Home / Photos
നടൻ സുദേവ് നായരും അമർദീപ് കൗറും വിവാഹിതരായി; വീഡിയോ വൈറൽ
By Rakhi
ഇന്ന് രാവിലെയോടെയാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്. ഗുരുവായൂരിൽ വെച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലായത്. നടിയും മോഡലുമാണ് സുദേവിന്റെ ഭാര്യയായ അമർദീപ് കൗർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: social media
Share
നായകനായെത്തിയ ആദ്യ സിനിമയിൽ തന്നെ സംസ്ഥാന പുരസ്കാരം നേടിയ താരമാണ് സുദേവ് നായർ. 'മൈ ലൈഫ് പാട്നണർ' എന്ന ഭിന്നലൈംഗികതയെക്കുറിച്ച് പറയുന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു 2014 ൽ സുദേവിനെ തേടി സംസ്ഥാന പുരസ്കാരം എത്തിയത്. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള ചിത്രത്തിൽ സുദേവ് വേഷമിട്ടു.
2/7
Photo Credit: social media
Share
അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷമായിരുന്നു താരം കാഴ്ചവെച്ചത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമായിരുന്നു സുദേവിന്റെ സിനിമയിലേക്കുള്ള വരവ്.
3/7
Photo Credit: social media
Share
മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം സുദേവ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല കേട്ടോ സംവിധാനത്തിലും താരം കൈവെച്ചിട്ടുണ്ട്. കൂടാതെ ഡാൻസ്, പാർകൗർ, ബോക്സിങ്, കരാട്ടെ, കളരി , ജൂഡോ തുടങ്ങിയവയും സുദേവ് അഭ്യസിച്ചിട്ടുണ്ട്.
4/7
Photo Credit: social media
Share
ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. മുംബൈയിൽ നിന്നുള്ള നടിയും ഫാഷൻ മോഡലുമായ അമർദീപ് കൗർ ആണ് വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം പുറത്തുവരുന്നുണ്ട്.
5/7
Photo Credit: social media
Share
പരമ്പരാഗത കേരളീയ വസ്ത്രത്തിൽ ആയിരുന്നു വധുവരൻമാർ അണിഞ്ഞൊരുങ്ങിയിരുന്നത്. ഗുജറാത്ത് സ്വദേശി കൂടിയായ അമർദീപ് കസവ് സാരിയും വസ്ത്രങ്ങളുമായിരുന്നു ധരിച്ചത്. മുല്ലപ്പൂവും മിനിമൽ ആഭരണങ്ങളുമെല്ലാമായിരുന്നു അമർദീപിന്റെ വേഷം.കേരളീയ വേഷത്തിൽ അതീവ സുന്ദരിയായിരുന്നു അമർദീപ്.
6/7
Photo Credit: social media
Share
അതേസമയം വിവാഹ വീഡിയോകളൊന്നും തന്നെ സുദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. എന്നാൽ ഇരുവരും തമ്മിലുള്ള മറ്റ് നിരവധി വീഡിയോകൾ സുദേവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ട്. ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോകൾ. ഇത്തരത്തിലുള്ള വീഡിയോകൾ സുദേവ് പങ്കിട്ടെങ്കിലും ഇരുവരും തമ്മിൽ പ്രണയമായിരുന്നവെന്ന കാര്യം ഇപ്പോൾ മാത്രമാണ് ആരാധകർ അറിയുന്നത്.
7/7
Photo Credit: social media
Share
അതേസമയം വിവാഹ വീഡിയോകൾ വൈറലായതോടെ പ്രിയ താരങ്ങൾക്ക് ആശംസകളുമായി ആരധാകർ എത്തി. അങ്ങനെ മലയാളിയായ മറ്റൊരു യുവ നടൻ കൂടി വിവാഹിതനായതിന്റെ സങ്കടം പങ്കുവെയ്ക്കുന്ന ആരാധകരും കുറവല്ല. ഒരാൾ കൂടി അങ്ങനെ കൈവിട്ടല്ലോയെന്നാണ് ചിലരുടെ കമന്റ്.


Click it and Unblock the Notifications