Home / Photos
മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍
By Ajmal MK
മുടികൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നം.
ഹെയർ ഓയിലുകൾ, ഷാംപൂകൾ, മരുന്നുകൾ എന്നിവയ്ക്ക് പകരം ആരോഗ്യകരമായ ഭക്ഷണരീതികളും മികച്ച ജീവിതശൈലിയും മുടികൊഴിച്ചിലിനെ തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ധാരാളം ശക്തമായ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയതാണ് നെല്ലിക്ക.. ഇതിനുപുറമെ, കോശങ്ങളുടെ നശീകരണത്തിനെതിരെയും നെല്ലിക്ക തടയുന്നു.
2/8
Photo Credit: boldsky
Share
നല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നെല്ലിക്ക നല്ലതാണ്. കൂടാതെ, ഒരു നെല്ലിക്കയ്ക്ക് 81.2 ശതമാനം വരെ ജലാംശം ഉണ്ട്.
3/8
Photo Credit: boldsky
Share
നെല്ലിക്ക നിങ്ങളുടെ മുടിക്ക് തിളക്കവും വോളിയവും നൽകിക്കൊണ്ട് ബലപ്പെടുത്തുകയും, നിലനിറുത്തുകയും, പോഷിപ്പിക്കുകയും ചെയ്യുന്നു.
4/8
Photo Credit: boldsky
Share
നിങ്ങൾക്ക് എണ്ണമയമുള്ള മുടിയുണ്ടെങ്കിൽ, നിങ്ങളുടെ തലയിലെ എല്ലാ അധിക എണ്ണയും ആഗിരണം ചെയ്യാൻ നെല്ലിക്ക പൊടി ഉപയോഗിക്കാം.
5/8
Photo Credit: boldsky
Share
നെല്ലിക്കയിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നതും മുടിക്ക് നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.
6/8
Photo Credit: boldsky
Share
നെല്ലിക്ക പേസ്റ്റ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുന്നത് പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നു. കറ്റാർ വാഴ ജെല്ലും നെല്ലിക്കയുടെ പേസ്റ്റിനൊപ്പം ചേർത്ത് ഉപയോഗിക്കാവുന്നതാണ്
7/8
Photo Credit: boldsky
Share
തൈര് എണ്ണമയമുള്ള ചർമ്മക്കാർക്ക് ഏറെ മികച്ചതാണ്. നെല്ലിക്കയോടൊപ്പം തൈര് ചേർത്ത് ഉപയോഗിക്കുന്നതും മുഖത്തിന് ഗുണം ചെയ്യും.
8/8
Photo Credit: boldsky
Share
മൊത്തത്തിലുള്ള ആരോഗ്യത്തിന് നെല്ലിക്ക ഏറെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും മുഖത്തിനും മുടിക്കും ശരീരത്തിന് ആകെയും നല്ലതാണ്.


Click it and Unblock the Notifications