Home / Photos
Ahaana: ഗോവയില്‍ തിമിർത്താടി അഹാന കൃഷ്ണ: പതിവ് മുടക്കാതെ കമന്റ് ബോക്സില്‍ 'ചൊറിച്ചില്‍'
By Ajmal MK
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരംകുടുംബത്തില്‍ നിന്നുള്ള നടിയാണ് അഹാന. ഗോവയില്‍ അവധിക്കാലും ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Ahaana Krishna instagram
Share
ഗോവയില്‍ നിന്നും രസകരമായ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നിരവധിയാളുകള്‍ നല്ല രീതിയിലുള്ള കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
2/9
Photo Credit: Ahaana Krishna instagram
Share
എന്നാല്‍ പതിവുപോലെ ചിലർ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ 'ചൊറി' കമന്റുകളുമായി എത്തിയിട്ടുണ്ട്.
3/9
Photo Credit: Ahaana Krishna instagram
Share
'വലുതായപ്പോൾ തുണി ഇഷ്ടമില്ലാതായി', ഇത്രയൊക്കെ കാണിച്ചിട്ടും സിനിമ കിട്ടിയില്ലേ എന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ ഇതിനെല്ലാം കിടിലന്‍ മറുപടിയുമായി അഹാന രംഗത്തെത്തുകയും ചെയ്തു.
4/9
Photo Credit: Ahaana Krishna instagram
Share
'അല്ല നാട്ടുകാർ എന്ത് പറയുമെന്ന് വലുതായപ്പോൾ മൈൻഡ് ചെയ്യാണ്ടായി' എന്നാണ് അഹാന നൽകിയിരിക്കുന്ന മറുപടി. മറുപടിയുടെ സ്കീന് ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
5/9
Photo Credit: Ahaana Krishna instagram
Share
പ്രശസ്ത നടന് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
6/9
Photo Credit: Ahaana Krishna instagram
Share
2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2019 ല്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു
7/9
Photo Credit: Ahaana Krishna instagram
Share
ഇരുപത് വയസ് പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്തത്. ഏഴ് വർഷത്തോളമായി മലയാള സിനിമയുടെ ഭാ ഗമായ അഹാനയുടെ അഞ്ച് സിനിമകൾ ഇതുവരെ റിലീസ് ചെയ്തു.
8/9
Photo Credit: Ahaana Krishna instagram
Share
അഹാനയ്ക്ക് പിന്നാലെ കൃഷ്ണ സിസ്റ്റേഴ്സിൽ നിന്നും സിനിമയിലേക്ക് എത്തിയത് താരത്തിന്റെ ഏറ്റവും ഇളയ സഹോദരി ഹൻസിക കൃഷ്ണയായിരുന്നു. അഹാനയുടെ തന്നെ ലൂക്ക എന്ന ചിത്രത്തിൽ താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു.
9/9
Photo Credit: Ahaana Krishna instagram
Share
പിന്നാലെ താരത്തിന്റെ രണ്ടാമത്തെ സഹോദരി ഇഷാനി കൃഷ്ണയും സിനിമയിലേക്ക് എത്തി. ആദ്യ ചിത്രം മമ്മൂട്ടിയുടെ വൺ ആയിരുന്നു. വലുതല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം തന്നെയായിരുന്നു വണ്ണിൽ ഇഷാനിയുടേത്.


Click it and Unblock the Notifications