Home / Photos
ഓണത്തിന് പൂക്കളം ഒരുക്കണ്ടേ... ഇതാ വ്യത്യസ്തവും സുന്ദരവുമായ ചില പൂക്കളങ്ങള്‍
By Ajmal MK
ഓണത്തിന് പൂക്കളം ഒരുക്കണ്ടേ... ഇതാ വ്യത്യസ്തവും സുന്ദരവുമായ ചില പൂക്കളങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് നാടെങ്ങും പൂക്കളം നിറയാന്‍ തുടങ്ങി കഴിഞ്ഞു. വീടുകളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലുമൊക്കെ പല നിറത്തിലും രൂപത്തിലുമൊക്കെയുള്ള പൂക്കളങ്ങളാണ് ഒരുങ്ങാന്‍ പോവുന്നത്.
2/8
Photo Credit: social media
Share
അത്തം ഒന്ന് മുതല്‍ തിരുവോണം വരെയാണ് പ്രധാനമായും പൂക്കളം ഇടുക. ചില മത്സരങ്ങളുടെ ഭാഗമായി മറ്റും വിദ്യാലയങ്ങളിലും ഓഫീസുകളിലും നേരത്തെ തന്നെ പുക്കള മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
3/8
Photo Credit: social media
Share
വീടുകളിലും മത്സരങ്ങളിലും ഇടാന്‍ സാധിക്കുന്ന വ്യത്യസ്തമായ അതോടൊപ്പം തന്നെ എളുപ്പമേറിയതുമായി പൂക്കളങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
4/8
Photo Credit: social media
Share
പൂക്കളും ഇലകളും മാത്രമാണ് പൂക്കളത്തിനായി ഉപയോഗിച്ച് വരുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുങ്ങിയവയാണ് നാട്ടിന്‍ പുറത്തെ പൂക്കളങ്ങിലെ പ്രധാനികള്‍.
5/8
Photo Credit: social media
Share
ജമന്തി, വാടാമല്ലി, റോസ് തുടങ്ങിയവയാണ് പ്രധാനമായും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പൂവുകള്‍. വ്യത്യസ്തങ്ങളായ ആകൃതിയിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കാണാറുണ്ട്. എന്നാൽ, വൃത്താകൃതിക്കാണ് കൂടുതൽ സ്വീകാര്യത
6/8
Photo Credit: social media
Share
പൂക്കള മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുവുകളുടേയും ഇലകളുടേയും മുതല്‍ ആകൃതി സംബന്ധിച്ചും പ്രത്യേക നിർദേശം ആദ്യം തന്നെ നല്‍കാറുണ്ട് ഇത് ശ്രദ്ധിക്കേണ്ടതാണ്
7/8
Photo Credit: social media
Share
കോഴിക്കോട് കടത്തനാട് രാജവംശത്തിൽപ്പെട്ട പുറമേരി ആയഞ്ചേരി കോവിലകത്തിൽ 365 ദിവസവും പൂക്കളം തീർക്കുന്നുവെന്ന കൌതുകവും ഉണ്ട്.
8/8
Photo Credit: social media
Share
അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങളുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു


Click it and Unblock the Notifications