Home / Photos
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര് ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
By Jithin TP
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര് ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram Esther Anil
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര് അനില്‍. ബാലതാരമായെത്തി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു
2/14
Photo Credit: Instagram Esther Anil
Share
അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്. മൈഥിലിയുടെ ചെറുപ്പകാലമായിരുന്നു എസ്തര് അവതരിപ്പിച്ചത്.
3/14
Photo Credit: Instagram Esther Anil
Share
രണ്ടാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പമായിരുന്നു. ശ്രീനിവാസന്, ദേവയാനി, സമീറ റെഡ്ഡി, സുരാജ് വെഞ്ഞാറുമൂട്, നസ്രിയ നസീം തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു.
4/14
Photo Credit: Instagram Esther Anil
Share
ടി കെ രാജീവ് കുമാര്‍ ആയിരുന്നു ഒരുനാള്‍ വരും എന്ന ഈ ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റേയും സമീറ റെഡ്ഡിയുടേയും മകളായിട്ടായിരുന്നു എസ്തര് ഇതില്‍ അഭിനയിച്ചത്
5/14
Photo Credit: Instagram Esther Anil
Share
അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് എസ്തര് ജനിച്ചത്. ഇവാന് എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും എസ്തറിനുണ്ട്
6/14
Photo Credit: Instagram Esther Anil
Share
ഇപ്പോള്‍ എറണാകുളത്താണ് താമസം. തുടക്കകാലത്ത് തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളില്‍ എസ്തര് ഭാഗമായി
7/14
Photo Credit: Instagram Esther Anil
Share
കോക്ടെയില്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റേയും സംവൃത സുനിലിന്റേയും മകളായി അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ജയസൂര്യ, കമല്ഹാസന്, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പം അഭിനയിച്ചു
8/14
Photo Credit: Instagram Esther Anil
Share
ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ഇപ്പോള്‍ ബാലതാരം എന്ന ലേബല്‍ വിട്ടു നായികയാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
9/14
Photo Credit: Instagram Esther Anil
Share
കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ ആദ്യം അവതാരകയായി എത്തിയതും എസ്തറായിരുന്നു.


Click it and Unblock the Notifications