Home / Photos
നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
By Vaisakhan MK
യാത്ര ചെയ്യുന്നെങ്കില്‍ നൈറ്റ് ലൈഫുള്ള നഗരങ്ങളിലേക്ക് പോകണം. രാത്രിക്കൊരു പ്രത്യേക സൗന്ദര്യമുണ്ട്. അടിച്ചുപൊളിക്കാന്‍ ഏറ്റവും നല്ലത് രാത്രിയാണ്. ലോകത്ത് വന്‍ നഗരങ്ങള്‍ നിരവധിയുണ്ട് ഇത്തരത്തില്‍. കുറച്ച് പണം കൂടി കൈവശമുണ്ടെങ്കില്‍ ഈ നഗരങ്ങളെല്ലാം സ്വപ്ന രാജ്യങ്ങളാണ്. അവ ഏതൊക്കെയാണ് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: twitter
Share
നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം നല്ലൊരു നൈറ്റ് ലൈഫ് ഓപ്ഷനാണ്. സുരക്ഷിതമായ നഗരമാണ്. രാത്രി കാഴ്ച്ചകള്‍ ഒരുപക്ഷേ നിങ്ങളെ അമ്പരപ്പിക്കും. ക്ലബ്ബുകളും പാര്‍ട്ടികളും അതുപോലെ സൂപ്പറാണ്. എല്‍ജിബിടി സൗഹൃദ നഗരം കൂടിയാണ് ആംസ്റ്റര്‍ഡാം
2/8
Photo Credit: twitter
Share
ലോകത്തെ വന്‍ നഗരങ്ങളിലൊന്നാണ് ജപ്പാനിലെ ടോക്യോ. ഏഷ്യയിലെ ഏറ്റവും മനോഹരമായ നൈറ്റ് ലൈഫ് ടോക്കിയോയിലാണ്. നൈറ്റ് ക്ലബ്ബുകളും റൂഫ് ടോപ്പ് ബാറും, മറ്റ് എന്റര്ടെയിന്മെന്റുകളും ഇവിടെ ധാരാളമുണ്ട്
3/8
Photo Credit: twitter
Share
സ്പെയിനിലെ ഇബീത്ത അതുപോലെ മ്യൂസിക്കും പാര്‍ട്ടിയും ചേര്‍ന്നുള്ള ഫീല്‍ നല്കുന്ന ബീച്ച് സിറ്റിയാണ്. പാര്‍ട്ടികളുടെ മക്കയായിട്ടാണ് ഇബീത്ത അറിയപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം.
4/8
Photo Credit: twitter
Share
ലാസ് വേഗാസില്ലാതെ എന്ത് നൈറ്റ് ലൈഫ് അല്ലേ. സിനിമകളില്‍ വരെ വേഗസ് പാര്‍ട്ടി ആനിമലുകള്ക്കുള്ള നഗരമായിട്ടാണ് കാണിക്കുന്നത്. ഗാംബ്ലിംഗും മദ്യപാനവും ആട്ടവും പാട്ടുമെല്ലാം വേഗാസിലുണ്ട്. സിറ്റി ഓഫ് ലൈറ്റ്സ് എന്നാണ് വേഗസ് അറിയപ്പെടുന്നത്.
5/8
Photo Credit: twitter
Share
ലോകത്തെ മയക്കുന്ന ലണ്ടനും മികച്ചൊരു പാര്‍ട്ടി ഡെസ്റ്റിനേഷനാണ്. നെറ്റ് ക്ലബ്ബുകളും പബ്ബുകളുമൊക്കെയായി നഗരത്തില്‍ നിങ്ങള്‍ക്ക് അടിച്ചുപൊളിക്കാം. സംഗീതം നിറഞ്ഞൊഴുകുന്ന നഗരം കൂടിയാണ് ലണ്ടന്‍.
6/8
Photo Credit: twitter
Share
ജര്‍മന്‍ തലസ്ഥാന നഗര ബെര്‍ലിന്‍ പാര്‍ട്ടിക്കും നൈറ്റ് ലൈഫിനും പ്രസിദ്ധമാണ്. ഭ്രാന്തമായ സ്നേഹം നമുക്ക് ഈ നഗരത്തോട് തോന്നു. ക്ലബിംഗിന് ഇവിടെ വലിയ പ്രാമുഖ്യമുണ്ട്. നാലായിരം ബാറുകളും ക്ലബ്ബുകളും ബെര്‍ലിന്‍ നഗരത്തിലുണ്ട്
7/8
Photo Credit: twitter
Share
ബാഴ്സലോണ അതുപോലെ പബ്ബുകളില്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണ്. ഇഷ്ടം പോലെ പബ്ബുകള്‍ നഗരത്തിലുണ്ട്. നൈറ്റ് പാര്‍ട്ടികളാണ് ഇവിടെയുള്ള പ്രത്യേകത
8/8
Photo Credit: twitter
Share
ന്യൂയോര്‍ക്കിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉറങ്ങാത്ത നഗരമെന്ന പേരും ന്യൂയോര്‍ക്കിനുണ്ട്. നൈറ്റ് ക്ലബ്ബും ബാറും നിറഞ്ഞൊരു സ്ഥലമാണ് ന്യൂയോര്‍ക്ക്. പല ഗ്ലാമറസ് പരിപാടികളും ഇവിടെ ധാരാളമുണ്ട്


Click it and Unblock the Notifications