Home / Photos
റോയല്‍ ലുക്ക്!! വാവ്... എന്താ ഭംഗി, സാരിയഴകില്‍ അതിസുന്ദരിയായെത്തി ആരാധകമനം കവര്‍ന്ന് നൈല ഉഷ, കാണാം വൈറല്‍ ഫോട്ടോസ്....
By NEETHU BABY
മലയാളികളുടെ പ്രിയങ്കരിയാണ് നൈല ഉഷ. വളരെ ചുരുങ്ങിയ സിനിമകളിലഭിനയിച്ചുകൊണ്ട് തന്നെ ആരാധകമനം കീഴടക്കാന്‍ താരത്തിനായി. കുഞ്ഞനന്ദന്റെ കട എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. സിനിമയില്‍ മമ്മൂട്ടിയുടെ നായികയുടെ വേഷമാണ് താരം ചെയ്തത്. ആദ്യ സിനിമയായിരുന്നിട്ടുകൂടി മമ്മൂട്ടിയൊടൊപ്പം നില്ക്കുന്ന പ്രകടനമാണ് താരം സിനിമയില്‍ കാഴ്ചവച്ചത്.
അഭിനേത്രി എന്നതിനു പുറമേ റേഡിയൊ ജോക്കി, അവതാരക എന്നീ മേഖലകളിലും താരം തിളങ്ങി നില്ക്കുന്ന താരമാണ് നടി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. താരം പങ്കുവച്ച പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nyla Usha Instagram
Share
ബ്യൂട്ടിഫുള്‍ ആസ് ഓള്‍വേയ്സ്!! സാരിയില്‍ ഗ്ലാമറസ്സ് ലുക്കുമായെത്തി ആരാധക മനം കവര്‍ന്ന് നൈല ഉഷ. പുത്തന്‍ ഫോട്ടോകളേറ്റെടുത്ത് ആരാധകര്‍. കാണാം സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത പുത്തന്‍ ഫോട്ടോസ്...
2/8
Photo Credit: Nyla Usha Instagram
Share
റോയല്‍ ബ്ലൂ നിറത്തിലുള്ള വെല്‍വറ്റ് സാരിയണിഞ്ഞുള്ള ഫോട്ടോകള്‍ പങ്കുവച്ചാണ് താരം ഇതിതവണ ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഫ്ളോറല്‍ ഡിസൈനാണുള്ളത്. സാരിക്ക് മാച്ചായി ഹൈനെക്ക് സ്ലീവ്ലെസ്സ് ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്.
3/8
Photo Credit: Nyla Usha Instagram
Share
താരത്തിന്റെ പുത്തന്‍ ലുക്ക് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള കറച്ച് വലുപ്പമുള്ള ഇയര്റിങ്ങാണ് താരം സാരിയോടൊപ്പം ആക്സസറൈസ് ചെയ്തിരിക്കുന്നത്.
4/8
Photo Credit: Nyla Usha Instagram
Share
നിരവധി പേരാണ് താരത്തിന്റെ ഫോട്ടോക്ക് കമന്റുകളുമായെത്തുന്നത്. പ്രിയാമണി, കീര്‍ത്തി സുരേഷ് തുടങ്ങിയ സെലിബ്രിറ്റികളുടെ നീണ്ട നിരതന്നെ ഫോട്ടോക്ക് കമന്റുകളുമായെത്തി. സ്റ്റൈലായി പോസ് ചെയ്ത നിരവധി ഫോട്ടോകളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
5/8
Photo Credit: Nyla Usha Instagram
Share
ഫാഷന്‍ ഡിസൈനറുമാരായ ഷവേന്തയും അനൂജും ചേര്‍ന്നാണ് താരം അടുത്തിരിക്കുന്ന അതിമനോഹരമായ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിക്കി ബോസ് ആണ് താരത്തിന്റെ കലക്കന്‍ ഫോട്ടോകളെടുത്തിരിക്കുന്നത്. പുഷ്പ മാത്യുമാണ് താരത്തിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
6/8
Photo Credit: Nyla Usha Instagram
Share
സെലിബ്രിറ്റി മേക്കപ്പാര്‍ട്ടിസ്റ്റായ സ്വപ്ന ഷെഹീനാണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. താരം പങ്കുവച്ച പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സിനിമയില്‍ എത്തുന്നതിനു മുന്നേതന്നെ റേഡിയോ ജാക്കിയായാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്.
7/8
Photo Credit: Nyla Usha Instagram
Share
ആദ്യ സിനിമ കുഞ്ഞനന്ദന്റെ കടയായിരുന്നെങ്കിലും ജയസൂര്യയുടെ കൂടെ അഭിനയിച്ച പുണ്യാളന് അഗര്‍ബത്തീസ് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയയാവുന്നത്. അതിനു ശേഷം താരത്തെ തേടി നിരവധി അവസരങ്ങളെത്തി.
8/8
Photo Credit: Nyla Usha Instagram
Share
പ്രേതം, പത്തേമാരി, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ്, പ്രിയന് ഓട്ടത്തിലാണ് എന്നിവയാണ് എന്നീ സിനിമയിലൂടെ മലയാള സിനിമയില്‍ തന്റേതായരിടം കണ്ടെത്താന്‍ താരത്തിനായി. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുലെ മറിയം എന്ന കഥാപാത്രം ആരാധക പ്രശംസ നേടിയിരുന്നു. കിങ്ങ് ഓഫ് കൊത്ത, ആന്റണി എന്നിവയാണ് ഒടുവില്‍ റിലീസിനെത്തിയ താരം അഭിനയിച്ച സിനിമ.


Click it and Unblock the Notifications