Home / Photos
beauty tips: മുഖ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഈ ടിപ്പുകൾ അറിയാതെ പോകരുത്
By Alaka KV
നിങ്ങളുടെ മുഖം എന്നും വളരെ ഭംഗിയിൽ സൂക്ഷിക്കണമെങ്കിൽ തീർച്ചയായും ഈ വഴികൾ അറിയാതെ പോകല്ലേ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
beauty tips: മുഖ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഈ ടിപ്പുകൾ അറിയാതെ പോകരുത്
2/5
Photo Credit: one India
Share
കറ്റാർ വാഴയും നിങ്ങളുടെ മുഖ സൗന്ദര്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കറ്റാർവാഴ ജെല്ലിൽ കുറച്ചു മഞ്ഞളും തേനും പാലും ചേർത്ത് നന്നായി യോജിപ്പിച്ച് നിങ്ങളുടെ മുഖത്തിലും കഴുത്തിലും തേച്ചു പിടിപ്പിയ്ക്കാം. 20 മിനിറ്റ് കാത്തിരുന്ന ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഈ ഫേസ് പാക്ക് നിങ്ങൾക്ക് ഉപയോഗിക്കാം. മുഖത്ത് കാര്യമായ മാറ്റം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണു.
3/5
Photo Credit: one India
Share
ബേക്കിംഗ് സോഡ നിർജ്ജിവമായ കോശങ്ങളെ പുറത്തേക്ക് കളയാനും ചർമ്മത്തിലെ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്ത് പുതുമയേകും.
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോടൊപ്പം ഒരു ടീ സ്പൂൺ ഒലിവ് ഓയിലും അര ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ തേയ്ക്കാം. കുറച്ച് നേരം മുഖത്ത് വെയ്ക്കാം..ശേഷം കഴുകിക്കളയാം..
4/5
Photo Credit: one India
Share
വരണ്ടുണങ്ങിയ ചർമ്മം നിങ്ങളെ അലട്ടുകയാണോ എന്നാൽ വെളിച്ചെണ്ണ ഒരു പരിഹരമാണ്. മുഖചർമ്മത്തിൽ ഈർപ്പം നിലനിർത്തിക്കൊണ്ട് അവശ്യ ഫാറ്റി ആസിഡുകൾ ഉപയോഗിച്ച് ചർമ്മം പരിപോഷിപ്പിക്കാൻ വെളിച്ചെണ്ണ സഹായിക്കും. എണ്ണ ചെറുതായി ചൂടാക്കി മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസ്സാജ് ചെയ്യുക. ദിവസവും ചെയ്യാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി എണ്ണ ഉപയോഗിച്ച് വൃത്താകൃതിയിൽ കുറച്ച് നേരം മസാജ് ചെയ്യാം.
5/5
Photo Credit: one India
Share
ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എടുത്ത് നാല് ടേബിൾസ്പൂൺ കടലപ്പൊടി ചേർത്ത് പാല് ചേർത്തോ വെള്ളം ഉപയോഗിച്ച് മിശ്രിതമാക്കുക. മുഖത്തും കഴുത്തിലും ഇത് തേച്ചു പിടിപ്പിച്ചശേഷം 20 മിനിറ്റോളം അങ്ങനെ തന്നെ വെയ്ക്കാം. തണുത്ത വെള്ളത്തിൽ കഴുകിക്കളയാം..
ആഴ്ചയിൽ ഒരു വട്ടമോ രണ്ട് വട്ടമോ ചെയ്യാം...


Click it and Unblock the Notifications