Home / Photos
ഭരണം മാത്രമല്ല, ഇത്തിരി പാചകവും... മോമോസ് ഉണ്ടാക്കി മമതാ ബാനര്‍ജി..വൈറല്‍ ചിത്രങ്ങള്‍
By Alaka KV
ഭരണം മാത്രമല്ല, ഇത്തിരി പാചകവും... മോമോസ് ഉണ്ടാക്കി മമതാ ബാനര്‍ജി..വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: mamata banerjee facebook
Share
ഭരണം മാത്രമല്ല, ഇത്തിരി പാചകവും... മോമോസ് ഉണ്ടാക്കി മമതാ ബാനര്‍ജി..വൈറല്‍ ചിത്രങ്ങള്‍...
2/9
Photo Credit: mamata banerjee facebook
Share
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. വഴിയോരക്കച്ചവടക്കാർക്കൊപ്പം മമത മോമോസ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
3/9
Photo Credit: mamata banerjee facebook
Share
ഡാർജിലിംഗ് സന്ദർശനത്തിനിടെ തെരുവിലെ ലഘുഭക്ഷണശാലകളിൽ പോകുന്നതിന്റെയും അവിടുത്തെ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിന്റെയും ചിത്രങ്ങൾ മമത തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സ്ത്രീകൾ നടത്തുന്ന ഒരു സ്റ്റാൾ സന്ദർശിക്കവെയാണ് മമത മോമോസ് ഉണ്ടാക്കിയത്.
4/9
Photo Credit: mamata banerjee facebook
Share
അസം, സിക്കിം, ഉത്തരാഖണ്ഡ്, ലഡാക്ക്, തുടങ്ങിയ അയൽനാടുകളെപ്പോലെ ഡാർജീലിങ്ങുകാരുടെയും ഇഷ്ട വിഭവമാണ് മോമോസ്. മമത മോമോസ് ഉണ്ടാക്കുന്ന വിവരം അറിഞ്ഞ് നിരവധിപേരാണ് എത്തിയത്
5/9
Photo Credit: mamata banerjee facebook
Share
2019-ലും ഡാർജിലിങ് സന്ദർശനവേളയിൽ മമത കുന്നുകളിലെ റോഡരികിൽ ഒരു കടയിൽ ടിബറ്റൻ ഭക്ഷണമായ ‘മോമോ' ഉണ്ടാക്കിയിരുന്നു. അയൽരാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും ജനപ്രിയമായ വിഭവമാണ് മോമോസ്.
6/9
Photo Credit: mamata banerjee facebook
Share
"ഇന്ന് ഞാൻ ഡാർജിലിംഗിലെ പ്രഭാത നടത്തത്തിനിടെ മോമോസ് ഉണ്ടാക്കി," എന്ന അടിക്കുറിപ്പോടെയായിരുന്നു മമത ഫോട്ടോ പങ്കുവെച്ചത്
7/9
Photo Credit: mamata banerjee facebook
Share
ഓരോ സന്ദർശനത്തിലും മധുരമായ ഓർമകൾ സമ്മാനിക്കുന്ന ഇവിടുത്തെ കഠിനാധ്വാനികളായ ഓരോ വ്യക്തികൾക്കും എന്റെ നന്ദി.' മമത ചിത്രത്തിനൊപ്പം കുറിച്ചു. കഴിഞ്ഞ തവണയും മമത ഡാർജിലിംഗ് സന്ദർശിച്ചപ്പോൾ പാചകം ചെയ്തിരുന്നു.
8/9
Photo Credit: mamata banerjee facebook
Share
ഡാർജിലിങ്ങിലെ മലയോരത്തെ വഴിയോരക്കടയിൽ മമതാ ബാനർജി പാനി പൂരിയുണ്ടാക്കിയിരുന്നു. സ്വയംസഹായ സംഘത്തിലെ (എസ്.എച്ച്.ജി.) സ്ത്രീകൾ നടത്തുന്ന സ്റ്റാൾ സന്ദർശിക്കുന്നതിനിടയിലാണ് മമത പാനി പൂരി ഉണ്ടാക്കിയത്. മമത തന്നെ അവ ആളുകൾക്ക് വിതരണവും ചെയ്യുകയും ചെയ്തിരുന്നു.
9/9
Photo Credit: mamata banerjee facebook
Share
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡാർജിലിംഗിലെത്തിയ ബംഗാൾ മുഖ്യമന്ത്രി പാനി പൂരി ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.


Click it and Unblock the Notifications