Home / Photos
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
By Vaisakhan MK
ബാലി മനോഹരമായ ഒരു സ്ഥലമാണ്. ഇന്തോനേഷ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗിയാല്‍ നിറഞ്ഞ് തുളുമ്പി നില്ക്കുന്ന ബാലി നമ്മുടെ കൊച്ചുകേരളം പോലെയാണ്. ഇവിടെ പിന്തുടര്ന്ന് പോരുന്ന സംസ്കാരവും ഇന്ത്യയുടേത് തന്നെയാണ്. ക്ഷേത്രങ്ങളും, ഹിന്ദു സംസ്കാരവുമൊക്കെയാണ് അവിടെയുള്ളത്. ഇവിടെ കാണേണ്ട കാഴ്ച്ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ബാലിയില്‍ ആസ്വദിക്കേണ്ട ഒന്നാണ് സൂര്യാസ്തമനം. അതിന് ബെസ്റ്റാണ് കുട്ട ബീച്ച്. ബാലിയുടെ പശ്ചിമ മേഖലയിലാണ് കുട്ട ബീച്ചുള്ളത്. ലോകത്തില്‍ വെച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമനങ്ങള്‍ ഇവിടെ കാണാം. ഒപ്പം മനോഹരമായ നൈറ്റ് ലൈഫും ആസ്വദിക്കാം. സര്‍ഫിങ്ങിനും ഇവിടെ സൗകര്യമുണ്ട്.
2/5
Photo Credit: twitter
Share
ബാലിയിലെ ഗോവ ഗജ വളരെയേറെ പ്രശസ്തമാണ്. ഇതൊരു പുരാവസ്തു കേന്ദ്രം കൂടിയാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഇവ നിര്‍മിച്ചത്. ലോകപൈതൃകം കേന്ദ്രമാണ് ഗോവ ഗജ. എലഫെന്റ് ഗുഹകളാണിത്. ഇവ എലിഫെന്റ് നദിയോട് ചേര്‍ന്നാണ് നില്‍ക്കുന്നത്
3/5
Photo Credit: twitter
Share
ബാതൂര്‍ മലനിരകളാണ് അടുത്തത്. ഇതൊരു റൊമാന്റിക് സ്പോട്ടാണ്. അതിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍, പര്‍വതനിരകള്‍ മഞ്ഞില്‍ മൂടി നില്‍ക്കുന്നത് കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ നദിയുടെ ഏറ്റവും മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും.
4/5
Photo Credit: twitter
Share
അഡ്വഞ്ചര്‍ ട്രിപ്പിന് താല്പര്യമുണ്ടെങ്കില്, വാട്ടര്‍ ബോമാണ് ഏറ്റവും നല്ലത്. വെള്ളത്തിലുള്ള അഡ്വഞ്ചര്‍ ഡ്രൈവുകള്‍ ഇവിടെ ലഭ്യമാണ്. 3.8 ഹെക്ടറിലായിട്ടാണ് ഈ വാട്ടര്പാര്ക്കുള്ളത്. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടാം.
5/5
Photo Credit: twitter
Share
ബാലിയില്‍ എത്തിയതല്ലേ, എങ്ങനെയാണ് ഷോപ്പിങ്ങിന് പോകാതിരിക്കുക. ബാലിയുടെ രീതിയുള്ള ഡിസൈനിന് താല്പര്യമുണ്ടെങ്കില് സെമിന്യാക്കിലേക്ക് പോവുക. ഇത് മികച്ച വസ്ത്രങ്ങള്‍ ലഭിക്കുക തെരുവാണ്. സ്വിം വെയര്‍ മുതല്‍ ജ്വല്ലറി ഉല്‍പ്പന്നങ്ങളും, ഫര്‍ണിച്ചറും, വീട്ടുസാധനങ്ങളും വരെ ഇവിടെ കിട്ടും. സെമിന്യാക്ക് സ്ക്വയര്‍, സെമിന്യാക്ക് വില്ലേജ് എന്നിവയാണ് ഇവിടെ പ്രധാന ആകര്‍ഷണം


Click it and Unblock the Notifications