Home / Photos
Mamta Mohandas: 'ഓൾവേസ് ക്ലാസിക്...' ഇതാണോ മഹേഷിന്റെ മാരുതി... ചുവന്ന മാരുതിക്കൊപ്പം സുന്ദരിയായി മംമ്ത!
By Roshily Roy
സൗത്തിലെ ഗ്ലാമർ നായികമാരിൽ മുന്നിലാണ് നടി മംമ്ത മോഹൻദാസ്. അഭിനയത്തിലും മോഡലിങ്ങിലും സജീവമായ നടിയുടെ പുതിയ സിനിമ വിശേഷങ്ങൾ മലയാളികൾക്ക് എന്നും ഹരമാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും സിനിമ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mamta Mohandas Instagram
Share
ഓള്‍ഡ് ഈസ് ഗോള്‍ഡ്; മാരുതി കാറിനൊപ്പം തിളങ്ങി മംമ്ത, മഹേഷും മാരുതിയും പ്രമോഷണൽ ഫോട്ടോഷൂട്ടുമായി താരം, കാണാം.
2/10
Photo Credit: Mamta Mohandas Instagram
Share
മലയാള സിനിമയിൽ വർഷങ്ങളായി നായിക നിരയിലെ പ്രധാന സാന്നിധ്യങ്ങളിലൊരാളാണ് മംമ്ത. ഇപ്പോഴിതാ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ്.
3/10
Photo Credit: Mamta Mohandas Instagram
Share
മംമ്തയുടെ വരാനിരിക്കുന്ന ചിത്രമായ മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വനിതക്ക് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. ചിത്രങ്ങൾ മംമ്ത തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകർക്ക് പങ്കുവെച്ചത്.
4/10
Photo Credit: Mamta Mohandas Instagram
Share
ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ചുവന്ന മാരുതിക്കൊപ്പം തന്നെയാണ് പുത്തൻ ഫോട്ടോഷൂട്ടും നടത്തിയിരിക്കുന്നത്. മംമ്തയുടെ സ്റ്റൈലൻ ലുക്ക് മലയാളികൾ ഏറ്റെടുത്തുക്കഴിഞ്ഞു.
5/10
Photo Credit: Mamta Mohandas Instagram
Share
ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രെസ്സിൽ അതീവ സുന്ദരിയായിയാണ് മംമ്ത ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. വനിതക്ക് വേണ്ടി ഫോട്ടോഗ്രാഫർ ശ്രീകാന്ത് കളരിക്കലാണ് മംമ്തയുടെ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്.
6/10
Photo Credit: Mamta Mohandas Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മംമ്ത മോഹൻദാസ്. സ്റ്റൈലൻ മേക്കോവറിൽ ആരാധകരെ ആകർഷിച്ചിരിക്കയാണ് മംമ്ത.
7/10
Photo Credit: Mamta Mohandas Instagram
Share
മലയാള സിനിമയിൽ തുടക്കം കുറിച്ച മംമ്ത ഇന്ന് സൗത്തിലെ സൂപ്പർ നായികയാണ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം ആണ് മംമ്തയുടെ ആദ്യം സിനിമ. അന്യ ഭാഷകളിലേക്ക് പോയതോടെ നടി ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്.
8/10
Photo Credit: Mamta Mohandas Instagram
Share
അനാവധി ഹിറ്റ് ചിത്രങ്ങൾ നടിയുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്. മികച്ച നടിയായ മംമ്ത കേരള സ്റ്റേറ്റ് അവാർഡ്, ഫിലിംഫെയർ അവാർഡുകൾ എന്നിവ പലതവണ നേടിയിട്ടിണ്ട്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന മംമ്ത മികച്ച ഗായികയുമാണ്.
9/10
Photo Credit: Mamta Mohandas Instagram
Share
കാൻസർ രോഗത്തെ ധൈര്യം കൊണ്ട് തോൽപ്പിച്ച മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോഗം പിടിപെടുന്നത്. മരുന്ന് കൊണ്ടും തന്റെ ഇഛാ ശക്തികൊണ്ടും ക്യാൻസറിനെ അതിജീവിച്ച നടി മറ്റുള്ളവർക്ക് ഉത്തമ മാതൃകയാണ്.


Click it and Unblock the Notifications