Home / Photos
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്പര്യം കുറയുന്നോ? കാരണമിതാകാം
By Jithin TP
പലപ്പോഴും സ്ത്രീകള്‍ അവരുടെ പങ്കാളികളോട് താല്പര്യകുറവ് കാണിക്കാറുണ്ട്. ചിലതെല്ലാം താനെ ശരിയാവുകയും ചിലത് ശരിയാകാതിരിക്കുകയും ചെയ്യാറുണ്ട്. എന്താണ് അതിന് കാരണം എന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Boldsky
Share
പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പാകപ്പിഴകള്‍ സംഭവിക്കാറുണ്ട്. പരസ്പരമുള്ള വിശ്വാസക്കുറവ്, ആശയവിനിമയത്തിലെ അഭാവം എന്നിവയെല്ലാം ആയിരിക്കും ഇതിലേക്ക് നയിക്കുക
2/10
Photo Credit: Boldsky
Share
തന്റെ പങ്കാളി നന്നായി കേള്‍ക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ലെങ്കില്‍ സ്ത്രീക്ക് താല്പര്യം കുറഞ്ഞേക്കാം. അതിനാല്‍ നല്ലൊരു സംവാദകനും കേള്‍വിക്കാരനും ആകാന്‍ ശ്രമിക്കുക
3/10
Photo Credit: Boldsky
Share
സ്ത്രീകള്‍ അവരുടെ പങ്കാളിയുമായി വൈകാരിക ബന്ധം തേടാന്‍ ആഗ്രഹിക്കുന്നവരാണ്. അത് ഇല്ലാത്തപക്ഷം അത് താല്പര്യം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം
4/10
Photo Credit: Boldsky
Share
തന്നെ പങ്കാളി വഞ്ചിക്കുകയാണ് എന്ന് തോന്നിയാല്‍ സ്ത്രീക്ക് താല്പര്യക്കുറവ് ഉണ്ടാകും. വിശ്വാസ വഞ്ചന ആര്‍ക്കും പൊറുക്കാന്‍ കഴിയുന്ന ഒന്നല്ല
5/10
Photo Credit: Boldsky
Share
ബന്ധത്തില്‍ ആവേശവും പുതുമയും ഇല്ലാതിരുന്നാല്‍ സ്ത്രീക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടേക്കാം. ഇടക്കൊക്കെ വ്യത്യസ്തമായ എന്തെങ്കിലും പങ്കാളിക്കൊപ്പം ചെയ്യാന്‍ ശ്രമിക്കുക
6/10
Photo Credit: Boldsky
Share
പങ്കാളി തന്നെ വിലമതിക്കുന്നില്ലെന്ന് ഒരു സ്ത്രീക്ക് തോന്നിയാല്‍, അത് താല്‍പ്പര്യം നഷ്ടപ്പെടാന്‍ ഇടയാക്കും. ുപരസ്പര ബഹുമാനം ഏതൊരു ബന്ധത്തിന്റേയും അടിത്തറയാണ് എന്ന് മനസിലാക്കുക.
7/10
Photo Credit: Boldsky
Share
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ശാരീരിക ആകര്‍ഷണങ്ങളും പ്രധാനമാണ്. അത് ഇല്ലാതാകുമ്പോള്‍, താല്‍പ്പര്യം നഷ്ടപ്പെടും
8/10
Photo Credit: Boldsky
Share
തന്റെ പങ്കാളി ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്ന് ഒരു സ്ത്രീക്ക് തോന്നിയാല്‍ താല്‍പ്പര്യം നഷ്ടപ്പെടാന്‍ കാരണമാകും. രണ്ട് പേര്‍ക്കും ജീവിതത്തില്‍ ഒരു സ്പേസ് ഉണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കണം
9/10
Photo Credit: Boldsky
Share
വ്യക്തിത്വത്തിലോ താല്‍പ്പര്യങ്ങളിലോ ജീവിതശൈലിയിലോ പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ അതും താല്പര്യക്കുറവിന് കാരണമാകും. പലവട്ടം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് വിജയിക്കാന്‍ സാധ്യത കുറവാണ്


Click it and Unblock the Notifications