Home / Photos
കറുപ്പിന് ഏഴഴക്; സാരിയിൽ അതി സുന്ദരിയായി വിമല രാമൻ, പ്രായം പോലും വെറും അക്കം മാത്രം
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു വിമല രാമൻ. തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ മികച്ച വേഷങ്ങളാണ് താരം അനശ്വരമാക്കിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇപ്പോൾ അഭിനയ രംഗത്ത് സജീവമാവുകയാണ് വിമല രാമൻ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Vimala Raman Instagram
Share
അജ്മൽ അമീറിനൊപ്പം അഭിനയിച്ച പ്രണയകാലം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർക്കൊപ്പവും നായികയായി വിമല രാമൻ വേഷമിട്ടിരുന്നു. മോഹൻലാലിനൊപ്പം കോളേജ് കുമാരൻ എന്ന ചിത്രത്തിലായിരുന്നു നായികയായി അഭിനയിച്ചത്.
2/8
Photo Credit: Vimala Raman Instagram
Share
'ഷീ അവാർഡ്സ്' നടത്തിയ ഒരു ചടങ്ങിൽ പങ്കെടുക്കുവാനായാണ് താരം ഈ സാരിയിൽ എത്തിയതെന്ന് മുൻ പോസ്റ്റിൽ പറയുന്നുണ്ട്. വിവിധ മേഖകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്ന ഒരു അവാർഡ് ദാന ചടങ്ങാണ് ഇത്. ഇതിൽ 'ഷീ ബ്യൂട്ടി അവാർഡ്സ് 2024' ആണ് വിമല രാമന് ലഭിച്ചതെന്നാണ് അവർ തന്നെ പറയുന്നത്.
3/8
Photo Credit: Vimala Raman Instagram
Share
ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന വിമല രാമൻ ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു. തമിഴിനും തെലുങ്കിനും പുറമെ ഒട്ടേറെ മലയാള സിനിമകളിലും വിമല രാമൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിൽ പലതും സൂപ്പർ താരങ്ങൾക്ക് ഒപ്പമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
4/8
Photo Credit: Vimala Raman Instagram
Share
2006ൽ പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കരിയറിന്റെ വലിയൊരു ഭാഗവും മലയാള സിനിമയിലാണ് അവർ ചെലവഴിച്ചത്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ടൈം ആയിരുന്നു ആദ്യ മലയാള ചിത്രം. ഇത് വലിയ രീതിയിൽ ഹിറ്റ് ആയില്ലെങ്കിലും വിമല രാമന് കൂടുതൽ കഥാപാത്രങ്ങൾ തേടിയെത്തി.
5/8
Photo Credit: Vimala Raman Instagram
Share
ജയറാമിന്റെ നായികയായി സൂര്യൻ എന്ന ചിത്രത്തിലും, ദിലീപിനൊപ്പം റോമിയോ എന്ന ചിത്രത്തിലും അവർ മുഖ്യ വേഷത്തിൽ എത്തി. പിന്നീട് തമിഴ്, തെലുഗു ചിത്രങ്ങളിൽ സജീവമാവുകയായിരുന്നു താരം. പിന്നീട് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ഒപ്പത്തിലൂടെ ആയിരുന്നു മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.
6/8
Photo Credit: Vimala Raman Instagram
Share
ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു ഭരതനാട്യം നർത്തകി കൂടിയാണ് വിമല രാമൻ.സിഡ്നിയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 2004ൽ മിസ് ഇന്ത്യ ഓസ്ട്രേലിയ പട്ടവും സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു വിവരുടെ സിനിമയിലേക്കുള്ള കടന്നുവരവ്.
7/8
Photo Credit: Vimala Raman Instagram
Share
സാരിയിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു കണ്ണാടിക്ക് മുൻപിൽ നിന്ന് പോസ് ചെയ്ത് തുടങ്ങിയ ചിത്രത്തിൽ കറുത്ത സാരിയാണ് താരം ധരിച്ചിരിക്കുന്നത്. കൂടുതൽ മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെയാണ് വിമല രാമൻ ചിത്രങ്ങളിൽ ഉള്ളത്. ഒരു നെക്ളേസ് മാത്രമാണ് താരം സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്.
8/8
Photo Credit: Vimala Raman Instagram
Share
വിഘ്നേശ് സാരംഗമാണ് ചിത്രങ്ങൾ പകർത്തിയത്. ഇബ്രാഹിം എന്നയാളാണ് മേക്കപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്. എന്തായാലും ഫോട്ടോ പെട്ടെന്ന് തന്നെ ആരാധകരുടെ കണ്ണിൽ ഉടക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തതും ഷെയർ ചെയ്തതും.


Click it and Unblock the Notifications