Home / Photos
പിങ്കിൽ സ്റ്റൈലിഷാണ് ആര്യ... ലഹങ്കയിൽ കിടിലൻ ലുക്കിൽ മലയാളികളുടെ പ്രിയങ്കരി; ഇൻസ്റ്റയിൽ തരംഗമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ ആരാധകരെ നേടിയെടുത്ത് താരം ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ്. അഭിനയവും മോഡലിങ്ങിലും ചെയ്യുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Arya Badai Instagram
Share
പിങ്ക് ലേഡി ഇൻ ടൗൺ... കലക്കൻ ലുക്കിൽ ആരാധകരുടെ മനം കീഴടക്കുകയാണ് ആര്യ. സിംപിൾ ലുക്കിൽ തിളങ്ങുകയാണ് നടി. ഇൻസ്റ്റാഗ്രാമിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ സ്റ്റൈലൻ ചിത്രങ്ങൾ കാണാം.
2/9
Photo Credit: Arya Badai Instagram
Share
ലഹങ്കയിൽ ഏവരുടേയും മനം മയക്കുകയാണ് നടി ആര്യ. സ്റ്റൈലൻ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്.
3/9
Photo Credit: Arya Badai Instagram
Share
പിങ്കിൽ ജീവിതം മികച്ചതാണ് എന്നാണ് ആര്യ ചിത്രങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. വളരെപ്പെട്ടന്നാണ് നടിയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
4/9
Photo Credit: Arya Badai Instagram
Share
പിങ്ക് ലെഹങ്കയിൽ അതീവ സുന്ദരിയാണ് ആര്യ. ഉത്സവ് സെലിബ്രേറ്റ് എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് നടിയുടെ ഔട്ട്ഫിറ്റിന് പിന്നിൽ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരി നാഥാണ് ആര്യയെയും ഒരുക്കിയിരിക്കുന്നത്.
5/9
Photo Credit: Arya Badai Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആര്യ. മിനി സ്ക്രീനിലും ബിഗ്ഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിക്ക് ആരാധകരേറെയാണ്. ടെലിവിഷൻ രംഗത്തൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്.
6/9
Photo Credit: Arya Badai Instagram
Share
ടെലിവിഷൻ ഷോകളിലൂം മോഡലിങ്ങിലൂം സജീവമായ താരം ബഡായി ബംഗ്ലാവിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയാവുന്നത്. ഷോയിൽ പിഷാരടിയുമായി ചേർന്നുള്ള താരത്തിന്റെ തമാശകൾക്കെല്ലാം വലിയ ഫാൻബേസായിരുന്നു ലഭിച്ചത്. മിനിസ്ക്രീനിൽ നിന്നാണ് ആര്യ സിനിമയിലേക്ക് എത്തുന്നത്.
7/9
Photo Credit: Arya Badai Instagram
Share
മലയാള സിനിമയിൽ മികച്ച അനവധി വേഷങ്ങൾ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു. കോമഡി കഥാപാത്രങ്ങൾ എന്നും ആര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. ബിഗ്ബോസ് മലയാളം സീസൺ 2ൽ താരം പങ്കെടുത്തിരുന്നു.
8/9
Photo Credit: Arya Badai Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ള താരത്തിന്റെ രസകരമായ വിശേഷങ്ങൾ മലയാളികൾക്കിടയിൽ വാർത്തയാകാറുണ്ട്.
9/9
Photo Credit: Arya Badai Instagram
Share
മോഡലിങ്ങിലും ആര്യ തിളങ്ങാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന താരം പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മോശം കമന്റുകൾക്കും മറ്റും ശക്തമായ ഭാഷയിൽ മറുപടി നൽകി താരം പലപ്പോഴായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.


Click it and Unblock the Notifications