Home / Photos
ഹോട്ടലിന് മുകളില്‍ നിന്നും വീണ ഭാരതി മുതല്‍ ദീപ വരെ: അപ്രതീക്ഷിതമായ വിടപറഞ്ഞ താരങ്ങള്‍
By Ajmal MK
സസുരൽ സിമർ കാ എന്ന ജനപ്രിയ ടെലി സീരിയലിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി വൈശാലി തക്കർ ആത്മഹത്യ ചെയ്തുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ നിരവധി താരങ്ങളാണ് ആത്മഹത്യ ചെയ്തത്. അത്തരത്തില്‍ പ്രേക്ഷകരെ നടുക്കിയ ഏതാനും താരങ്ങളുടെ ആത്മഹത്യകളും മരണങ്ങളും നമുക്ക് ഒരിക്കല്‍ കൂടി ഓർക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: filimibeat
Share
സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ തന്റെ അപ്പാർട്ട്മെന്റിൽ 2020 ജൂൺ 14 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും താരത്തിന്റെ മരണം വഴിയൊരുക്കി.
2/8
Photo Credit: filimibeat
Share
1993 ഏപ്രിൽ 5 ന് അർദ്ധരാത്രിയിൽ, മുംബൈയിലെ വെർസോവയിലെ അഞ്ച് നിലകളുള്ള തുളസി അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് മുതിർന്ന നടിയായ ഭാരതി വീണു മരിക്കുകയായിരുന്നു.
3/8
Photo Credit: filimibeat
Share
ആത്മഹത്യ, അപകട മരണം, ഗൂഢാലോചന അല്ലെങ്കിൽ കൊലപാതകം എന്നിങ്ങനെയുള്ള സാധ്യതകൾ ഉൾപ്പെടെ ഭാരതിയുടെ പെട്ടെന്നുള്ള വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളിൽ നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ അപകട മരണമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.
4/8
Photo Credit: filimibeat
Share
ടെലിവിഷൻ നടൻ കുശാൽ പഞ്ചാബിയെ 2019 ഡിസംബർ 27 ന് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു റിപ്പോർട്ട്.
5/8
Photo Credit: filimibeat
Share
കാമുകൻ സൂരജ് പഞ്ചോളിയുമായുള്ള അകല്‍ച്ചയെ തുടർന്ന് നടി ജിയാ ഖാൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 2013 ജൂൺ 3 ന് മുംബൈയിലെ ജൂഹുവിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
6/8
Photo Credit: filimibeat
Share
2016 ഏപ്രിൽ 1 ന് പ്രത്യുഷ ബാനർജിയെ തന്റെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം സ്വീകരിച്ചത്.
7/8
Photo Credit: filimibeat
Share
കീര്‍ത്തീചക്ര, മായാവി, ബിഗ് ബി തുടങ്ങി അറുപതോളം സിനിമകളില്‍ അഭിനയിച്ച സന്തോഷ് ജോഗിയെ 2010 ഏപ്രിലിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
8/8
Photo Credit: filimibeat
Share
കഴിമാസമാണ് തമിഴ് നടിയായ ദീപ എന്ന പൗളീൻ ജെസ്സീക്കയെ ചെന്നൈയിലെ താമസസ്ഥലമായ വിരുഗമ്പാക്കം മല്ലിക അവന്യൂവിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.


Click it and Unblock the Notifications