Home / Photos
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
By Vaisakhan MK
ലോകത്ത് സുന്ദരമായ പല രാജ്യങ്ങളുമുണ്ട്. ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ തോന്നുന്ന സ്ഥലങ്ങളാണ് ഇവ. അതുപോലെ പോകാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാവും. ഈ വര്‍ഷം അത്തരത്തില്‍ പ്ലാന്‍ ചെയ്ത് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
തുര്‍ക്കിയിലെ ഇസ്താംബൂള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. ചരിത്രമുറങ്ങുന്ന നഗരമാണിത്. അപാരമായ ആര്‍ക്കിടെക്ച്ചര്‍ തന്നെയാണ് ഇതിന്റെ സൗന്ദര്യം. ഗംഭീരമായ റെസ്റ്റോറന്റുകള്‍, അതിലേറെ മികച്ച ഭക്ഷണം എന്നിവ ഇസ്താംബൂളിന്റെ മാറ്റ് കൂട്ടുന്നു.
2/5
Photo Credit: twitter
Share
യുഎസ്സിലെ ന്യൂയോര്‍ക്ക് സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍. പക്ഷേ കുറച്ച് ചെലവേറിയതാണ് ഇവിടെ താമസം. ഒപ്പം റെസ്റ്റോറന്റുകളും. പക്ഷേ ന്യൂയോര്‍ക്കിന്റെ സൗന്ദര്യം വിലമതിക്കാനാവാത്തതാണ്. ഏറ്റവും ടേസ്റ്റിയായ പിസ, ചീസ് കേക്ക് എന്നിവ ഇവിടെ ട്രൈ ചെയ്യാവുന്നത്. മികച്ച തിയേറ്ററുകളും ന്യൂയോര്‍ക്കിലുണ്ട്.
3/5
Photo Credit: twitter
Share
ജപ്പാനിലെ ടോക്യോ അറിയാത്തവര്‍ ഈ ലോകത്തുണ്ടാവില്ല. ഡോളറിന്റെ മൂല്യമേറുന്നതിന് അനുസരിച്ച് ലോകത്തിന്റെ നെറുകയില്‍ എത്തിയ ടൂറിസ്റ്റ് സ്പോട്ടാണ് ടോക്യോ. ജപ്പാന്റെ സംസ്കാരം വിളിച്ചോതുന്ന നാടാണിത്. ഗംഭീരമായ റെസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ ഇവിടെ കാണാനാവും
4/5
Photo Credit: twitter
Share
കൊളംബിയയിലെ മെഡലിന് അതുപോലെ ഗംഭീരമായ ഒരിടമാണ്. ഒരിക്കല്‍ പോയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച ലൊക്കേഷനാണിത്. 2022ല്‍ ഇവിടത്തെ ടൂറിസം 41 ശതമാനം അധിക വളര്‍ച്ചയാണ് കൈവരിച്ചത്. നിരവധി പ്രകൃതി സൗന്ദര്യം തുളുമ്പുന്ന സ്ഥലങ്ങളാണ് മെഡെലിന്റെ പ്രത്യേകത. സ്വാദൂറും ഭക്ഷണവും ഇവിടെ മറക്കാതെ കഴിക്കുക.
5/5
Photo Credit: twitter
Share
ജര്‍മനിയിലെ ബെര്‍ലിന്‍ അതുപോലെ സഞ്ചാരികളുടെ സ്വര്‍ഗമാണ്. മികച്ച അന്തരീക്ഷവും, ഒപ്പം മിശ്ര സംസ്കാരവും ബെര്‍ലിന്റെ പ്രത്യേകതയാണ്. ഗംഭീരമായ ആഘോഷവും, ഉത്സവങ്ങളും ബെര്‍ലിനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വര്‍ഷാവസാനം ഇവിടേക്ക് യാത്ര തിരിക്കുന്നതാണ് ഏറ്റവും നല്ലത്


Click it and Unblock the Notifications