Home / Photos
Shriya Saran: ഇതാണ് ഞങ്ങളുടെ ക്യൂട്ട് സുന്ദരി..; ചുവന്ന സാരിയിൽ ദേവതയെപ്പോലെ ശ്രിയ ശരൺ, ചിത്രങ്ങൾ വൈറൽ
By Roshily Roy
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ താരമൂല്യം ഉണ്ടായിരുന്ന നടി ആയിരുന്നു ശ്രിയ ശരൺ. നയൻതാര, തൃഷ, അസിൻ തുടങ്ങിയ നായികമാർ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കെ ആണ് ശ്രിയയും സൂപ്പർ ഹിറ്റ് നായിക ആയത്. പിന്നീട് താരം തന്നെ ഒരു ഇടവേള എടുക്കുകയായിരുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Shriya Saran Social Media
Share
ഹോട്ട് റെഡിൽ ഹോട്ടായി ശ്രിയ ശരൺ... താരത്തിന്റെ ഏറ്റവും പുതിയ വൈറല്‍ ചിത്രങ്ങള്‍ കാണാം...
2/7
Photo Credit: Shriya Saran Social Media
Share
പഴയ താരറാണി പദവി ഇല്ലെങ്കിലും തന്റേതായ രീതിയിൽ ഇന്നും ശ്രിയ സിനിമാ ലോകത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്. ദൃശ്യം 2 ആണ് ശ്രിയയുടെ ഏറ്റവും പുതിയ സിനിമ.
3/7
Photo Credit: Shriya Saran Social Media
Share
അജയ് ദേവ്ഗണിനൊപ്പം എത്തുന്ന ഹിന്ദി സിനിമ മലയാളത്തിലെ ദൃശ്യത്തിന്റെ റീമേക്ക് ആണ്. മലയാളത്തിൽ മീന ചെയ്ത വേഷമാണ് ശ്രിയ ഹിന്ദിയിൽ ചെയ്തത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ശ്രിയ ശരൺ.
4/7
Photo Credit: Shriya Saran Social Media
Share
ഇപ്പോഴിതാ ദൃശ്യം 2 പ്രീമിയറിനായി ഹോട്ട് റെഡ് സാരിയിൽ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
5/7
Photo Credit: Shriya Saran Social Media
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രിയ ശരൺ. സാരിയിൽ അടിപൊളി മേക്കോവറിലാണ് ശ്രിയ എത്തിയിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
6/7
Photo Credit: Shriya Saran Social Media
Share
ഡാൻസ് നമ്പറുകളും റൊമാൻസ് സീനുകളും മാത്രമാണ് അദ്യ കാലഘട്ടത്തിൽ കൂടുതലായും ശ്രിയക്ക് കിട്ടിയിരുന്നത്. എന്നാൽ പിന്നീട് വ്യത്യസ്തമായ സിനിമകളുടെ ഭാഗമാവാൻ ശ്രിയക്ക് സാധിച്ചു.
7/7
Photo Credit: Shriya Saran Social Media
Share
രജിനികാന്ത്, വിജയ്, ധനുഷ് തുടങ്ങിയ മിക്ക സൂപ്പർ സ്റ്റാറുകളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് ശ്രിയ. പോക്കിരിരാജ, കാസനോവ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലും ശ്രിയ സാന്നിധ്യം അറിയിച്ചിരുന്നു.


Click it and Unblock the Notifications