Home / Photos
HoneyMoon:ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ നോക്കി നടക്കുവാണോ? ഈ സ്ഥലങ്ങള്‍ പെര്‍ഫെക്ട്; വേഗം വിട്ടോളൂ
By Vaisakhan MK
ഹണിമൂണിന് തയ്യാറെടുക്കുവാണെങ്കില് പോകാന്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. എന്നാല്‍ പോക്കറ്റ് കീറാതെ പോകാന്‍ ഇന്ത്യയിലെ സ്ഥലങ്ങള്‍ തന്നെയാണ് ബെസ്റ്റ്. വിദേശ രാജ്യങ്ങളെ വെല്ലുന്ന ഡെസ്റ്റിനേഷനുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഒക്ടോബറില്‍ പോകാന്‍ പറ്റിയ ഹണിമൂന് ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: oneindia pics
Share
ആന്‍ഡമാന്‍ മനോഹരമായ ദ്വീപാണ്. ഒക്ടോബര്‍ മാസത്തില്‍ ഇവിടെ മഴയുണ്ടാവില്ല. ഏറ്റവും നല്ല രീതിയില്‍ ദ്വീപിലെ കാലാവസ്ഥ ആസ്വദിക്കാം. നല്ല കാറ്റും ഈ സമയത്തുണ്ടാവും. വളരെ ചെലവും കുറവാണ് ആന്‍ഡമാനിലേക്ക് പോകാന്‍. മനോഹരമായ കാഴ്ച്ചകളാല്‍ സമ്പന്നമാണ് ഈ ദ്വീപ്.
2/9
Photo Credit: oneindia pics
Share
മൂന്നാര്‍ കേരളത്തിലെ മനോഹര കാഴ്ച്ചകളിലൊന്നാണിത്. മഴക്കാലം കഴിഞ്ഞ് നില്ക്കുന്ന സീസണാണ് ഇപ്പോള്‍. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ഒക്ടോബര്‍ മാസത്തിലെ മൂന്നാറിന്റെ പ്രത്യേകതയാണ്. ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത അത്രയും സൗന്ദര്യമേറിയ കാഴ്ച്ചകളാണ് മൂന്നാറിലുള്ളത്
3/9
Photo Credit: oneindia pics
Share
രാജസ്ഥാനിലെ ജോധ്പൂര്‍ ചരിത്രശേഷിപ്പുകള്‍ നിറഞ്ഞ് നില്ക്കുന്ന ടൗണാണ്. മികച്ചൊരു ഹണിമൂണ്‍ ഡെസ്റ്റിനേഷനുമാണിത്. കാലാവസ്ഥ ഇവിടെ വില്ലനാവില്ല. ചൂടിനെ പേടിക്കാതെ പൈതൃക കേന്ദ്രങ്ങളെല്ലാം നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാത്രിയില്‍ കുറച്ച് ചൂടുണ്ടാവും.
4/9
Photo Credit: oneindia pics
Share
സഞ്ചാരികളുടെ പറുദീസയാണ് ഗോവ. മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് ഗോവ. ഒക്ടോബര്‍ മാസം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ് ഇവിടം. മിനി ദ്വീപുകളും ഇവിടെയുണ്ട്. സീസണ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള സമയമാണ് ഇപ്പോള്‍. ആളുകള്‍ കുറവായിരിക്കും. മഴയും ഇപ്പോഴുണ്ടാവില്ല. തെളിഞ്ഞ കാലാവസ്ഥയില്‍ എല്ലാ സ്ഥലങ്ങളും കാണാനാവും.
5/9
Photo Credit: oneindia pics
Share
ഉത്തരാഖണ്ഡിലെ മസൂറി നമ്മള് ഐപിഎസ് കോച്ചിംഗിന്റെ പേരിലാണ് കേട്ടിരിക്കുന്നത്. എന്നാല്‍ മസൂറി ഭൂമിയിലെ സ്വര്‍ഗമാണ്. നല്ല തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. മനോഹരമായ രാത്രി കാഴ്ച്ചകളും മസൂറിയിലുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഇവിടെ കാഴ്ച്ചകള്‍ കാണാന്‍ പ്രത്യേക ഭംഗിയാണ്
6/9
Photo Credit: oneindia pics
Share
സിക്കിമിലെ ഗ്യാങ്ടോക്കും നല്ലൊരു ഹണിമൂണ്‍ കേന്ദ്രമാണ്. അധികം ചെലവില്ലാതെ ഇവിടേക്ക് പോകാം. ഇവിടെ മഞ്ഞുകാലമാണ് മികച്ചത്. റൊമാന്റിക് ഹോളിഡേക്ക് ബെസ്റ്റ് സ്ഥലമാണ്. മഞ്ഞണിഞ്ഞ കാഞ്ചന്‍ജംഗ മലനിരകളുടെ സൗന്ദര്യവും ഇവിടെ വെച്ച് ആസ്വദിക്കാം.
7/9
Photo Credit: oneindia pics
Share
പശ്ചിമ ബംഗാളിലെ ഡാര്ജിലീംഗും ഒന്നൊന്നര സ്ഥലമാണ്. ബോളിവുഡ് സിനിമകളില്‍ ഒരു കാലത്ത് റൊമാന്റിക് ഗാനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. ചായത്തോട്ടങ്ങളും മികച്ച കാലാവസ്ഥയും ഒത്തുച്ചേര്‍ന്ന പ്രകൃതി ഭംഗി ഡാര്‍ജിലിംഗില്‍ ദൃശ്യമാകും.
8/9
Photo Credit: oneindia pics
Share
രാജസ്ഥാനിലെ തന്നെ ഉദയ്പൂര്‍ മികച്ചൊരു ഹണിമൂണ്‍ കേന്ദ്രമാണ്. ശരത് കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നതാണ്. അത് ഒക്ടോബര്‍ മാസത്തിലാണ്. കാലാവസ്ഥ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. മനോഹരമായ നഗരം കൂടിയാണിത്. കാഴ്ച്ചകള്‍ കണ്ട് സമയം പോകും.
9/9
Photo Credit: oneindia pics
Share
കശ്മീര്‍ ഈ പേരിന് വിശേഷണം വേണ്ട. ഏറ്റവും ഭംഗിയുള്ള ഗംഭീരമാണ് സ്ഥലം. ഒരിക്കലെങ്കിലും പോവേണ്ടുന്ന സ്ഥലം മഞ്ഞുകാലം തുടങ്ങും മുമ്പ് കശ്മീരില്‍ പോയാല്‍ സ്വര്‍ഗം കിട്ടുന്നത് പോലെയാണ്. കാലാവസ്ഥയും പ്രകൃതി രമണീയമായ ഇടങ്ങളും ദാല്‍ തടാകവും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.


Click it and Unblock the Notifications