Home / Photos
Beard growth: കട്ടത്താടിയില്ലാത്തതാണോ പ്രശ്നം: ഓയിലുകള്‍ക്ക് പിന്നാലെ പോയി പണം കളയണ്ട, വേറയും മാർഗ്ഗമുണ്ട്
By Ajmal MK
കട്ടത്താടി എന്നുള്ളത് പല യുവാക്കളുടെയും സ്വപ്നമാണ്. എന്നാല്‍ നിർഭാഗ്യം എന്ന് പറയട്ടെ പലർക്കും അതുണ്ടായിക്കൊള്ളണമെന്നില്ല. ഈ സാഹചര്യത്തിലാണ് പലരും പലതരത്തിലുള്ള ഓയിലുകള്‍ക്ക് പിന്നാലെ പോവുന്നത്. എന്നാല്‍ ഇവിടെയിതാ ഭക്ഷണ ക്രമീകരണത്തിലൂടെയടക്കം ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന മാർഗ്ഗങ്ങള്‍ നിർദ്ദേശിക്കുകയാണ്..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വ്യായാമം രക്തയോട്ടം മെച്ചപ്പെടുത്തുന്നു, ഇത് രോമകൂപങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഭാരോദ്വഹനം മസില് ശക്തി ഉയർത്താനുമുള്ള വ്യായാമങ്ങൾ ടെസ്റ്റോസ്റ്റിറോൺ താൽക്കാലികമായി ഉയർത്തിയേക്കാം.
2/8
Photo Credit: boldsky
Share
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ താടിക്കും ശരീരത്തിനും ഗുണം ചെയ്യും. പൊണ്ണത്തടി ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കും എന്നതിനാൽ നിങ്ങളുടെ ബോഡി മാസ് സൂചിക സാധാരണ പരിധിയിൽ നിലനിർത്തേണ്ടത് പ്രധാനമാണ്.
3/8
Photo Credit: boldsky
Share
സിങ്ക് പോലുള്ള ചില പോഷകങ്ങളും ടെസ്റ്റോസ്റ്റിറോൺ അളവിന് ഗുണം ചെയ്യും. ആരോഗ്യകരമായ ഭക്ഷണക്രമം ജനിതകമായ പ്രത്യേകതകളെ മറികടക്കില്ലെങ്കിലും നിലവിലുള്ള മുടി ആരോഗ്യകരവും കൂടുതൽ തിളക്കമുള്ളതുമായി വളരാൻ ഇത് സഹായിച്ചേക്കാം.
4/8
Photo Credit: boldsky
Share
ചിക്കൻ, കരൾ, സാൽമൺ, ധാന്യങ്ങളും മറ്റ് ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും അണ്ടിപ്പരിപ്പ്, ചെറുപയർ തുടങ്ങിയ സിങ്ക് കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുക,
5/8
Photo Credit: boldsky
Share
ബി വിറ്റാമിനനും വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവയും അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് താടി വളർച്ചയെ സഹായിക്കും,
6/8
Photo Credit: boldsky
Share
നിങ്ങൾക്ക് ഭക്ഷണത്തിലൂടെ ആവശ്യമായ എല്ലാ പോഷകങ്ങളും നേടാൻ കഴിയുന്നില്ലെങ്കിൽ, അയേണും സിങ്കും അടങ്ങിയ ഒരു സപ്ലിമെന്റോ മൾട്ടിവിറ്റമിനോ കഴിക്കുന്നത് ഗുണം ചെയ്യും. ഇതൊന്നും ജനിതകമായ സവിശേഷതകളെ മറികടക്കില്ല.
7/8
Photo Credit: boldsky
Share
മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. താടി വളർച്ചയ്ക്കും ഇത് ഗുണം ചെയ്യും.ടെസ്റ്റോസ്റ്റിറോൺ പ്രാഥമികമായി ഉറക്കത്തിലാണ് പുറത്തുവരുന്നത്. വേണ്ടത്ര വിശ്രമം ലഭിക്കാത്തത്, സ്ലീപ് അപ്നിയ, ഛിന്നഭിന്നമായ ഉറക്കം എന്നിവയെല്ലാം ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.
8/8
Photo Credit: boldsky
Share
നിങ്ങളുടെ ചർമ്മവും താടിയും വൃത്തിയുള്ളതും ഈർപ്പമുള്ളതുമായി സൂക്ഷിക്കുന്നത് താടിയുടെ രൂപത്തെ നല്ല രീതിയിൽ സ്വാധീനിക്കും. നിങ്ങളുടെ മുഖവും താടിയുമെല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.


Click it and Unblock the Notifications