Home / Photos
ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍
By Jithin TP
ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Arya Badai
Share
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. അവാര്‍ഡ് ഷോകളിലും ഉദ്ഘാടന പരിപാടികളിലും അവതരണ രംഗത്ത് തിളങ്ങിയ ആര്യ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് സുപരിചിതയാവുകയായിരുന്നു
2/16
Photo Credit: Instagram Arya Badai
Share
ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടേയും മുകേഷിന്റേയും കൗണ്ടറുകള്‍ക്കൊപ്പം ആര്യയുടെ തമാശകളും ഹിറ്റായിരുന്നു. പിന്നീട് ബിഗ് ബോസ് ഷോയിലും ആര്യ എത്തിയിരുന്നു.
3/16
Photo Credit: Instagram Arya Badai
Share
നിലവില്‍ അവതരണ രംഗത്തും അതോടൊപ്പം ടി വി പരിപാടിയിലെ ആങ്കറായും മുന്നോട്ടുപോവുകയാണ് ആര്യ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പുതിയ സംരഭത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ആര്യ.
4/16
Photo Credit: Instagram Arya Badai
Share
സ്വന്തമായി ഒരു യൂ ട്യൂബ് ചാനലാണ് കഴിഞ്ഞ ദിവസം ആര്യ ലോഞ്ച് ചെയ്തിരിക്കുന്നത്. താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്ന വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
5/16
Photo Credit: Instagram Arya Badai
Share
ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ആര്യ. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന് താരം നല്‍കിയിരിക്കുന്ന പേര്
6/16
Photo Credit: Instagram Arya Badai
Share
ബഡായി ബംഗ്ലാവിലൂടെ ജനപ്രീതി നേടിയതിനാലാണ് ആര്യ തന്റെ യൂ ട്യൂബ് ചാനലിനും ബഡായി എന്ന പേര് വെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും താരം ആര്യ ബഡായ് എന്നാണ് നല്‍കിയിരിക്കുന്നത്.
7/16
Photo Credit: Instagram Arya Badai
Share
യു ട്യൂബ് ചാനല്‍ ലോഞ്ച് ചെയ്യുന്ന വിവരം പങ്കുവെച്ച് ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. 15 വര്‍ഷത്തില്‍ കൂടുതലായി താന്‍ ഈ ഫീല്ഡിയില് എത്തിയിട്ട് എന്ന് ആര്യ പറയുന്നു.
8/16
Photo Credit: Instagram Arya Badai
Share
ചെറുപ്പം മുതല്‍ ഉള്ള ആഗ്രഹമായിരുന്നു, സിനിമയില്‍ അഭിനയിക്കണമെന്ന് എന്നും താരം വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. മോഡലിങിലൂടെ തുടങ്ങി പിന്നെ സീരിയല്‍, അവതാരക. കോമഡി ആര്‍ട്ടിസ്റ്റ്, ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് എന്നീ മേഖലയിലേക്ക് മാറാന്‍ കഴിഞ്ഞു എന്നും ആര്യ പറയുന്നു
9/16
Photo Credit: Instagram Arya Badai
Share
ചില ആളുകളെങ്കിലും കരുതിയത് താന്‍ ബഡായി ബംഗ്ലാവിലെ പൊട്ടിയായ പെണ്ണാണ് ജീവിതത്തിലും എന്നാണെന്ന് ആര്യ പറയുന്നു. ബഡായി ബംഗ്ലാവാണ് എന്റെ ജീവിതത്തിലെ നാഴികകല്ല് എന്നാണ് ആര്യ പറയുന്നത്


Click it and Unblock the Notifications