Home / Photos
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Social Media
Share
നടിയെ ആക്രമിച്ച കേസിലെ പുതിയ വഴിത്തിരിവുകൾക്കിടെ കൊച്ചിയിൽ അമ്മ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു
2/10
Photo Credit: Social Media
Share
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ അംഗമായ നടി സുരഭി ലക്ഷ്മി ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുകയാണ്
3/10
Photo Credit: Social Media
Share
അമ്മ പ്രസിഡണ്ട് മോഹൻലാൽ, സിദ്ദിഖ്, ഇടവേള ബാബു, മണിയൻ പിളള രാജു, ശ്വേത മേനോൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, ലാൽ, ലെന, വിജയ് ബാബു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
4/10
Photo Credit: Social Media
Share
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുളള ഇന്റേണൽ കമ്മിറ്റി അമ്മ സംഘടനയിൽ ഉണ്ടെന്ന് പ്രസിഡണ്ട് മോഹൻലാൽ വ്യക്തമാക്കി
5/10
Photo Credit: Social Media
Share
അമ്മ തിരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ യോഗമായിരുന്നുവെന്നും മറ്റ് കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും മോഹൻലാൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു
6/10
Photo Credit: Social Media
Share
അമ്മ ജനറൽ ബോഡി യോഗത്തിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് നടൻ ഷമ്മി തിലകനോട് വിശദീകരണം തേടാൻ അമ്മ യോഗം തീരുമാനിച്ചു
7/10
Photo Credit: Social Media
Share
അമ്മ ജനറൽ ബോഡി യോഗം നടക്കുന്നതിനിടെ ഷമ്മി തിലകൻ ചർച്ച ഫോണിൽ പകർത്തിയതിന് എതിരെ സംഘടനാ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു
8/10
Photo Credit: Social Media
Share
ഷമ്മി തിലകനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായി അമ്മ വൈസ് പ്രസിഡണ്ട് മണിയൻ പിളള രാജു വ്യക്തമാക്കി
9/10
Photo Credit: Social Media
Share
ഷമ്മി തിലകൻ അമ്മ നേതൃത്വത്തിന് എതിരെ സോഷ്യൽ മീഡിയയിൽ അടക്കം നിരന്തരം ആക്ഷേപം ഉന്നയിക്കാറുണ്ട്. ഷമ്മി തിലകനെ പുറത്താക്കണം എന്നാണ് അമ്മയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്


Click it and Unblock the Notifications