Home / Photos
രണ്ട് വർഷത്തെ അകൽച്ച; ഒടുവിൽ കടുത്ത തീരുമാനം എടുത്ത് ഐശ്വര്യയും ധനുഷും, വിവാഹമോചനം ഉടൻ?
ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ ധനുഷിന്റേയും രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിന്റെയും വിവാഹം. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും വേർപിരിയുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചല്ല കഴിയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Filmibeat
Share
തമിഴ് സിനിമയിലെ താര വിവാഹങ്ങളിൽ ശ്രദ്ധേയമായിരുന്നു നടൻ ധനുഷിന്റേയും രജനീകാന്തിന്റെ മകൾ ഐശ്വര്യയുടേതും. ധനുഷിന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2/8
Photo Credit: Filmibeat
Share
ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കുടുംബകോടതിയിൽ ഇരുവരും വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുകയാണെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷൻ 13 ബി പ്രകാരമാണ് ഇവർ വിവാഹമോചനത്തിനായുള്ള അപേക്ഷ നൽകിയതെന്നാണ് സൂചന.
3/8
Photo Credit: Filmibeat
Share
കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറെയായി ഇവർ ഒരുമിച്ചല്ല കഴിയുന്നത്. 2022 ജനുവരിയിൽ ഇവർ പിരിയുകയാണെന്ന് അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ ജീവിതം 20 വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് പുതിയ തീരുമാനം. 2004ലായിരുന്നു നടനായ ധനുഷിന്റേയും ഐശ്വര്യയുടെയും വിവാഹം നടന്നത്.
4/8
Photo Credit: Filmibeat
Share
രണ്ട് വർഷം മുൻപ് വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം ഇരുവരും ഒരുമിച്ച് വേദികളിൽ കണ്ടിരുന്നില്ല. എന്നാൽ മക്കളായ യാത്രയുടെയും, ലിംഗയുടെയും സ്കൂൾ പരിപാടികളിൽ മാത്രമാണ് ഇരുവരും ഒരുമിച്ചെത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചന അപേക്ഷ ആയതിനാൽ നടപടികൾ അധികം വൈകില്ലെന്നാണ് സൂചന.
5/8
Photo Credit: Filmibeat
Share
ഇരുവർക്കും രണ്ട് മക്കളുണ്ട്. യാത്ര, ലിംഗാ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഐശ്വര്യ രജനീകാന്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചത്. ശ്രുതി ഹാസൻ നായികയായ ത്രീ എന്ന ചിത്രം തെന്നിന്ത്യയിൽ തരംഗമായിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും തുടക്കം അവിടെ നിന്നായിരുന്നു.
6/8
Photo Credit: Filmibeat
Share
അതിന് ശേഷം ഐശ്വര്യ സംവിധാനത്തിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. ധനുഷ് ആവട്ടെ തെന്നിന്ത്യയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി. കൊമേഴ്ഷ്യൽ സിനിമകൾക്ക് ഒപ്പം സഞ്ചരിച്ചുകൊണ്ട് തന്നെ രണ്ട് ചിത്രങ്ങളിലൂടെ ദേശീയ അവാർഡിന്റെ തിളക്കം തമിഴകത്തേക്ക് വീണ്ടും എത്തിച്ചതും താരമായിരുന്നു. വെട്രിമാരന്റെ ആടുകളം, അസുരൻ എന്നിവയായിരുന്നു ഈ ചിത്രങ്ങൾ.
7/8
Photo Credit: Filmibeat
Share
മറുവശത്ത് ധനുഷുമായി വെറിപിരിയൽ പ്രഖ്യാപിച്ച ശേഷമാണ് ഐശ്വര്യ വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജനീകാന്ത് ക്യാമിയോ റോളിൽ എത്തിയ ലാൽ സലാം ആയിരുന്നു ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. എന്നാൽ ഇത് ബോക്സ് ഓഫീസിൽ വമ്പൻ പരാജയമായി.
8/8
Photo Credit: Filmibeat
Share
ധനുഷ് നിലവിൽ തന്റെ പുതിയ സംവിധാന സംരംഭത്തിന്റെ പിന്നാലെയാണ്. രായൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ രാജകിരണിനെ മുഖ്യവേഷത്തിൽ അവതരിപ്പിച്ചുകൊണ്ട് പാ പാണ്ടി എന്ന സിനിമ ധനുഷ് സംവിധാനം ചെയ്തിരുന്നു.


Click it and Unblock the Notifications