Home / Photos
എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍
By Vaisakhan MK
ബാങ്കോക്ക് ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നുന്ന സ്ഥലങ്ങളിലൊന്നാണ്. എന്നാല്‍ ബാങ്കോക്കില്‍ കാണാന്‍ എന്തൊക്കെയുണ്ട്. ആ ചോദ്യം തന്നെ അപ്രസക്തമാണ്. അത്തരം ഒരുപാട് സ്ഥലങ്ങള്‍ അവിടെയുണ്ട്. ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ബാങ്കോക്കില്‍ പോയി ചൈനാ ടൗണില്‍ പോയില്ലെങ്കില്‍ എന്ത് കാര്യം. ഗംഭീരമായ ഭക്ഷണവും, കളര്‍ഫുളായിട്ടുള്ള ഇടങങളുമാണ് ചൈനാ ടൗണിന്റെ പ്രത്യേകത. ഗോള്‍ഡ് ഷോപ്പുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവയും ചൈനാടൗണില്‍ പേരുകേട്ടതാണ് ഉറപ്പായും ഇവിടെ പോയിരിക്കണം
2/5
Photo Credit: twitter
Share
വാറ്റ് അരുണ്‍ അതുപോലെ മറ്റൊരു ക്ഷേത്രമാണ്. ചാവോ ഫറായ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കൊത്തുപണികളാണ് ഇവിടെയുള്ളത്. സൂര്യാസ്തമനവും കാണാം സാധിക്കും. സെറീന് നദിയെയും ഇവിടെ കാണാം. ഇതിനുള്ളില്‍ സുവര്‍ണ ബുദ്ധ പ്രതിമയും ഉണ്ട്.
3/5
Photo Credit: twitter
Share
ബാങ്കോക്കിലെ പ്രമുഖ ക്ഷേത്രമാണ് വാട്ട് പോ. ബുദ്ധ പ്രതിമയാണ് ഇവിടെ ആകര്‍ഷണം. സ്വര്‍ണത്തിലാണ് ഇത് പൊതിഞ്ഞിരിക്കുന്നത്. മികച്ച തായ് മസാജും ഇവിടെ കിട്ടും. താമര രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമ ഇവിടെയുണ്ട്.
4/5
Photo Credit: twitter
Share
ഡ്രീം വേള്‍ഡ് അഥവാ സ്വപ്ന ഭൂമിയുണ്ട് ബാങ്കോക്കില്‍. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ ബെസ്റ്റാണ് ഇവിടം. ഇതൊരു അമ്യൂസ്മെന്റ് പാര്‍ക്കാണ്. അഡ്വഞ്ചര്‍ റൈഡുകള്‍, സ്നോ ടൗണുകള്‍ എന്നിവ ഇവിടെ നിറഞ്ഞ് നില്‍ക്കുകയാണ്. ഒരു കൊച്ചു സ്വര്‍ഗമാണെന്ന് ഇതിനെ വിശേഷിപ്പിക്കാം.
5/5
Photo Credit: twitter
Share
ബാങ്കോക്കില്‍ പോയി സഫാരി വേള്‍ഡ് കണ്ടില്ലെങ്കില്‍ നഷ്ടമാണ്. സഫാരി പാര്‍ക്ക്, മറീന്‍ പാര്‍ക്ക് എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. ഇതില്‍ വൈല്‍ഡ് ലൈഫിനാണെങ്കില് സഫാരി പാര്‍ക്കാണ് നല്ലത്. നിരവധി മൃഗങ്ങളെ ഇവിടെ കാണാം. മറീന്‍ പാര്‍ക്കില്‍ മത്സ്യങ്ങളെയും പക്ഷികളെയും കാണാം.


Click it and Unblock the Notifications