Home / Photos
ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍
By Jithin TP
ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Malavka Nair
Share
ബാലതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മാളവിക നായര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചു
2/15
Photo Credit: Instagram Malavka Nair
Share
ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥനായ സേതുവിന്റെയും സുചിത്രയുടെയും മകളാണ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ ലഭിച്ചിട്ടുണ്ട്
3/15
Photo Credit: Instagram Malavka Nair
Share
മമ്മൂട്ടി നായകനായ കറുത്തപക്ഷികള്‍ എന്ന ചിത്രത്തിലെ മല്ലിയിലൂടെയാണ് മാളവിക എന്ന എട്ടാം ക്ലാസുകാരി മലയാള സിനിമയിലെത്തുന്നത്. കറുത്തപക്ഷിയിലെ അന്ധയായ കുട്ടിയെ ആണ് മാളവിക അവതരിപ്പിച്ചത്
4/15
Photo Credit: Instagram Malavka Nair
Share
ഇതിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക പുരസ്കാരം നേടിയത്.
5/15
Photo Credit: Instagram Malavka Nair
Share
തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മികച്ച വേഷങ്ങള്‍ ലഭിച്ചു. മോഹന്‍ലാലിനൊപ്പം കര്‍മ്മയോദ്ധ, ശിക്കാര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു
6/15
Photo Credit: Instagram Malavka Nair
Share
മമ്മൂട്ടിയുടെ സിബിഐ ദി ബ്രെയിന്‍ ആണ് ഒടുവിലിറങ്ങിയ ചിത്രം. ഇതിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
7/15
Photo Credit: Instagram Malavka Nair
Share
മായ ബസാര്‍, യെസ് യുവര്‍ ഓണര്‍, ഓര്‍ക്കുക വല്ലപ്പോഴും, ഭ്രമം, ജോര്‍ജേട്ടന്‍സ് പൂരം തുടങ്ങി നിരവധി സിനിമകളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. പഠനത്തിലും മിടുക്കിയാണ് മാളവിക
8/15
Photo Credit: Instagram Malavka Nair
Share
ഈ വര്‍ഷമാണ് മികച്ച വിജയത്തോടെ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയത്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്നാണ് മാളവിക പിജി പൂര്‍ത്തിയാക്കിയത്.
9/15
Photo Credit: Instagram Malavka Nair
Share
സിനിമ മേഖലയില്‍ സജീവമായപ്പോഴും പഠനത്തില്‍ ഉഴപ്പിയിരുന്നില്ല എന്നാണ് മാളവിക പറയുന്നത്. ഒരു ദിവസം പോലും ക്ലാസ് മുടക്കാതെയാണ് പഠനം പൂര്‍ത്തിയാക്കിയത് എന്നും താരം പറഞ്ഞിരുന്നു


Click it and Unblock the Notifications