Home / Photos
Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം
By Vaisakhan MK
നിങ്ങള്‍ക്ക് പ്രണയ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അത് എത്രത്തോളം ശക്തമാണ്. ഓരോ വ്യക്തിക്കും ഇത്തരം പ്രണയ ബന്ധങ്ങള്‍ വളരെ അത്യാവശ്യമാണ്. നല്ല ബന്ധങ്ങളാണ് നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. മാനസിക ആരോഗ്യത്തിനും കുടുംബ ബന്ധങ്ങള്‍ ആവശ്യമാണ്. ആരോഗ്യകരമായ പ്രണയബന്ധത്തിന് എന്തൊക്കെ ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia pics
Share
ഒരു നല്ല ബന്ധത്തിന് ആദ്യം വേണ്ടത് നല്ല സംഭാഷണങ്ങളാണ്. പരസ്പരമുള്ള സംഭാഷണം നല്ലതാണെങ്കില്‍ പ്രണയവും ശക്തമാകും. പങ്കാളികളുണ്ടെങ്കില്‍ അവരോട് ഏറ്റവും സത്യസന്ധമായി സംസാരിക്കുക
2/8
Photo Credit: oneindia pics
Share
ഗൗരവമേറിയ കാര്യങ്ങള്‍ ചെറിയ സമയം അധികമുള്ളപ്പോള്‍ സംസാരിക്കുക. അതും വലിച്ച് നീട്ടി പറയാതിരിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് മനസ്സിന് വിഷമം തട്ടുന്ന കാര്യങ്ങള്‍ ചെറിയ ഇടവേളകളില്‍ മാത്രം സംസാരിക്കുക.
3/8
Photo Credit: oneindia pics
Share
നിങ്ങള്‍ക്ക് പങ്കാളി പറയുന്ന കാര്യം മനസ്സിലായില്ലെന്ന് വെക്കുക, അതിനെ മറികടക്കാന്‍ അവര്‍ പറയുന്നതിനെ കൂടുതലായി കേള്‍ക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ പറയുന്നത് പങ്കാളിക്ക് മനസ്സിലായില്ലെങ്കില്‍, പറയുന്ന കാര്യം മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ നോക്കുക
4/8
Photo Credit: oneindia pics
Share
പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പങ്കാളിയുമായി പങ്കിടുക. നിങ്ങളുടെ പങ്കാളിയുമായിട്ടാണ് പ്രശ്നങ്ങളെങ്കില്‍ അത് നേരിട്ട് സംസാരിക്കുക. അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും
5/8
Photo Credit: oneindia pics
Share
പരസ്പരമുള്ള ഓരോ അനുഭവങ്ങളെയും തള്ളിക്കളയാതിരിക്കാന്‍ ശ്രമിക്കുക. തന്റേതാണ് നല്ല അനുഭവം എന്ന രീതി മാറ്റുക. പകരം പരസ്പരമുള്ള അനുഭവത്തെ ആ രീതിയില്‍ ബഹുമാനിക്കുക
6/8
Photo Credit: oneindia pics
Share
ഏത് സാഹചര്യത്തിലായാലും നിങ്ങള്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. അത് മറ്റൊരാളുടെ പേരില്‍ ഇടാതിരിക്കുക. പരസ്പരം കുറ്റപ്പെടുത്തുന്നതും അവസാനിപ്പിക്കുക
7/8
Photo Credit: oneindia pics
Share
ഒരേ കാര്യങ്ങള്‍ വ്യത്യസ്ത നിലപാടുകളായിരിക്കും പലര്‍ക്കും എന്നത് പരസ്പരം അംഗീകരിക്കുക. അല്ലെങ്കില്‍ ഒരു വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം മാത്രം ശരിയാണ് എന്ന നിലപാട് സ്വീകരിക്കാതിരിക്കുക
8/8
Photo Credit: oneindia pics
Share
എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്കും പങ്കാളികള്‍ക്കും ഇടയില്‍ പ്രശ്നം മാറുന്നില്ലെന്ന് കരുതുക. മറ്റുള്ളവരില്‍ നിന്ന് സഹായം തേടുക. അതുമല്ലെങ്കില്‍ ഒരു പ്രൊഫഷണലിനെ സമീപിക്കുക


Click it and Unblock the Notifications