Home / Photos
അമ്പമ്പോ എന്തൊരടി, രജപക്സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
By Vaisakhan MK
asia cup 2022: srilanka beats pakistan by 23 runs and won their sixth title
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: asia cup 22-instagram
Share
ശ്രീലങ്ക ഏഷ്യാ കപ്പില്‍ ആറാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ഏഴ് തവണ കിരീടം നേടിയ ഇന്ത്യ മാത്രമാണ് ഇനി മുന്നിലുള്ളത്. ഇത്തവണ പാകിസ്താനെ 23 റണ്‍സിനാണ് ശ്രീലങ്ക തകര്‍ത്തത്
2/7
Photo Credit: asia cup 22-instagram
Share
വനിന്ദു ഹസരംഗയുടെ ഗംഭീര പ്രകടനമാണ് ശ്രീലങ്കയെ ഏഷ്യാ കപ്പ് കീരീടം നേടാന്‍ സഹായിച്ചത്. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പാകിസ്താന് വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്
3/7
Photo Credit: asia cup 22-instagram
Share
ശ്രീലങ്കയുടെ തുടക്കവും അതുപോലെ മോശമായിരുന്നു നേരിട്ട ആദ്യ പന്തില്‍ കുശാല്‍ മെന്‍ഡിസിനെ നസീം ഷാ മടക്കിയിരുന്നു. ലങ്കയുടെ സ്കോര്‍ബോര്‍ഡില്‍ ആ സമയം രണ്ട് റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്
4/7
Photo Credit: asia cup 22-instagram
Share
ശ്രീലങ്കയുടെ മധ്യനിരയുടെ പ്രകടനമാണ് അവര്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഭാനുക രജപക്സെ പുറത്താകാതെ 45 പന്തില്‍ 71 റണ്‍സടിച്ചു. മൂന്ന് കൂറ്റന്‍ സിക്സറാണ് താരം പറത്തിയത്. ആറ് ബൗണ്ടറിയും ഇന്നിംഗ്സിലുണ്ടായിരുന്നു
5/7
Photo Credit: asia cup 22-instagram
Share
പാകിസ്താന് ബൗളര്‍മാരില്‍ ഹാരിസ് റൗഫിന്റെ പ്രകടനം ഗംഭീരമായിരുന്നു. നാലോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. റൗഫിനെ നേരിടാന്‍ ശ്രീലങ്ക നന്നായി ബുദ്ധിമുട്ടുകയും ചെയ്തു
6/7
Photo Credit: asia cup 22-instagram
Share
പാകിസ്താന് നിരയില്‍ 55 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടോപ് സ്കോറര്‍. എന്നാല്‍ താരത്തിന് വേണ്ട രീതിയില്‍ സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 49 പന്തിലാണ് റിസ്വാന് ഇത്രയും റണ്‍സെടുത്തത്
7/7
Photo Credit: asia cup 22-instagram
Share
ഏഷ്യാ കപ്പില്‍ ഏറ്റവും നിരാശപ്പെടുത്തിയത് പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമാണ്. ഫൈനലില്‍ അഞ്ച് റണ്‍സിന് താരം പുറത്താക്കി. ടൂര്‍ണമെന്റില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ബാബറിന് സാധിച്ചില്ല


Click it and Unblock the Notifications