Home / Photos
ഇത് പഴയ സനുഷ തന്നെയാണോ? ആളാകെ മാറിപ്പോയാല്ലോ!! ഇത്രയും കാലം എവിടായിരുന്നു? സനുഷയുടെ ഏറ്റവും പുതിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു...
By NEETHU BABY
ഓരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ബാലതാരമാണ് സനുഷ സന്തോഷ്. ഇപ്പോള്‍ കുറച്ച് കാലമായി താരത്തെ കാണാനേയില്ല. താരം സോഷ്യല്‍ മീഡിയയിലും സജീവമല്ലായിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം പുത്തന്‍ ഫോട്ടോകളുമായെത്തിയിരിക്കുകയാണ് സനുഷ.
നിരവധി പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്. 'ഇത്രയും നാള് എവിയടെയായിരുന്നു, ആളാകെ മാറിപ്പോയല്ലോ, അനുഷ്ക ഷെട്ടിയുടെ ചെറിയ കട്ട് തോന്നുന്നു' എന്നിങ്ങനെയാണ് ആരാധകര്‍ കമന്റുചെയ്തിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Sanusha Instagram
Share
ലണ്ടനില്‍ നിന്നും പുത്തന്ഫോട്ടോകളുമായി ആരാധകരുടെ കാത്തിരുപ്പിന് മറുപടിയുമായി സനുഷ സന്തോഷ്. പുത്തന്‍ ഫോട്ടോകളേറ്റെടുത്ത് ആരാധകര്‍. കാണാം സോഷ്യല്‍ മീഡിയയില്‍ വൈറലായ പുത്തന്‍ ഫാേട്ടോകള്...
2/8
Photo Credit: Sanusha Instagram
Share
മലയാള സിനിമയിലക്ക് ബാലതാരമായി വന്ന് നായികയായി മാറിയ ചുരുക്കം ചില നടിമാരിലൊരാളാണ് സനുഷ. കുറച്ചു കാലമായി താരത്തിനേ കുറിച്ച് വിവരമോന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ലായിരുന്നു.
3/8
Share
ഇപ്പോള്‍ ലണ്ടനിലെ ടവര്‍ ബ്രിഡ്ജില്‍ നില്ക്കുന്ന പുത്തന്‍ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി. വെള്ള നിറത്തിലുള്ള ഫുള്‍ ഫ്രോക്കുമണിഞ്ഞ് മുകളില്‍ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ശ്രഗുമണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പറയ സനുഷയാണെന്ന് തോന്നുകയോയില്ല.
4/8
Photo Credit: Sanusha Instagram
Share
'ഇങ്ങനെ നടന്നാല്‍ മതിയോ, ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ?, ആകെ മാറി ആളെ മനസിലാവാതെ ആയി, എന്തിന് വെറുതെ ആ കൊച്ചു ലൈഫ് എന്ജോയ് ചെയ്യട്ടെ' എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. 'ഇത്രയും കാലം എവിടെയായിരുന്നു, യുകെയില്‍ പഠിക്കുയാണോ?' തുടങ്ങിയ ചോദ്യങ്ങളും ആരാധകര്‍ ചോദിക്കുന്നു.
5/8
Photo Credit: Sanusha Instagram
Share
'ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോള്‍ തിളക്കം വ്യത്യസ്തമാണ്' എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. കാലന് കുടയും പിടിച്ചു തണുത്ത വിറച്ചു നടക്കുന്ന ഒരു വീഡിയോയും താരം പങ്കുവച്ചു.
6/8
Photo Credit: Sanusha Instagram
Share
'നാട് എവിടെയാണെങ്കിലും പട്ടിഷോക്ക് ഒരു കുറവുമില്ല. പ്രിയപ്പെട്ട യുകെ, കാലാവസ്ഥയോടുള്ള നിങ്ങളുടെ കോപം എത്രതന്നെ തുടര്‍ന്നാലും കാര്യമില്ല, നമ്മളെ തോല്‍പ്പിക്കാനാവില്ല മക്കളേ എ്ന്ന് തണുത്തു വിറച്ച ലേ ഞാന്‍ എന്നാണ് താരം വീഡിയോക്ക് ക്യാപ്ഷന്‍ കുറിച്ചിരിക്കുന്നത്. വീഡിയോക്കും രസകരമായ കമന്റമായെത്തുകയാണ് ആരാധകര്‍.
7/8
Photo Credit: Sanusha Instagram
Share
'ലെ സനുഷ :ടൈറ്റില്‍.... എന്നെ ട്രോളാന്‍ എനിക്ക് ആരുടേയും ആവശ്യം ഇല്ല, റോട്ടില് ഒന്നും ഒറ്റ അറബിയേയും കാണുന്നില്ല ല്ലേ??? ഈശ്വര ഇത് ഗള്ഫ്യൊന്നും അല്ല. കണ്ണുരുകാര്‍ക്ക് എടെ പോയാലും കണക്കാ അല്ല പിന്നാ' എന്നീ കമന്റുളുമായി ആരാധകരുമെത്തി.
8/8
Photo Credit: Sanusha Instagram
Share
കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്താണ് താരം സിനിമയിലേക്കെത്തിയത്. ശേഷം ദാദ സാഹിബ്, കണ്മഷി, മീശ മാധവന്, എന്റെ വീട് അപ്പൂന്റേം, വാര് ആന്റ് ലവ്, ചോട്ടാ മുംബൈ തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായെത്തി പ്രേക്ഷകമനസ്സു കീഴടക്കി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു.


Click it and Unblock the Notifications