Home / Photos
ഇതൊക്കെ ഭൂമിയില്‍ തന്നെയാണോ; ലുക്കില്‍ കേരളം പിന്നിലാവും, ട്രിപ്പടിക്കാന്‍ തോന്നുന്നുണ്ടോ; വേഗം വിട്ടോളൂ!!
By Vaisakhan MK
യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അത് ഏറ്റവും മനോഹരമായ സ്ഥലങ്ങളിലേക്ക് ആയാലോ? അങ്ങനെ നിരവധി സ്ഥലങ്ങള്‍ ഈ ലോകത്തുണ്ട്. കേരളം പോലെ അത്രയ്ക്കുള്ള ഭംഗിയുള്ള സ്ഥലങ്ങള്‍ നിങ്ങളുടെ ട്രാവല്‍ ലിസ്റ്റില്‍ വേഗം തന്നെ ഉള്‍പ്പെടുത്തിക്കോളൂ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: twitter
Share
ആദ്യത്തെ യാത്ര ജപ്പാനിലേക്ക് തന്നെ ആയിക്കോട്ടെ. ഇത്ര ഭംഗിയുള്ള സ്ഥലം കിഴക്കന്‍ ഏഷ്യയില്‍ വേറെയില്ല. ഏറ്റവും സുരക്ഷിതവും, വൃത്തിയുള്ളതുമായ നാടാണിത്. മനോഹരമാണ് ഇവിടെ ഓരോ സ്ഥലങ്ങളും. മ്യൂസിയങ്ങളും, ധാരാളം സാംസ്കാരിക കേന്ദ്രങ്ങളും ജപ്പാനിലുണ്ട്, മികച്ച ഭക്ഷണവും ജപ്പാന്റെ പ്രത്യേകതയാണ്
2/6
Photo Credit: twitter
Share
നോര്‍ഡിക് ദ്വീപുകളില്‍ ഏറ്റവും മനോഹരമാണ് ഐസ്ലന്ഡ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണിത്. ബ്ലാക്ക് സാന്‍ഡ് ബീച്ചുകള്‍, അഗ്നിപര്‍വതങ്ങള്‍, നോര്‍ത്തേണ്‍ ലൈറ്റുകള്‍ എന്നിവ പ്രകൃതി സ്നേഹികളെ ഐസ്ലന്‍ഡിലേക്ക് മാടി വിളിക്കുന്നതാണ്.
3/6
Photo Credit: twitter
Share
സൗത്ത് വെസ്റ്റ് പസഫിക് സമുദ്രത്തിലെ ഏറ്റവും മനോഹരമായ നാടാണ് ന്യൂസിലന്‍ഡ്. എവിടേക്ക് നോക്കിയാലും സൗന്ദര്യം തുളുമ്പി നില്‍ക്കുന്നത് കാണാം. സോളോ ട്രിപ്പിന് ഏറ്റവും ബെസ്റ്റാണിത്. മഴക്കാടുകള്‍, മഞ്ഞിനാല്‍ മൂടപ്പെട്ട ഗുഹകള്‍, സമതലങ്ങള്‍, എല്ലാം ന്യൂസിലന്‍ഡിന്റെ പ്രത്യേകതകളാണ്.
4/6
Photo Credit: twitter
Share
സോളോ ട്രാവലര്‍മാര്‍ക്ക് ഏറ്റവും ബെസ്റ്റായിട്ടുള്ള മറ്റൊരു സ്ഥലം ഓസ്ട്രേലിയയാണ്. റോഡ് ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ പറ്റിയ സ്ഥലമാണ്. ബീച്ചുകളുടെ മനോഹരമായ സങ്കേതം ഓസ്ട്രേലിയയിലുണ്ട്. ധാരാളം കോസ്റ്റല്‍ ടൗണുകളും, അതോടൊപ്പം വന്‍ നഗരങ്ങളുടെ സൗന്ദര്യവും ഇവിടെ നുകരാം.
5/6
Photo Credit: twitter
Share
യൂറോപ്പിലെ മറ്റൊരു മനോഹര ഭൂമികയാണ് നെതര്‍ലന്‍ഡ്സ്. ഏറ്റവും വൈവിധ്യത നിറഞ്ഞ നാടാണിത്. ഇവിടെ യാത്ര ഏറ്റവും ചെലവ് കുറഞ്ഞതാണ്. എവിടേക്കും എളുപ്പത്തില്‍ എത്താം. വന്‍ നഗരം മുതല്‍ ധാരാളം പ്രകൃതി ഭംഗിയേറിയ സ്ഥലങ്ങളും ഇവിടെ കാണാനുണ്ട്
6/6
Photo Credit: twitter
Share
തായ്ലാന്ഡ് ഏതൊരു യാത്രക്കാരന്റെ പറുദീസയാണ്. മനോഹരങ്ങളായ ബീച്ചുകള്‍, നാവില്‍ കപ്പലോടിക്കാന്‍ കഴിയുന്ന ഭക്ഷണം, മഴക്കാടുകള്‍, ക്ഷേത്രങ്ങള്‍, നഗരങ്ങള്‍ എല്ലാം തായ്ലാന്ഡിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാവും.


Click it and Unblock the Notifications