന്റെ എല്ലാ നേട്ടത്തിന് പിന്നിലും പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെ പിന്തുണ ഉണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram Supriya Menon
Share
മലയാള സിനിമയിൽ മാത്രമല്ല മറ്റ് ഭാഷകളിലും ഇപ്പോൾ ചർച്ച പൃഥ്വിരാജ് സുകുമാരനെക്കുറിച്ചാണ്. ആടുജിവിതം എന്ന സിനിമ തിയറ്ററുകളിൽ നിറഞ്ഞ കാണികൾക്ക് മുന്നിൽ പ്രദർശനം തുടരുകയാണ്. 16 കാെല്ലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ആടുജീവിതം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരമാണ് ആടുജീവിതം സ്വന്തമാക്കുന്നത്
2/8
Photo Credit: Instagram Supriya Menon
Share
പൃഥ്വിരാജ് ആ സിനിമയ്ക്ക് എടുത്ത തയ്യാറെടുപ്പുകൾ ചെറുതൊന്നുമായിരുന്നില്ല. ശരീരഭാരം കൂട്ടിയും കുറച്ചുമൊക്കെയാണ് പൃഥി ആടുജീവിതത്തിലെ നജീബായത്. പൃഥ്വിക്കൊപ്പം പിന്തുണനൽകി ഭാര്യ സുപ്രിയ മേനോനും കൂടെത്തന്നെ ഉണ്ടായിരുന്നു. ഒരുപാട് സിനിമകളിൽ പൃഥ്വിയെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ലാ എന്നാണ് സുപ്രിയ പറഞ്ഞത്.
3/8
Photo Credit: Instagram Supriya Menon
Share
കോവിഡ് കാലത്ത് പൃഥ്വി ഷൂട്ടിംഗ് സെറ്റിൽ കുടിങ്ങിയപ്പോൾ ആ അവസ്ഥകളെയൊക്കെ തരണം ചെയ്യാൻ പൃഥ്വിക്കൊപ്പം സുപ്രിയയും ഉണ്ടായിരുന്നു. പൃഥ്വി സഹിച്ച എല്ലാ കഷ്ടപ്പാടുകളും നേരിൽ കണ്ട വ്യക്തികൂടിയാണ് സുപ്രിയ. സിനിമയ്ക്ക് എടുത്ത എല്ലാ കഠിന പ്രയത്നങ്ങൾക്കും തിയറ്ററിൽ സ്വീകാര്യത കിട്ടി 100 കോടി ക്ലബ്ബിലേക്ക് വളരെ വേഗം കയറി. പൃഥ്വി നൂറിൽ എത്തിനിൽക്കുമ്പോൾ സുപ്രിയയ്ക്കും ഉണ്ട് മറ്റൊരു സന്തോഷം.
4/8
Photo Credit: Instagram Supriya Menon
Share
വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സുപ്രിയ. ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് സുപ്രിയ. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയയെ മലയാളികൾക്ക് കൂടുതൽ പരിചിതമാകുന്നത്, പൃഥ്വിയുമായുള്ള വിവാഹത്തിന് ശേഷമാണ്. തുടക്കത്തിൽ പൃഥ്വിക്ക് നേരിട്ട വിമർശനങ്ങളെല്ലാം സുപ്രിയയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
5/8
Photo Credit: Instagram Supriya Menon
Share
എന്നാൽ ഇരുവരും പിന്നോട്ട് പോയില്ല. സിനിമ മേഖലയിൽ ഇന്ന് പൃഥ്വിരാജ് ഒഴിവാക്കാൻ പറ്റാത്ത ഘടകമായി. സുപ്രിയും ഒട്ടും പിന്നിലല്ല പൃഥ്വിയോടൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസ് എവന്ന നിർമാണ് കമ്പനിയിൽ സുപ്രിയ പങ്കാളിയായി. പൃഥ്വിക്കൊപ്പം കട്ടയ്ക്ക് ഒപ്പം നിന്നും. സുപ്രിയെക്കുറിച്ച് പൃഥ്വി തന്നെ ധാരാളം പറഞ്ഞിട്ടുണ്ട്.
6/8
Photo Credit: Instagram Supriya Menon
Share
അങ്ങനെ വിമർശനങ്ങൾ മാറി പൃഥ്വിയോടും സുപ്രിയോടും ആരാധനയായി പ്രേക്ഷകർക്ക് പൃഥ്വിയുടെ ആരധകർ ഇരട്ടിച്ചു. ആടുജീവത്തോടെ അഭിനയ മികവിനും അഭിനന്ദനമെത്തി. ഇങ്ങനെയൊരു അവസരത്തിലാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സിനെ നേടിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിവരം സുപ്രിയ അറിയിച്ചത്.
7/8
Photo Credit: Instagram Supriya Menon
Share
ഈ യാത്രയിൽ ഒപ്പം കൂടിയതിന് നന്ദി. ഞങ്ങളുടെ കമ്പനി ആരംഭിച്ച വർഷമായ 2018 ൽ ആണ് ഞാൻ ഈ പ്രൊഫൈൽ തുടങ്ങിയത്. ഞാൻ എന്താണോ ഏറെക്കുറെ അതാണ് എന്റെ ഇൻസ്റ്റാ പേജ്. നമ്മളൊന്നിച്ച് ചിരിച്ചു, കരഞ്ഞു, ആഘോഷിച്ചു, ദുഖിച്ചു. എനിക്ക് ഓൺലൈനായി ഒരു കമ്യൂണിറ്റിയെ കിട്ടി.
8/8
Photo Credit: Instagram Supriya Menon
Share
നിങ്ങളിൽ പലരും നൽകിയ നിറഞ്ഞ സ്നേഹം ഞാൻ മനസ്സിലാക്കുന്നു. എണ്ണത്തിലല്ല, ഒരു ഓർഗാനിക് കമ്മ്യൂണിറ്റിയിൽ സജീവമായി തുടരുന്നതിന്റെ ഓർമ്മപ്പെടുത്തലിലാണ് കാര്യം. സുപ്രിയ കുറിച്ചു.ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമാണ് സുപ്രിയ. വിശേഷങ്ങളും പൃഥ്വിക്കൊപ്പം ഉള്ള യാത്രകളും ചിത്രങ്ങളുമൊക്കെ സുപ്രിയ പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications