Home / Photos
വരണ്ട ചർമ്മാണോ ബുദ്ധിമുട്ടിക്കുന്നത്; തേനുള്ളപ്പോൾ എന്തിന് ബുദ്ധിമുട്ടണം.. ഫേസ് പാക്കുകൾ ഇതാ
By Rakhi
വരണ്ട ചർമ്മത്തിന് ഏറ്റവും ഉത്തമമാണ് തേൻ. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നത് മുതൽ ചർമ്മം പ്രായമാകുന്നത് തടയാൻ വരെ ഉത്തമമാണിത്. തേൻ കൊണ്ട് തയ്യാറാക്കുന്ന മാസ്കുകൾ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
തേൻ-മഞ്ഞൾ, ഗ്ലിസറിൻ ഫേസ് പാക്ക്- ചർമ്മത്തിലെ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് മഞ്ഞൾ. ഗ്ലിസറിനാകട്ടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. തേൻ ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല യുവത്വം നിലനിർത്തുകയും ചർമ്മത്തിൻ കാന്തി വർധിപ്പിക്കുകയും ചെയ്യും.
2/8
Photo Credit: boldsky
Share
മാസ്ക് തയ്യാറാക്കാനായി ഒരു ടേബിൾ സ്പൂൺ തേൻ, അര ടീസ്പൂൺ മഞ്ഞൾ പൊടി, അല്ലെങ്കിൽ മഞ്ഞൾ പേസ്റ്റ്, അര ടീസ്പൂൺ ഗ്ലിസറിൻ എന്നിവ ഉപയോഗിക്കാം. എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുതത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിയതിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
3/8
Photo Credit: boldsky
Share
തേനും പഴവും ചേർത്തുള്ള ഫേസ് പാക്ക്- ചർമ്മത്തെ മൃദുവാക്കാൻ പഴം സഹായിക്കുന്നു. ഈ മാസ്കിനായി ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ നല്ല ഉടച്ച പഴവുമാണ് വേണ്ട്. എല്ലാം നന്നായി യോജിപ്പിച്ചെടുത്ത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാം. കഴുകുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് തന്നെ കഴുകാം.
4/8
Photo Credit: boldsky
Share
കടലപൊടി, പാൽ-തേൻ ഫേസ് പാക്ക്- കടലപൊടി ചർമ്മത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. പാൽ ചർമ്മം മൃദുവാകാൻ സഹായിക്കുന്നു. മൂന്നും ഒരുമിച്ച് ചേർക്കുന്നത് ചർമ്മത്തിന് ശുചിത്വം അതോടൊപ്പം തന്നെ പോഷകഗുണങ്ങളും ലഭിക്കാൻ സഹായിക്കും.ഇനി മാസ്ക് തയ്യാറാക്കുന്നത് നോക്കാം
5/8
Photo Credit: boldsky
Share
ഒരു ടേബിൾ സ്പൂൺ കടലപൊടി, രണ്ട് ടേബിൾ സ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ എടുക്കാം. ആദ്യം പാലും കടല പൊടിയും ഒരുമിച്ച് ചേർത്ത് കുഴമ്പുരൂപത്തിൽ തയ്യാറാക്കിയെടുക്കാം. ഇതിലേക്ക് പിന്നീട് തേൻ ചേർത്ത് യോജിപ്പിച്ചെടുക്കാം. ഉണങ്ങുമ്പോൾ കഴുകിക്കളാം
6/8
Photo Credit: boldsky
Share
തേനും അവക്കാഡോയും ചേർത്ത ഫേസ് മാസ്ക്- ഒരു ടേബിൾ സ്പൂൺ ഉടച്ച അവക്കാഡോ, ഒരു ടീസ്പൂൺ യോഗേർട്ട്, ഒരു ടീസ്പൂൺ തേൻ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ച് നല്ല തണുത്ത വെള്ളം ഉപയോഗിച്ച് ചർമ്മം നന്നായി കഴുകി വൃത്തിയാക്കാം.
7/8
Photo Credit: boldsky
Share
തേനും കറ്റാർവാഴയും ചേർത്ത മാസ്ക്-കറ്റാർ വാഴയിൽ ചർമ്മത്തിന് ഈർപ്പവും പോഷണവും നൽകാനുള്ള ഘടകങ്ങളുണ്ട്. തേനുമായി ചേർത്ത് തേക്കുന്നത് വഴി ചർമ്മം കൂടുതൽ ഈർപ്പമുള്ളതാക്കുന്നു.മാസ്ക് തയ്യാറാക്കാൻ രണ്ട് ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവയെടുത്ത് യോജിപ്പിക്കാം. 30 മിനിറ്റോളം തേച്ച് വെച്ച് കഴുകിക്കളയാം
8/8
Photo Credit: boldsky
Share
തേൻ -പപ്പായ-പാൽ മാസ്ക്-പപ്പായയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു. ഒരു ടേബിൾ സ്പൂൺ തേൻ, അരക്കപ്പ് പഴുത്ത പപ്പായി രണ്ട് ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത് മുഖത്ത് തേച്ച് കഴുകിക്കളയാം


Click it and Unblock the Notifications