Home / Photos
Attukal Pongala: ഇത്തവണയും ചിപ്പി തന്നെ ശ്രദ്ധാകേന്ദ്രം; പൊങ്കാലയര്‍പ്പിച്ച താരങ്ങളെ കണ്ടോ
By Jithin TP
കഴിഞ്ഞ രണ്ട് വര്‍ഷവും പൊങ്കാലയ്ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: FilmiBeat, Instagram, Youtube
Share
ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല ആചരിച്ച് ഭക്തര്‍. ഇന്ന് രാവിലെ 10.30 ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ആഷോഷത്തിന് തുടക്കമായി
2/11
Photo Credit: FilmiBeat, Instagram, Youtube
Share
ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് പൊങ്കാല അര്‍പ്പിക്കാന്‍ ആറ്റുകാല്‍ ദേവി സന്നിധിയില്‍ എത്തിയത്. ചിലര്‍ സ്വന്തം വീട്ടിലും പൊങ്കാല അര്‍പ്പിച്ചു
3/11
Photo Credit: FilmiBeat, Instagram, Youtube
Share
ഇത്തവണയും പൊങ്കാല അര്‍പ്പിക്കാന്‍ നടി ചിപ്പി എത്തിയിരുന്നു. എല്ലാ വര്‍ഷവും ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ ചിപ്പി എത്താറുണ്ട്.
4/11
Photo Credit: FilmiBeat, Instagram, Youtube
Share
മലയാള സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ പൊങ്കാല അര്‍പ്പിക്കാനായി എത്തിയിരുന്നു. ഇത്തവണ വന്‍ ഒരുക്കങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് നടത്തിയിരുന്നത്.
5/11
Photo Credit: FilmiBeat, Instagram, Youtube
Share
ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. മാതൃസങ്കല്പത്തിലാണ് ഭക്തര്‍ ആറ്റുകാല്‍ ദേവിയെ ആരാധിച്ച് പോരുന്നത്.
6/11
Photo Credit: FilmiBeat, Instagram, Youtube
Share
പുത്തന്കലത്തിലാണ് ഭക്തര്‍ പൊങ്കാലയിടുന്നത്. പൊങ്കാലയിടുന്നവര്‍ അരിയാഹാരം വെടിഞ്ഞ് വ്രതമെടുക്കും.
7/11
Photo Credit: FilmiBeat, Instagram, Youtube
Share
പൊങ്കാലയിടാന്‍ ഉണക്കലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയര്‍, കശുവണ്ടിപ്പരിപ്പ്, എള്ള് എന്നിവ വേണം. പൊങ്കാലക്ക് മുന്‍പ് അടുപ്പ് തീര്‍ഥം തളിച്ച് ശുദ്ധി വരുത്തും
8/11
Photo Credit: FilmiBeat, Instagram, Youtube
Share
ഇഷ്ടകാര്യ സിദ്ധിക്കും സമൃദ്ധിക്കുമായാണ് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുന്നത്. പൊങ്കാല തിളച്ച് തൂകി കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടന്‍ നടക്കും എന്നാണ് ഭക്തരുടെ വിശ്വാസം
9/11
Photo Credit: FilmiBeat, Instagram, Youtube
Share
തലസ്ഥാനത്തിന് പുറത്ത് നിന്നും ഭക്തര്‍ പൊങ്കാലയിടാന്‍ വേണ്ടി മാത്രമായി തിരുവനന്തപുരത്ത് എത്താറുണ്ട്. അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹത്തോടെയും മനസിന് സംതൃപ്തിയോടെയാണ് ഭക്തര്‍ മടങ്ങുന്നത്.


Click it and Unblock the Notifications