Home / Photos
ഗോര്ഡജിയസ്സ്!! ആരേയും മയക്കുന്ന ചിരിയുമായി സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് അദിതി രവി, കാണാം ഫോട്ടോസ്...
By NEETHU BABY
മലയാളത്തിലേ നടിമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ വെള്ളിത്തിരയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ താരത്തിനായി. മോഡലിങ്ങ് രംഗത്തുനിന്നുമാണ് താരം സിനിമയിലേക്കെത്തിയത്. കോളേജ് വിദ്യാഭ്യാസ കാലത്താണ് താരം മോഡലിങ്ങ് രംഗത്തേക്ക് എത്തുന്നത്.
ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. അതിനു ശേഷമാണ് താരത്തെ തേടി സിനിമയില്‍ നിന്നും അവസരങ്ങളെത്തുന്നത്. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെ താരം വെളളിത്തിരയിലേക്കരങ്ങേറ്റം കുറിച്ചു. 2015ല്‍ പുറത്തിറങ്ങിയ അലമാര എന്ന സിനിമയിലാണ് മുഴുനീളെയുള്ള നായികാ കഥാപാത്രം താരം ചെയ്യുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aditi Ravi Instagram
Share
എന്തൊു ലുക്കാണിത്!! സല്‍വാറില്‍ ആരേയും മയക്കുന്ന ചിരിയുമായെത്തി അദിതി രവി. സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് നടിയുടെ പുത്തന്‍ ഫോട്ടോകള്‍. കാണാം സോഷ്യല്‍മീഡിയ ഏറ്റെടുത്ത പുതുപുത്തന്‍ ഫോട്ടോകള്‍...
2/8
Photo Credit: Aditi Ravi Instagram
Share
വെള്ളയില്‍ പച്ചയും ബെയ്ജും കലര്‍ന്ന പ്രിന്റഡ് സല്‍വാറണിഞ്ഞാണ് താരം ഇത്തവണ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫുള്‍ ലെങ്ങ്ത് സല്വാറിവല് താരം അതിസുന്ദരിയാണ്. ഹൈനെക്ക് സ്റ്റൈലിലുള്ള സല്‍വാറാണ് താരം അണിഞ്ഞിരിക്കുന്നത്.
3/8
Photo Credit: Aditi Ravi Instagram
Share
ഔട്ട്ഫിറ്റിന് മാച്ചാകുന്ന ആക്സസറീസാണ് താരം അണിഞ്ഞിരിക്കുന്നത്. ജുംക്കകമ്മലാണ് സല്‍വാറിനൊപ്പം താരം പെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത കഴിഞ്ഞു.
4/8
Photo Credit: Aditi Ravi Instagram
Share
നിറചിരിയിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് താരത്തിന്റെ ചിരിയേപ്പറ്റി വന്നിരിക്കുന്നത്. ഇമാഡിനോ ഫോട്ടോഗ്രാഫി ടീം ആണ് താരത്തിന്റെ ഫോട്ടോകളെടുത്തിരിക്കുന്നത്.
5/8
Photo Credit: Aditi Ravi Instagram
Share
താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നൈറ ഡിസൈനര്‍ ബുട്ടിക്കിലേതാണ് താരം ഇട്ടിരിക്കുന്ന സല്‍വാര്‍. കാജല്‍ ജ്വല്ലറിയിലേതാണ് താരത്തിന്റെ ഇയര്‍ റിങ്ങ്.
6/8
Photo Credit: Aditi Ravi Instagram
Share
സണ്ണിവെയിന്‍ നായകനായെത്തിയ അലമാര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചു. സിനിമയിലെത്തി വളരെ വേഗമായിരുന്നു താരത്തിന്റെ കരിയര്‍ഗ്രാഫ് ഉയര്‍ന്നത്.
7/8
Photo Credit: Aditi Ravi Instagram
Share
നിരവധി മ്യൂസിക്ക് ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചു. സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ് നടി. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.
8/8
Photo Credit: Aditi Ravi Instagram
Share
നേര് ആണ് ഒടുവില്‍ റിലീസിനെത്തിയ താരം അഭിനയിച്ച സിനിമ. ചിത്രത്തില്‍ ചെറിയ റോളായിരുന്നെങ്ങിലും വളരെ പ്രാധാന്യമുള്ള വേഷമാണ് താരം കൈകാര്യം ചെയ്തത്. നിരവധി സിനിമകള്‍ താരത്തിന്റേതാി പുറത്തിറങ്ങാനുണ്ട്.


Click it and Unblock the Notifications