ആവേശത്തിരയിളക്കി പിള്ളേരോണം
കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും വേദിയിൽ അവതരിപ്പിക്കുന്നതിനൊപ്പം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി പിള്ളേരോണം മാറി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം ’26 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ മെഗാ ഓണാഘോഷമായ ‘പിള്ളേരോണം’ വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും സമാപിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും വേദിയിൽ അവതരിപ്പിക്കുന്നതിനൊപ്പം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി പിള്ളേരോണം മാറി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സോപാനം വാദ്യകലാസംഘത്തിലെ കുട്ടികൾ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ശ്രീ. രവികുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശ്രാവണം ’26 എക്സ്-ഓഫീഷ്യോ അംഗം ശ്രീ. രാജീവ് പി. മാത്യു സ്വാഗതവും പിള്ളേരോണം കൺവീനർ ശ്രീ. ബോണി ജോസ് നന്ദിയും രേഖപ്പെടുത്തി.
ശ്രാവണം ജനറൽ കൺവീനർ ശ്രീ. ഹരികൃഷ്ണൻ, സമാജം ഭരണസമിതി അംഗങ്ങളായ ശ്രീ. വിനയചന്ദ്രൻ നായർ, ശ്രീ. അഭിലാഷ് വെള്ളുകൈ, ശ്രീ. ബിനു കരുണാകരൻ, ശ്രാവണം കൺവീനർമാരായ ശ്രീ. ദിലീഷ് കുമാർ, ശ്രീ. രാജേഷ് കെ.പി., ശ്രീ. രാജേഷ് കേടോത്ത്, ശ്രീ. റിതിൻ തിലക്, പിള്ളേരോണം ജോയിന്റ് കൺവീനർമാരായ ശ്രീ. റെജി കുരുവിള, ശ്രീ. പ്രശോഭ് വേങ്ങന്നൂർ, ശ്രീമതി നീതു സലീഷ്, ശ്രീമതി ശ്രീദേവി സുബിൻ, വനിതാവേദി ജനറൽ സെക്രട്ടറി ശ്രീമതി നിമ്മി റോഷൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ഓണപ്പാട്ട്, സ്കിറ്റ്, നൃത്തനൃത്യങ്ങൾ തുടങ്ങി ഇരുനൂറിലേറെ കുട്ടികൾ അണിനിരന്ന മെഗാ കലാവിരുന്ന് അരങ്ങേറി. ദൃശ്യ-ശ്രാവ്യ താളലയങ്ങളുടെ മനോഹരമായ സമ്മിശ്രണമായി മാറിയ കലാപരിപാടികൾ സമാജം അങ്കണത്തെ ആവേശത്തിലാഴ്ത്തി. ശ്രീമതി. സാരംഗി ശശിധർ, ശ്രീ. ജ്യോതിരാജ്, ശ്രീ. ശ്രീജിത്ത് ശ്രീകുമാർ എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി.
തുടർന്ന് നടന്ന ബാലവേഷ മത്സരം, നാടൻ കളികൾ തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവേശപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ഒരുപോലെ പങ്കെടുക്കാനും ആഘോഷത്തിന്റെ ഭാഗമാകാനും അവസരം ഒരുക്കിയത് പിള്ളേരോണത്തിന്റെ പ്രത്യേകതയായി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 1200-ലേറെ ആളുകൾക്കായി ഒരുക്കിയ ഓണസദ്യയും അനുബന്ധ ക്രമീകരണങ്ങളും ബഹ്റൈൻ കേരളീയ സമാജത്തിന്റെ സംഘാടന മികവും കൂട്ടായ പ്രവർത്തനശേഷിയും ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു.
കുട്ടികളുടെ നിറചിരിയും കലാപ്രകടനങ്ങളും ആഘോഷത്തിമിർപ്പും നിറഞ്ഞ പിള്ളേരോണം സംഘാടകർക്ക് സന്തോഷവും സംതൃപ്തിയും സമ്മാനിച്ചതിനൊപ്പം, കുട്ടികൾക്ക് മറക്കാനാവാത്ത മനോഹര ഓർമ്മകളും സമ്മാനിച്ചു. ശ്രാവണം ’26-ന്റെ ഓണാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ടാണ് പിള്ളേരോണം സമാപിച്ചത്.
ശ്രീ. ബോണി ജോസ് കൺവീനറായും ശ്രീ. റെജി കുരുവിള, ശ്രീ. പ്രശോഭ് വേങ്ങന്നൂർ, ശ്രീമതി നീതു സലീഷ്, ശ്രീമതി ശ്രീദേവി സുബിൻ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിച്ചു.


Click it and Unblock the Notifications