Home / Photos
കുടുംബത്തെയും കൂട്ടി ട്രിപ്പടിക്കണോ; എങ്കില്‍ ഈ സ്ഥലങ്ങള്‍ തന്നെ ബെസ്റ്റ്, ചെലവും കുറവ്
By Vaisakhan MK
യാത്ര ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലുമുണ്ടോ? ഇല്ല എന്നതാണ് സത്യം. പക്ഷേ പലപ്പോഴും യാത്രകള്‍ നമ്മള് ചുരുക്കാറുണ്ട്. ഇത് വലിയ ചെലവുകള്‍ വരുന്നത് കൊണ്ടാണ്. എന്നാല്‍ ചെലവുകള്‍ കുറഞ്ഞ് കൊണ്ട് വിദേശ രാജ്യങ്ങളെ പോലും ഞെട്ടിക്കുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. കുടുംബത്തിനൊപ്പം ട്രിപ്പടിക്കാനുള്ള മൂഡിലാണെങ്കില്‍ ഈ സ്ഥലങ്ങള്‍ തന്നെ തിരഞ്ഞെടുത്തോളൂ. പോക്കറ്റ് കാലിയാവില്ല. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia pics
Share
മഹാരാഷ്ട്രയിലെ മഹാബലേശ്വറാണ് അതുപോലെ വളരെ പ്രശസ്തമായ ഇന്ത്യയിലെ ഫാമിലി ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. പൂനെയില്‍ നിന്ന് കുറച്ച് മണിക്കൂറുകള്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം. പശ്ചിമ ഘട്ടത്തിലാണ് മഹാബലേശ്വര്‍ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രകൃതി ഭംഗി ഇവിടെ ആസ്വദിക്കാം.
2/7
Photo Credit: oneindia pics
Share
കേരളത്തിലെ മൂന്നാറിനെ പറ്റി പറയേണ്ടതില്ലല്ലോ. കുടുംബവുമായി യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലം. ഹോളിഡേ ഡെസ്റ്റിനേഷനാണ് മൂന്നാര്‍. അഡ്വഞ്ചര്‍ സ്പോര്‍ട്സിന് പേരുകേട്ട ഇടങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ട്രക്കിങും, ക്യാമ്പിങും, റോക്ക് ക്ലൈമ്പിങും, ഷിക്കാര റൈഡ്സും ഒക്കെയായി നിങ്ങള്‍ക്ക് ഇവിടെ അടിച്ച് പൊളിക്കാം.
3/7
Photo Credit: oneindia pics
Share
രാജസ്ഥാനിലെ മൗണ്ട് അബു കുടുംബവുമായി പോകാന്‍ പറ്റിയ സ്ഥലമാണ്. മഴക്കാലമാണ് ഇവിടെ പോകാന്‍ നല്ലത്. മനോഹരമായ കാഴ്ച്ചകള്‍ ഇവിടെയുണ്ട്. മികച്ച വൈല്‍ഡ് ലൈഫ് സങ്കേതം ഇവിടെയുണ്ട്. ദില്‍വാര ക്ഷേത്രം അതുപോലെ മറ്റൊരു ആകര്‍ഷണമാണ്. നാക്കി തടാകത്തില്‍ ബോട്ടിംഗ് നടത്താം. ഉദയ്പൂര്‍ വിമാനത്താവളം അതിനടുത്താണ്.
4/7
Photo Credit: oneindia pics
Share
ഇക്കോ പോയിന്റാണ് മഹാബലേശ്വറില്‍ വളരെ മികച്ച കാഴ്ച്ച. മാപ്രോ ഗാര്‍ഡനിലും പോകാവുന്നതാണ്. ഫ്രഷായിട്ടുള്ള പിസ, സ്ട്രോബെറികള്‍, സ്ട്രോബെറി മില്ക്ക്ഷേക്കുകള്, ജാമുകള്‍, എന്നിവയെല്ലാം ഇവിടെ കിട്ടും. ഗംഭീരമായ സാന്‍ഡ് വിച്ചുകളും നിങ്ങള്‍ക്ക് ലഭിക്കും. മഹാബലേശ്വറിലെ തട്ട് കട ഭക്ഷണവും ഗംഭീരമാണ്. ചോളവും, സ്ട്രോബെറി ഷേക്കുകളും ഇവിടെ കിട്ടും.
5/7
Photo Credit: oneindia pics
Share
തമിഴ്നാട്ടിലെ പുതുച്ചേരി അതുപോലെ മനോഹരമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. നിര്‍ബന്ധമായും മണ്സൂന് കാലത്ത് പോകാവുന്ന സ്ഥലമാണ്. ഫ്രഞ്ച് കോളനിയായിരുന്നു പുതുച്ചേരി. ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം ഫ്രാന്‍സിന് സമാനമാണ്. നിരവധി ബീച്ചുകള്‍ ഇവിടെയുണ്ട്. ക്രിസ്ത്യന്‍ പള്ളികളുടെ ഒരു കേന്ദ്രം കൂടിയാണ് പുതുച്ചേരി.
6/7
Photo Credit: oneindia pics
Share
മൂന്നാറില്‍ കാണാന്‍ വേറെന്തുണ്ടെന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്. മികച്ചൊരു ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍. കാര്‍മലഗിരി എലിഫന്റ് പാര്‍ക്ക് മൃഗസ്നേഹികളാണെങ്കില്‍ നിര്‍ബന്ധമായും കണ്ടിരിക്കണം. ഒപ്പം മനോഹരമായ ചായ തോട്ടങ്ങളും ഇവിടെയുണ്ട്. കേരള ഭക്ഷണത്തിന്റെ രുചിയും അറിയാന്‍ ഇവിടെ നിന്ന് സാധിക്കും. തണുത്ത കാലാവസ്ഥയും ഇവിടെ മികച്ചതാണ്.
7/7
Photo Credit: oneindia pics
Share
ആദ്യത്തെ സ്ഥലം മേഘാലയയിലെ ഷില്ലോങാണ്. കിഴക്കന്‍ മേഖലയിലെ സ്കോട്ലന്ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. സ്കോട്ലന്റിലെ ചില സ്ഥലങ്ങളുമായി ഷില്ലോങിന് ഒരുപാട് സാദൃശ്യങ്ങളുണ്ട്. മനോഹര പ്രകൃതി ഭംഗിയാണ് ഇവിടെയുള്ള പ്രധാന കാഴ്ച്ച. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ നല്ലത്.


Click it and Unblock the Notifications