Home / Photos
Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
By Vaisakhan MK
ചര്‍മം മിനുങ്ങുന്നതിന് ധാരാളം സൗന്ദര്യ വര്‍ധ വസ്തുക്കള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ പ്രകൃതി കൊണ്ടുണ്ടാക്കുന്ന ആഘാതങ്ങളില്‍ നിന്ന് നമ്മള് എങ്ങനെ രക്ഷപ്പെടും. പ്രത്യേകിച്ച് സൂര്യന്റെ ചൂട് അതിശക്തമായി തലയ്ക്ക് മുകളില്‍ നില്ക്കുമ്പോള്. പേടിക്കേണ്ട അതിന് ഏറ്റവും നല്ലത് അലോവെറയാണ്. ഏത് ചൂടിനെയും നേരിടാനുള്ള കഴിവ് അലോവെറയ്ക്കുണ്ട്. ഗുണങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia pics
Share
എത്രയോ കാലങ്ങളായി സൂര്യാതപത്തിനെതിരെ പ്രതിരോധ മാര്‍ഗമായി ഉപയോഗിക്കുന്നതാണ് അലോവെറ. ഇത് ശരീരത്തില്‍ പുരട്ടുമ്പോള്‍ തന്നെ കുളിര്‍മ അനുഭവപ്പെടും. ഇന്ന് അലോവെറ പല രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നിലെത്തുന്നുണ്ട്
2/6
Photo Credit: oneindia pics
Share
അലോവെറ ചെടിയും തണ്ടും ചതരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ചാല്‍ സൂര്യാഘാതം വിഷയമേയല്ല. അത്രയ്ക്ക് തണുപ്പ് നമുക്ക് ശരീരത്തില്‍ അനുഭവപ്പെടും. ഇത് നേരിട്ട് തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റ് രീതികളൊന്നും പരീക്ഷിക്കേണ്ടതില്ല
3/6
Photo Credit: oneindia pics
Share
അലോവെറയും വെളിച്ചെണ്ണയും നല്ലൊരു കോമ്പനീഷനാണ്. ഇത് രണ്ടും കൂടി മിക്സ് ചെയ്ത് എവിടെയാണോ സൂര്യാഘാതമേറ്റത് അവിടെ പുരട്ടുക. പൊള്ളലേറ്റാല്‍ തീര്‍ച്ചയായും അതിന്റെ പാടുകളുണ്ടാവും. ഇത് മായ്ച്ച് കളയാനും, സ്കിന്‍ തിളങ്ങാനും ഉപകരിക്കും.
4/6
Photo Credit: oneindia pics
Share
അലോവെറയ്ക്ക് ധാരാളം കഴിവുകളുണ്ട്. ശരീരത്തില്‍ അത്ഭുതകരമായ മാറ്റം ഇവയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും. അലോവെറയുടെ ക്രീം നമുക്ക് വാങ്ങാന്‍ സാധിക്കും. ഈ ബോഡി ലോഷന്‍ മുഖത്ത് പുരട്ടുന്നത് സണ്ബേണുകളെ മായ്ക്കും, അതോടൊപ്പം മുഖം തിളങ്ങാനും സഹായിക്കും
5/6
Photo Credit: oneindia pics
Share
അലോവെറയുടെ ലോഷനുകള്‍ സ്ത്രീകള്‍ ധാരാളം ഉപയോഗിക്കുന്നതാണ്. പ്രത്യേകിച്ച് പുറത്ത് പോയി കഴിഞ്ഞാലും, ഉറങ്ങുന്നതിന് മുമ്പായും ഇവ ട്രൈ ചെയ്യാറുണ്ട്. നമ്മുടെ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. അലോവെറയുടെ കണ്ടന്റ് കൂടുതലുള്ള ലോഷന്‍ നിങ്ങള്‍ക്ക് ട്രൈ ചെയ്യാവുന്നതാണ്
6/6
Photo Credit: oneindia pics
Share
അലോവെറയുടെ ഐസ് ക്യൂബുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. അതല്ലെങ്കില്‍ നമ്മള്‍ക്ക് തന്നെ അത് ഉണ്ടാക്കാം. അലോവെറ നന്നായി ചുരണ്ടിയ ശേഷം അരയ്ക്കുക. അതൊരു ഐസ് ട്രേയിലാക്കുക. തുടര്‍ന്ന് ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് കട്ടയാക്കുക. അത് സൂര്യാഘാതമേറ്റ ചര്‍മത്തിന്റെ ഭാഗത്ത് ഉരസുക. എളുപ്പത്തില്‍ ഈ പാടുകള്‍ മാഞ്ഞ് പോകും.


Click it and Unblock the Notifications