Home / Photos
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്
By Jithin TP
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നത് കേവലം സിനിമാ ഡയലോഗല്ല. ജ്യോതിഷത്തിന് അതിന് സവിശേഷമായ പ്രാധാന്യമുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Oneindia
Share
ജ്യോതിഷത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ സമയം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി ചെയ്താല്‍ ദോഷകരമായാണ് സംഭവിക്കുക
2/9
Photo Credit: Oneindia
Share
എല്ലാ മതവിശ്വാസത്തിലും ദാനധര്‍മ്മത്തിന് വലിയ പ്രാധാന്യം നല്കി വരുന്നുണ്ട്. എന്നാല്‍ ഹൈന്ദവ വിശ്വാസത്തില്‍ ദാനധര്‍മ്മത്തിന് ചില പ്രത്യേക സമയങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
3/9
Photo Credit: Oneindia
Share
ദാനധര്‍മ്മം അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക. അതിനാല്‍ സൂര്യാസ്തമയത്തിന് ശേഷമുള്ള ദാനധര്‍മ്മങ്ങള്‍ ജ്യോതിഷം വിലക്കുന്നുണ്ട്.
4/9
Photo Credit: Oneindia
Share
സൂര്യാസ്തമയത്തിനു ശേഷം ദാനധര്‍മ്മം നടത്തുന്നത് വീട്ടില്‍ ദാരിദ്ര്യം വിളിച്ച് വരുത്തും എന്നാണ് പറയുന്നത്. ജ്യോതിഷം പ്രകാരം സൂര്യാസ്തമയത്തിന് ശേഷം ദാനം നല്കാന് പാടില്ലാത്ത വസ്തുക്കള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
5/9
Photo Credit: Oneindia
Share
സൂര്യാസ്തമയത്തിനു ശേഷം പാല് ദാനമായി നല്‍കുന്നത് ദോഷം ചെയ്യും. സന്ധ്യാസമയത്ത് പാല് ദാനമായി നല്കിയാല് ലക്ഷ്മിദേവിയുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കും
6/9
Photo Credit: Oneindia
Share
സൂര്യാസ്തമയത്തിനു ശേഷം തൈര് കൊടുക്കുന്നതും ദോഷകരമാണ്. പാലുമായി ബന്ധപ്പെട്ട് നില്ക്കുന്നതിനാല് തന്നെ തൈര് നല്‍കുന്നത് വഴി ആ വീട്ടുകാരുടെ സല്പേര് അകന്നുപോകും.
7/9
Photo Credit: Oneindia
Share
സൂര്യാസ്തമയത്തിനു ശേഷം പണം കടം കൊടുക്കുന്നതും ജ്യോതിഷം വിലക്കുന്നു. സായാഹ്നങ്ങളില്‍ ആണ് ലക്ഷ്മീദേവി വീടുകളില്‍ എത്തുന്നത് എന്നാണ് വിശ്വാസം
8/9
Photo Credit: Oneindia
Share
ഈ സാഹചര്യത്തില്‍ സൂര്യാസ്തമയത്തിന് ശേഷം പണം കടമായി നല്‍കരുത്. ഇത് വീടിനുമേലുള്ള ലക്ഷ്മിദേവിയുടെ കടാക്ഷം തടയും
9/9
Photo Credit: Oneindia
Share
സൂര്യാസ്തമയത്തിനു ശേഷം മഞ്ഞള്‍ കൊടുക്കുന്നതും ജ്യോതിഷം വിലക്കുന്നു. സാമ്പത്തികാവസ്ഥയെ തന്നെയാണ് ഇതും ബാധിക്കുക.


Click it and Unblock the Notifications