bredcrumb

പനങ്കുല പോലെ മുടി വേണോ..ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ

By Alaka KV
| Published: Saturday, October 1, 2022, 09:04 [IST]
നമ്മള്‍ അറിഞ്ഞോ അറിയാതോ ചെയ്യുന്ന ഈ നാല് തെറ്റുകള്‍ നിങ്ങളുടെ മുടി വളര്‍ച്ചയെ തടയുകയും മുടി കൊഴിച്ചലിന് കാരണമാവുകയും ചെയ്യുന്നു. എന്താണ് ആ തെറ്റുകളെന്ന് നോക്കാം
പനങ്കുല പോലെ മുടി വേണോ..ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ
1/5
മുടി വളരണമെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്  ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കുക. ശേഷം മുടി സംരക്ഷണത്തിനുള്ള കാര്യങ്ങള്‍ ചെയ്യുക

പനങ്കുല പോലെ മുടി വേണോ..ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ
2/5
കണ്ടീഷണര്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുമെന്ന് പലര്‍ക്കും തോന്നാറുണ്ട്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. കണ്ടീഷണര്‍ മുടിയില്‍ ഒരു സംരക്ഷണ കോട്ടിംഗ് ഉണ്ടാക്കുന്നുവെന്നും ഇത് മുടിക്ക് മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്നുവെന്നുമാണ് ചില വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കണ്ടീഷണറിനോട് നോ പറയേണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

പനങ്കുല പോലെ മുടി വേണോ..ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ
3/5
എണ്ണമയമുള്ള തലയോട്ടിക്ക് SLS ഫ്രീ ഷാംപൂ ഉപയോഗിക്കുന്നുത് ശരിയല്ല. എണ്ണമയമുള്ള തലയോട്ടിക്ക് SLS ഉള്ള ഷാംപൂ ഉപയോഗിക്കുക. തലയോട്ടിയിലെ എണ്ണയും അഴുക്കും നീക്കാന്‍ ഷാംപൂവില്‍ ആവശ്യമായ ഒരു സര്‍ഫാക്റ്റന്റാണ് SLS. ഇത് നല്ലൊരു ക്ലീനിങ് ഏജന്റാണ്. എണ്ണമയമുള്ള തലയോട്ടിക്ക് SLS ഉള്ള ഒരു ഷാംപൂ വേണം  ഉപയോഗിക്കാന്‍

പനങ്കുല പോലെ മുടി വേണോ..ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ
4/5

പലരും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മുടി കഴുകാറുണ്ട്. ഇങ്ങനെ ചെയ്യരുത്. ഇത് മുടിയെ മോശമായി ബാധിക്കും.
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മുടി കഴുകണം. മുടി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് താരനുണ്ടെങ്കില്‍.
പനങ്കുല പോലെ മുടി വേണോ..ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ
5/5
രാത്രി മുഴുവന്‍ മുടിയില്‍ എണ്ണയിട്ടിരിക്കരുത്.  മുടി കളുകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രം എണ്ണ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ തണ്ടിനെ കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കും. കാരണം എണ്ണയ്ക്ക് കണ്ടീഷനിംഗ് ഫലമുണ്ട്. ഇനി രാത്രി മുഴുവന്‍ എണ്ണയിട്ടിരുന്നാല്‍  എന്ത് സംഭവിക്കുമെന്നോ മുഖക്കരു വര്‍ദ്ധിക്കുകയും താരാനുണ്ടെങ്കില്‍ കൂടുതല്‍  പ്രശ്‌നമാവുകയും ചെയ്യും..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X