Home / Photos
അമ്മയാവാൻ ഒരുങ്ങി അമല പോൾ, സന്തോഷത്താൽ മതിമറന്ന് ഭർത്താവ്, ബേബിഷവർ ചടങ്ങിലെ ചിത്രങ്ങൾ കാണാം
By Alaka KV
മലയാളികളുടെ ഇഷ്ട താരമാണ് അമല പോൾ മലയാളത്തിലും മലയാളത്തിന് പുറത്തും തിളങ്ങിനിന്ന താരം. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് അമല. നിറവയറിൽ ഉള്ള അമലയുടെ ചിത്രങ്ങൾ താരം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയാവാൻ പോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വൈറലായി മാറിയിരിക്കുകയാണ് ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram Amala Paul
Share
നടി അമല പോളിന് ഒരുപാട് ആരാധകർ ഉണ്ട്. മലയാളിത്തിലും തമിഴിലുമൊക്കെ നിറഞ്ഞുനിന്നിരുന്ന താരമാണ് അമല. അമല അമ്മയാവാൻ തയ്യാറെടുക്കുകയാണ്. താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നിറവയറിൽ സന്തോഷവതിയായ അമലയെ കാണുമ്പോൾ ആരാധകർക്കും സന്തോഷമാണ്.
2/8
Photo Credit: Instagram Amala Paul
Share
എന്തായാലും അമലയ്ക്ക് ഇത് ഇരട്ടി സന്തോഷത്തിന്റെ സമയമാണ്. അമ്മയാവാൻ പോകുന്നുവെന്ന സന്തോഷവും അതോടൊപ്പം അമല അഭിനയിച്ച ആടുജീവിതം എന്ന സിനിമ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ആടുജീവിതം തിയറ്ററിലെത്തിയത്.
3/8
Photo Credit: Instagram Amala Paul
Share
ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ ആവുന്നത്. വളക്കാപ്പ് ചടങ്ങ് പോലൊരു ചടങ്ങിന്റെ ചിത്രങ്ങളാണ് അമല പങ്കുവെച്ചത്. ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങാണ്. എന്നാൽ അമല പോളിന്റെ ഈ ചടങ്ങ് വ്യത്യസ്തമാണ്. അമലയുടെ ഭർത്താവ് ഗുജറാത്തിയാണ്. അത് കൊണ്ട് തന്നെ വ്യത്യസ്തമായ ചടങ്ങാണ്..
4/8
Photo Credit: Instagram Amala Paul
Share
ചടങ്ങിൽ അമലയ്ക്കൊപ്പം ഭർത്താവ് ജഗത് ദേശായിയും ഉണ്ട്. അമലയെ സ്നേഹത്തോടെ ചേർത്തുപിടിക്കു ജഗത്തിനെ കാണാം. ഗർഭകാലം അറിയച്ചതിന് ശേഷം അമല തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അടിച്ചുപൊളിച്ചാണ് താരവും ഭർത്താവും ജീവിക്കുന്നത്. തങ്ങളുടെ ആഘോഷങ്ങളെക്കുറിച്ച് അമല പങ്കുവെയ്ക്കാറുണ്ട്.
5/8
Photo Credit: Instagram Amala Paul
Share
ഗർഭകാലത്താണെങ്കിലും ആടുജീവിതത്തിന്റെ പ്രൊമോഷന് അമല എത്തിയിരുന്നു. അമലയ്ക്കൊപ്പം ഭർത്താവും ഒപ്പമുണ്ടായിരുന്നു, പ്രധാന പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ അമല പങ്കുവെച്ചിരുന്നു. അമലയുടെ ആവശ്യങ്ങൾ ഒക്കെ കണ്ടറിഞ്ഞ് ജഗത് നടത്തുകയും ചെയ്യുന്നുണ്ട്.
6/8
Photo Credit: Instagram Amala Paul
Share
കയ്യിൽ നിറച്ച് വളകളും ആഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന അമലയെ ചിത്രങ്ങളിൽ കാണാം. മൊത്തത്തിൽ ഒരു ഗുജറാത്തി ടച്ച് ഉണ്ട് ചടങ്ങിന്. ചടങ്ങിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ കുറച്ച് പ്രയസമാണ്. പക്ഷേ അമല വളരെ സന്തോഷത്തിലാണ്. മുഖത്ത് അത് പ്രകടമായിരുന്നു. ആരാധകരും സന്തോഷത്തിലാണ്.
7/8
Photo Credit: Instagram Amala Paul
Share
അമലയുടെ ഭർത്താവ് ജഗത് ദേശായി ഗോവയിൽ റിസോർട്ട് നടത്തിപ്പ് മേഖലയാലാണ്. പരസ്പരം സ്നേഹവും ധാരണയും സഹകരണവുമൊക്കെയാണ് ഇവരുടെ ജീവിതത്തിൽ സന്തോഷം എത്തിക്കുന്നത്. അലയ്ക്ക് എന്ത് ആവശ്യമിണ്ടെങ്കിലും ജഗത് അമലയ്ക്കൊപ്പം എപ്പോഴും ഉണ്ടാവാറുണ്ട്.
8/8
Photo Credit: Instagram Amala Paul
Share
ഇപ്പോൾ ഈ ചടങ്ങിന് ഇരുവരും വളരെ മനോഹരമായിട്ടാണ് എത്തിയത്. രണ്ട് പേരുടെ മുഖത്തും സന്തോഷം നിറഞ്ഞുനിൽക്കുന്നത് കാണാനാവുന്നതാണ്. നിരവധിപേരാണ് അമയ്ക്ക് ജഗത്തിനും ആശംസ നേർന്നത്. കമന്റുകൾക്ക് അമല ലൈക്ക് ചെയ്യുകയും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications